ഒരായിരം നോവിനാൽ നീറുമെൻ മനസ്സിനു
കനിവോടെ നീയേകും ചെറു മന്ദഹാസം
പൂക്കളായ് കനികളായ്
വരവായ് വീണ്ടും നറുവസന്തം.
പൂക്കാമരചില്ല തല തല്ലിപ്പാടുന്ന
ഗദ്ഗദ മൊഴികളിൽ ഒരു തു-
ള്ളി തേൻകണം മഴയായ് പൊഴിയുമ്പോൾ
വിടരുന്നു വീണ്ടും പൊൻ വസന്തം.
ചിറകറ്റു വീഴുന്ന പെണ്‍ മൈന കിളിയുടെ
മോഹങ്ങളെ താങ്ങി
വെന്മേഘ കൂട്ടങ്ങൾ
കാത്തു കാത്തെയിരിപ്പീവസന്തം.
മുറ്റത്തെ തെച്ചിയും തുമ്പയും തുളസിയും
നെല്ലിമരത്തിലെയണ്ണാറക്കണ്ണനും
കൊതിയോടെ നോമ്പുമായിരിപ്പൂയെന്നുണ്ണിയും
തെന്നലായ് വിരുന്നെത്തുമീ വസന്തം.
കനിവോടെ നീയേകും ചെറു മന്ദഹാസം
പൂക്കളായ് കനികളായ്
വരവായ് വീണ്ടും നറുവസന്തം.
പൂക്കാമരചില്ല തല തല്ലിപ്പാടുന്ന
ഗദ്ഗദ മൊഴികളിൽ ഒരു തു-
ള്ളി തേൻകണം മഴയായ് പൊഴിയുമ്പോൾ
വിടരുന്നു വീണ്ടും പൊൻ വസന്തം.
ചിറകറ്റു വീഴുന്ന പെണ്‍ മൈന കിളിയുടെ
മോഹങ്ങളെ താങ്ങി
വെന്മേഘ കൂട്ടങ്ങൾ
കാത്തു കാത്തെയിരിപ്പീവസന്തം.
മുറ്റത്തെ തെച്ചിയും തുമ്പയും തുളസിയും
നെല്ലിമരത്തിലെയണ്ണാറക്കണ്ണനും
കൊതിയോടെ നോമ്പുമായിരിപ്പൂയെന്നുണ്ണിയും
തെന്നലായ് വിരുന്നെത്തുമീ വസന്തം.
