2009 ഓഗസ്റ്റ് 1, ശനിയാഴ്‌ച

പാണക്കാട്ടെ പൊന്‍ താരകം ഇനി ജനമനസ്സുകളില്‍


പാണക്കാട്ടു ഉദിച്ചു നിന്നു ലോകമെങ്ങും പ്രകാശം വിതറിയ പോന്നമ്പിളി എന്നെന്നേക്കുമായി ചരിത്രത്തിന്റെ മേഘകീറുകളില്‍ മറഞ്ഞുപോയി. ജാതി,മത,വര്‍ഗങ്ങള്‍ക്ക് അതീതനായി ,കേരള ജനത ഒന്നടങ്കം ആശ്വാസകേന്ദ്രമായി കണ്ടിരുന്ന തങ്ങള്‍ സംയമന പ്രത്യയശാസ്ത്രത്തിന്റെ പ്രതിരൂപമായിരുന്നു. അധികരപീടങ്ങളില്‍ നിന്നകന്നു നിന്നു സമുദായത്തെ അധികാരത്തിന്റെ സ്വോപനങ്ങളിലേക്ക് കൈപ്പിടിച്ചുയര്‍ത്താന്‍ നെടുനായകത്വം വഹിച്ച തങ്ങള്‍ തന്റെ മിതഭാഷണം കൊണ്ടു ശത്രുക്കളുടെ പോലും പ്രശംസക്ക് അര്‍ഹനായി......
തങ്ങള്‍ പതിറ്റാണ്ടുകളായി ഒരു നിശബ്ദനായകനായി നമുക്കു മുന്നിലുണ്ടായിരുന്നു....സമുദായം വഴിവിട്ടു നടക്കുമ്പോള്‍ തങ്ങള്‍ പുറപ്പെടുവിച്ചിരുന്ന ശാന്തമായ പ്രഖ്യാപനങ്ങള്‍ സമുദായം ശിരസ്സാവഹിച്ചു
ഇസ്ലാമിന്റെ ശരിയായ അന്തസത്ത ഉള്‍ക്കൊണ്ട തങ്ങള്‍ അഭിനവ ഇസ്ലാമിസ്ടുകളോട് അടുത്ത് ഇടപെടുമ്പോഴും പാരമ്പര്യ മാര്‍ഗതില്‍നിന്നും അല്പം പോലും വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായില്ല.തങ്ങളെന്ന നായകത്വം നഷ്ടപ്പെട്ട നാളുകളാണ് നമുക്കിനി.നമ്മുടെ മനസ്സില്‍ ജ്വലിക്കുന്ന താരകമായി തങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം നമുക്കു പ്രതീക്ഷയുണ്ട്.....