കേരളീയ സാമൂഹത്തിൽ ശ്രീ നാരായണ ഗുരുവിനും അദ്ധേഹത്തിന്റെ ആശയങ്ങൾക്കുമുള്ള പ്രാധാന്യം വർഷങ്ങളായി നമ്മുടെ സാംസ്കാരിക മേഖല ചർവിത ചർവണം ചർചീകരിചു കഴിഞ്ഞതാണ്.പക്ഷെ,പുതിയ ചില സംഭവ വികാസങ്ങൾ വീണ്ടും വീണ്ടും ഗുരുവിനെയും അദ്ധേഹത്തിന്റെ ദർശനങ്ങളെയും സമൂഹ മധ്യത്തിലേക്ക് ആരോഗ്യ പരമോ അനാരോഗ്യ പരമോ ആയി പിന്നെയും വലിചിടുന്നുണ്ട്. അതിൽ മുഴു പങ്കും അദ്ധേഹത്തിന്റെ അനന്തരാവകാശികൾ എന്ന് അവകാശപ്പെടുന്നവർക്ക് തന്നെയാണ്.നവോഥാന ക്രിയകൾ ഒരു മതത്തെ മാറ്റിയിട്ടുണ്ടെങ്കിൽ അത് ഏറ്റവും കൂടുതൽ ബാധകമാവുക ഹിന്ദു മതത്തിനായിരിക്കും.ഓരോ ദശകങ്ങളിലും ഉയിർ കൊണ്ട നവോഥാന നായകരുടെ തഴുകലും തലോടലും നന്നായി അനുഭവിച്ചത് കൊണ്ടാണ് പുതിയ കാല ഘട്ടത്തിൽ മറ്റു മതങ്ങൾക്കൊപ്പം ഹൈന്ദവ സംസ്കാരത്തിനും പിടിച്ചു നിൽക്കാൻ കഴിയുന്നത്. സ്വാമി വിവേകാനന്ദനും രാജാറാം മോഹൻരായിയും ചട്ടമ്പി സ്വാമികളുമെല്ലാം ഇത്തരത്തിൽ പരാമർശിക്കെണ്ടാവരാണ്.
ഏകീകൃത സ്വഭാവമില്ലാതെ വ്യത്യസ്ത ഇടങ്ങളിൽ വളരുകയും പടരുകയും ചെയ്ത ഒരു സംസ്കാരമായതു കൊണ്ട് ഇത്തരത്തിൽ വൈരുധ്യങ്ങളും ന്യൂനതകളും കാണുക സ്വാഭാവികം. ഹൈന്ദവത ഒരു മതമായി രൂപം പ്രാപിക്കും മുൻപേ ജാതീയത ഒരു ശാപമായി ഈ സംസ്കാരത്തിന് അകമ്പടി സേവിച്ചിരുന്നു.വ്യതസ്ത കാല ഘട്ടങ്ങളിൽ മഹോന്നതരായ പലരും ഈ കുടില വ്യവസ്ഥിതിക്കെതിരെ രംഗത്ത് വന്നെങ്കിലും ജാതീയത ഒരു കൂടെപ്പിറപ്പായി ഇന്നും ഈ സംസ്കാരത്തെ അനുഗമിക്കുന്നു. ഭ്രാന്താലയം എന്ന് വിളിക്കാൻ പാകത്തിൽ ജാതീയത കളം വാഴ്ന്നിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കമായിരുന്നു ശ്രീ നാരായണ ഗുരുവിന്റെയും കാല ഘട്ടം. ഒരു ഹൈന്ദവ നവോഥാന നായകൻ എന്ന പദവി കൊണ്ട് അദ്ദേഹത്തിന് ഏറ്റവും ഉചിതമായ പോരാട്ടം അന്ന് നടതെണ്ടിയിരുന്നതും ജാതീയതെക്കെതിരെയായിരുന്നു. അരുവിക്കരയിൽ ഒരു ശിവ വിഗ്രഹം നടയിരുത്തി കൊണ്ടായിരുന്നു അദ്ദേഹം പൊതു പ്രവർത്തനം തുടക്കമിടുന്നത്.താൻ കുടിയിരുത്തിയത് "ഈഴവ ശിവനെ" യായിരുന്നു എന്നാണു പിന്നീട് അദ്ദേഹം പറഞ്ഞത്.