2015 ഡിസംബർ 20, ഞായറാഴ്‌ച

വസന്തം വിരുന്നു വരുന്നു

ഒരായിരം നോവിനാൽ നീറുമെൻ മനസ്സിനു
കനിവോടെ നീയേകും ചെറു മന്ദഹാസം
പൂക്കളായ് കനികളായ്
വരവായ് വീണ്ടും നറുവസന്തം.

പൂക്കാമരചില്ല തല തല്ലിപ്പാടുന്ന
ഗദ്ഗദ മൊഴികളിൽ ഒരു തു-
ള്ളി  തേൻകണം മഴയായ് പൊഴിയുമ്പോൾ
വിടരുന്നു വീണ്ടും പൊൻ വസന്തം.

ചിറകറ്റു വീഴുന്ന പെണ്‍ മൈന കിളിയുടെ
മോഹങ്ങളെ താങ്ങി
വെന്മേഘ കൂട്ടങ്ങൾ
കാത്തു കാത്തെയിരിപ്പീവസന്തം.

മുറ്റത്തെ തെച്ചിയും തുമ്പയും തുളസിയും
നെല്ലിമരത്തിലെയണ്ണാറക്കണ്ണനും
കൊതിയോടെ നോമ്പുമായിരിപ്പൂയെന്നുണ്ണിയും
തെന്നലായ് വിരുന്നെത്തുമീ  വസന്തം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