ഒരു കാലത്ത് കേരളീയ കലകളില്‍ മുന്നില്‍ നിന്നിരുന്ന മാപ്പിളപ്പാട്ട് ഇന്നു വലിയൊരു അത്യാഹിതത്തിന്റെ മുന്നിലാണ് എത്തി നില്ക്കുന്നത്.തലമുറകള്‍ മാറിവരുന്നതിനനുസരിച്ചു കലാരങ്ങതുണ്ടാകുന്ന മാറ്റം മാപ്പിള പാട്ടിനെ വലിയ അപജയത്തില്‍ എത്തിച്ചിരിക്കുന്നു. മാപ്പിളമാരുടെ സ്വന്തം കലയായി അറിയപ്പെട്ടിരുന്നെങ്കിലും മലയാളികള്‍ മൊത്തത്തില്‍ മാപ്പിളപ്പാട്ടിനെ സ്നേഹിച്ചിരുന്നു. അനശ്വരമായ ഒരുപാടു പാട്ടുകളും ഈ കാലയളവില്‍ പിറവി കൊണ്ടു. മാപ്പിളമാര്‍ ഏറ്റവും പ്രിയപ്പെട്ടതെന്നു കരുതി സ്നേഹിച്ചിരുന്ന പലതിന്റെയും കൂട്ടത്തില്‍ മാപ്പിളപ്പാട്ടിനും സ്ഥാനം നല്‍കി." യതീമിന്നതാനിയും" ,"പടപ്പ് പടപ്പോടും" മലയാളികള്‍ ഇന്നും മൂളി നടക്കുന്ന വരികളാണ്. തലമുറകള്‍ മാറുന്നതിനനുസരിച്ച് പാട്ടിന്റെ വരികളിലും മാറ്റം കണ്ടു തുടങ്ങി. മാപ്പിളപ്പാട്ടിന്റെ വരികളില്‍ പതിയെ പതിയെ സെക്സും വിശയീഭവിക്കാന്‍ തുടങ്ങി."തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടിയുടെ നോയമ്പ് മാപ്പിളപ്പാട്ടിലും ഉടക്കാന്‍ തുടങ്ങി.മെല്ലെ മെല്ലെ മാപ്പിളപ്പാട്ടിന്റെ ശ്രോധാക്കളിലും മാറ്റം വന്നു.....മധുര സ്വപ്നം നെയ്തിരിക്കുന്ന മങ്കമാരും ഏറെക്കുറെ അവരുടെ മനസികാവസ്തയിലുള്ള ചെറുപ്പക്കാരിലും മാത്രമായി മാപ്പിളപ്പാട്ട്.
ഇപ്പൊള്‍ മാപ്പിളപ്പാട്ട് രംഗത്ത് കാണുന്ന പുതിയ പരീക്ഷണങ്ങളാണ് ഏറ്റവും അപകടകരം.നല്ല പാട്ടു ജനങ്ങളിലേക്ക് എങ്ങിനെ എത്തിക്കാം എന്നതിലുപരി നന്നായി മാര്‍ക്കെറ്റ് ചെയ്തു എങ്ങിനെ കൂടുതല്‍ പണം വാരാം എന്നത് മാത്രമാണ് ഇന്നു ഈ രംഗത്തുള്ളവരുടെ ലക്‌ഷ്യം. അതിന് എന്ത് വൃത്തികേടിനും യാതൊരു മടിയുമില്ല.സാങ്കേതിക വിദ്യകളെ ഏറ്റവും മോശമായി എങ്ങിനെ ഉപയോഗിക്കാം എന്നുകൂടി ഈ രംഗത്തുള്ളവര്‍ നമുക്കു കാണിച്ചു തരുന്നു.