ഗുരുവിന്റെ ഈ വാക്ക് ഉദ്ധരിച്ചു കൊണ്ടാണ് തുഷാരിനെ പോലുള്ള അഭിനവ "ഗുരു ഭക്തർ "ഇന്ന് ജാതീയതക്ക് വേണ്ടി വാദിക്കുന്നത്.നാരായണ ഗുരു അന്ന് ഈഴവ ശിവനെ നടയിരുതാനുണ്ടായ സാമൂഹിക പശ്ചാത്തലം എന്തായിരുന്നു?..അദ്ദേഹം അതിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിനു നല്കിയത്?..ശിവ ബിമ്പം പ്രതിഷ്ടിച്ച ഉടനെ അരുവിക്കര ക്ഷേത്ര മതിലിൽ അദ്ദേഹം ഇപ്രകാരം കുറിച്ചിട്ടു " ജാതി ഭേദം മത ധ്വഷം , ഏതു മില്ലാതെ സർവരും ,സ്വദരതെന വാഴുന്ന ,മാതൃകാ സ്ഥാനമാണിത്" വളെരെ ദീർഘ വീക്ഷണതോട് കൂടിയായിരുന്നു അന്ന് അദ്ദേഹം അതവിടെ കുറിച്ചിട്ടത്.എങ്കിലും പക്ഷെ, ജാതീയ പ്രോത്സാഹിപ്പിക്കാത്ത ഗുരു എന്തിനായിരുന്നു ഈഴവരെ പ്രത്യേകം എടുത്തു കാണിക്കാൻ ശ്രമിച്ചത്?.അന്നത്തെ കേരളീയ സാമൂഹിക പശ്ചാത്തലമാണ് അതിന്റെ ഏറ്റവും വലിയ ഉത്തരം.
1881 ലെ സെന്സസ്സു പ്രകാരം തിരുവതാം കൂർ ഉൾപ്പെടെയുള്ള മലയാള ക്കരയിൽ വലിയ അംഗ ബലമുള്ള സമുദായമായിരുന്നു ഈഴവർ.ഹിന്ദു സമുദായത്തിലെ 25 ശതമാനത്തിനു മുകളിൽ ഈഴവർ ആയിരുന്നു. ന്യൂന പക്ഷമായിരുന്ന സവർണ ബ്രാഹ്മണ്യം കാര്യങ്ങൾ തീരുമാനിക്കുകയും അധികാരം കയാളുകയും ചെയ്തിരുന്ന സാമൂഹിക പശ്ചാത്തലത്തിൽ ഈഴവർ പാടെ അവഗണിക്കാപ്പെട്ട്ടു. രാഷ്ട്രീയ ഭരണ മേഖലയിലും മത - വൈജ്ഞാനിക മേഖലയിലും സീറോ സാന്നിധ്യമായിരുന്നു ഈഴവരുടെത്. വേദങ്ങളും മത നിയമങ്ങളും വ്യാഖ്യാനിച്ചു അമ്പല പ്രവേശം വിലക്കിയിരുന്നു അവര്ക്ക്. അഞ്ചു രൂപ പോലും മാസ ശമ്പളം മേടിക്കുന്ന ഒരു ഈഴവൻ പോലും 1890 കാലഘട്ടങ്ങളിൽ തിരുവതാംകൂറിൽ ഉണ്ടായിരുന്ന്നില്ല.സാമൂഹിക ഔനിത്യം മോഹിച്ച പലരും മറ്റു മതങ്ങളിലേക്ക് കുടിയേറുന്ന കാഴ്ചയും ധാരാളമായി കണ്ടു തുടങ്ങി.സ്വന്ത്വം സമുദായത്തിൻറെ അവസ്ഥ ഇന്നലക്ക് ദുരവസ്ഥയായി മാറുമ്പോൾ നവോഥാന ആശയങ്ങൾ ആവശ്യത്തിലേറെ ചിന്തയിൽ വ്യാപരിക്കുന്ന ശ്രീനാരായണ ഗുരുവിനെ പോലെയോരാൾ സ്വ-സമുദായ പുരോഗതിയെ കുറിച്ച് ചിന്തിക്കുക സ്വാഭാവികം.വിശാല മനസ്ഥിതിയോടെയുള്ള ഒരു സമുദായ സ്നേഹം എന്നതിലുപരി അതിനു ജാതീയമായ മറ്റു വ്യാഖ്യാനങ്ങൾ നൽകുന്നത് ഭൂഷണമല്ല. സർക്കാർ സർവീസിൽ ജോലി ചെയ്യാൻ പ്രാപ്തരായിരുന്ന ഈഴവരെ ജാതി പോരായ്മ മാത്രം കാരണം കാണിച്ചു ജോലി നിഷേധിച്ച സംഭവങ്ങളും ധാരാളം അരങ്ങേറി. ഈഴവ അവഗണന ഇത്തരത്തിൽ ഒരു തുടർക്കഥയായ സന്ദർഭത്തിലാണ് ഡോക്ടർ പൽപുവിനെ പോലുള്ള വിദ്യാസമ്പന്നരും സമുദായ നേതാക്കളും ഗുരുവിന്റെ നേതൃത്വത്തിൽ ഒരു സമുദായം എന്ന നിലക്ക് സംഘടിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. തികഞ്ഞ മത സൌഹാർദം കാത്തു സൂക്ഷിക്കുകയും ജാതീയതെക്കെതിരെ പോരാടുകയും ചെയ്യുകയെന്നതായിരുന്നു യോഗത്തിന്റെ സ്ഥാപിത ലക്‌ഷ്യം. ഒപ്പം സമൂഹത്തിൽ നില നില്ക്കുന്ന ധാരാളം അനാചാരങ്ങൾ സാമ്പത്തികമായി സമുദായത്തെ തളർത്തുകയും ബൌദ്ധികമായി പിന്നോക്കം വലിക്കുകയും ചെയ്യുന്നുണ്ടെന്ന് നേതാകൾ മനസ്സിലാക്കി.
തിരണ്ടു കുളി, പുളി കുടി തുടങ്ങിയ സമ്പ്രദായങ്ങളും വിവാഹം അടിയന്തിരം തുടങ്ങിയ വേളകളിൽ നടത്തപ്പെടുന്ന അമിത വ്യയങ്ങളും സമുദായത്തെ കുറെയേറെ പുറകോട്ടു വലിക്കുന്നതായി നേതൃത്വം കണ്ടെത്തി. ഇത്തരം മേഖലകളിൽ ബോധ വത്കരണം നടത്തുകയും അത് വഴി സമുദായത്തിൽ നവോധാനം സാധ്യമാക്കുകയും ചെയ്യുക എന്നതും യോഗ ലക്ഷ്യമായിരുന്നു. വിദ്യാസമ്പാദനതിലൂടെ മാത്രമേ പൂർണ പുരോഗതി സാധ്യമാകൂയെന്നും വ്യാപാര വ്യവസായങ്ങളിലൂടെ സമുദായത്തിൻറെ സാമ്പത്തിക മേന്മ വർദിപ്പിക്കണമെന്നും ഗുരു ആഹ്വാനം നല്കി.അന്നത്തെ പ്രധാന വ്യവസായ മേഖലയായിരുന്ന കൊപ്ര, ചകിരി- കച്ചവട രംഗത്തേക്ക് സമുദായംഗങ്ങളെ തിരിച്ചു വിടാനും യോഗത്തിന് സാധിച്ചു. സാഹിത്യ സാംസ്കാരിക മേഖലയിലും വായനയുടെ ലോകത്തും ഈഴവർ ഒരിക്കലും പുറകിലാകരുതെന്നും ഗുരു ഓർമിപ്പിച്ചു. അവഗണനയുടെ പിന്നാമ്പുറങ്ങളിൽ ഒതുങ്ങി കൂടേണ്ട ഒരു സമുദായത്തെ മുഖ്യ ധാരയിൽ ലയിപ്പികുക എന്ന കർത്തവ്യം മാത്രമായിരുന്നു അദ്ദേഹം നിർവഹിച്ചത് . ജതീയതക്കെതിരെയുള്ള ചെറിയൊരു വാക്ക് പോലും ഭീകരാബദ്ധമായി വ്യാഖ്യാനിക്കുന്ന