പണ്ടു മലയാളികള്‍ക്ക് അരയും മുലയുമിളക്കിയ ഒരു നൃത്തം കാണണെമെങ്കില്‍ മാധുരിയുടെയും പൂജപട്ടിന്റെയും ഹിന്ദി സിനിമകള്‍ കാണനെമായിരുന്നു. അതില്‍ പക്ഷെ ഭാരതീയ നൃത്തത്തിന്റെ മനോഹരങ്ങളായ ഭാവ ചലനങ്ങളും ഉള്‍പ്പെട്ടിരുന്നതിനാല്‍ അങ്ങിനെ ഉള്‍ക്കൊള്ളുന്നവര്‍ക്ക് അത് നയന മനോഹരമായ ഒരു ദ്രിശ്യാനുഭവം തന്നെ ആയിരുന്നു......പക്ഷെ,ഇന്നുആല്‍ബങ്ങള്‍ എണ്ണ പേരില്‍ ഇറങ്ങുന്ന മാപ്പിളപ്പട്ടിന്റെ അവസ്ഥ നോക്ക്കൂ... പാട്ടിലെ വരികളിലാനെന്കില്‍ ഉള്‍ക്കൊള്ളാവുന്ന ഒന്നുമില്ല...ഇനി ഒരു പെണ്ണിന്റെ പേരിലും പാട്ടു ഇറക്കാന്‍ ബാക്കിയുമില്ല."നീ എന്റെത...ഞാന്‍ നിന്റെത...അത് തന്നെ തിരിച്ചും മറിച്ചും,എന്റെ മുത്തെ ചരക്കെ കണ്ണേ കരളേ.....ഇങ്ങെനെ വായില്‍ തോന്നിയത് കോതക്ക് പാട്ടു എന്ന് പറഞ്ഞപോലെ പുതിയ ഓരോ അവതാരങ്ങള്‍ കാട്ടി കൂട്ടുന്ന തോന്നിവാസങ്ങള്‍ കാണുമ്പൊള്‍ മാപ്പിളപാട്ടിനെ സ്നേഹിച്ചിരുന്ന പഴയ തലമുറയും പുതിയ തലമുറയിലെ പലരും സന്കടപ്പെടുകയെല്ലാതെ എന്ത് ചെയ്യും.....പ്രവാചകന്റെ മകളുടെ പേരിലും ഭാര്യമാരുടെ പേരിലും പാട്ടുകള്‍ ഇറക്കി ആഭാസകരമായ വരികളും നൃത്തങ്ങളും നടത്തുന്ന ഇക്കൂട്ടരെ സമൂഹം ഒന്നടങ്കം ഒറ്റാപ്പെടുതുകെയെല്ലേ വേണ്ടത്?
ഗള്‍ഫ് സമൂഹമാണ് ഈ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.അര്‍ഹതയില്ലതവര്‍ക്ക് ഒരിക്കലും അംഗീകാരം നല്‍കരുത്....ഇന്നലെ മുളച്ചു വന്ന പയ്യന്മാരെ,മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ ഫലമായി ഒന്നോ രണ്ടോ പാട്ടു ഹിറ്റായതിന്റെ പിന്‍ബലത്തില്‍ ഇവിടെ വേദിയായ വേദികളില്‍ കയറ്റിയിരക്കുന്ന സമ്പ്രദായം അവരുടെ വളര്‍ച്ചയെ തന്നെ അപകടതിലക്കുകയോള്ളൂ .ഈ മേഘലയില്‍ പുതുതായി വരുന്നവര്‍ അല്പം കാമ്പുള്ള വരികളും ശൈലികളും സൃഷ്ട്ടിചെടുക്കാന്‍ ശ്രമിക്കുക.ഗുല്സാരിന്റെയും നദീമ്ശര്‍വനിന്റെയും ശൈലികളെ അതുപോലെ കോപ്പി അടിക്കുന്ന സമ്പ്രധയം നിര്‍ത്തുക. സ്വന്തമായി എന്തെങ്കിലും വാര്‍ത്തെടുക്കാന്‍ ശ്രമിക്കുക.....ആളാകാന്‍ ശ്രമിക്കും മുമ്പ് ഗുണമേന്മ ഉറപ്പു വരുത്തുക........
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