സാമൂഹികാന്തരീക്ഷം നിലനിൽക്കുന്ന കാല ഘട്ടത്തിലാണ് "ജാതി ചോദിക്കരുത് ,പറയരുത് " എന്ന വിപ്ലവകരമായ മുദ്രാവാക്യം ഗുരു മുഴക്കുന്നത്. അദ്ധേഹത്തിന്റെ ഈ പ്രഖ്യാപനത്തിന് ശേഷം നടന്ന സെൻസിൽ പങ്കെടുത്ത 31 ലക്ഷം ഹിന്ദുക്കളിൽ അയ്യായിരം പേർ തങ്ങളുടെ ജാതി പറയാൻ തയ്യാറായില്ല എന്നത് അന്നത്തെ സാമൂഹിക പരിതസ്തിയിൽ നിന്നും വായിക്കുമ്പോൾ വലിയൊരു ജന വിഭാഗമായിരുന്നു. നാരായണ ഗുരുവിന്റെ നവോഥാന പ്രവർത്തനങ്ങൾക്ക് കൃത്യമായ ഒരു തുടര്ച്ച നൽകാൻ യോഗ സാരഥികൾക്ക് കാലാ കാലം കഴിഞ്ഞിരുന്നെങ്കിൽ ഒരു നൂറ്റാണ്ടിനടുത്ത ഈ കാല ഘട്ടം കൊണ്ട് ജാതീയത കേരളത്തിൽ നിന്നും പൂർണാർഥത്തിൽ തുരതാമായിരുന്നു. ഗുരുവിന്റെ പ്രശസ്തമായ രണ്ടു പ്രഖ്യാപനങ്ങളും ക്രൂരമാം വിധം ബലാത്സംഘം ചെയ്യപ്പെടുന്നതാണ് അടുത്ത കാലങ്ങളിൽ നാം കണ്ടത്.ജാതി ചോദിക്കരുത് എന്ന് പ്രഖ്യാപനം നടത്തിയ ഗുരുവിന്റെ മണ്ണിൽ ജാതി പറച്ചിലിന്റെ ആക്രോശങ്ങളും വെല്ലു വിളികളും. മദ്യം വിഷമാണ് അത് കുടിക്കരുത് എന്ന ഗുരു സന്ദേശത്തിന്റെ വാഹകർ ഏറ്റവും വലിയ മദ്യ ലോപികളായി വിലസുന്നു.
മത സൌഹാർദം വാക്കിലും പ്രവർത്തിയിലും ചിന്തയിലും ഊട്ടിയുറപ്പിച്ച ഗുരുവിന്റെ പിൻഗാമികൾ അന്യ മതസ്ഥരെ വെറുപ്പിക്കുന്ന വിഷയത്തിൽ തങ്ങൾ ഒട്ടും മോശമല്ലയെന്നു വീണ്ടും വീണ്ടും തെളിയിക്കുന്നു. ഇല്ലാത്ത ലവ് ജിഹാാദിന്റെ പേരിൽ ആവശ്യത്തിലേറെ ശബ്ദ മലിനീകരണവും അനെഷനാത്മക പത്രപ്രവർത്തനത്തിന്റെ സാഹസിക കൃത്യങ്ങളും നാം കണ്ടു. ഗുരുവിന്റെ പവിത്രമായ മഞ്ഞ വസ്ത്രത്തിന് മുൻപിൽ സാഷ്ടാംഗ പ്രണാമം നടത്തുന്നവരും പോരാളികളായി ലവ് ജിഹാദ് വേട്ടയിൽ മുന്നിലും പിന്നിലും ഉണ്ടായിരുന്നു.വർഗീയ ചിന്ത മനസ്സുകളിൽ നിന്നും അന്യം നിന്ന് പോകാൻ മിശ്ര വിവാഹമാണ് ഏറ്റവും മികച്ച പരിഹാരം എന്ന അഭിപ്രായമായിരുന്നു ഗുരുവിനുണ്ടായിരുന്നത്.സ്വാമി നേരിട്ട് നടത്തിയ മിശ്ര വിവാഹ സംഭവങ്ങൾ അദ്ധേഹത്തിന്റെ ചരിത്രത്തിൽ അനേകം വായിക്കാൻ കഴിയും.ജാതിയും മതവും എതൊന്നിന്റെയും മാനദണ്ടമായി കണക്കാക്കുന്നത് അദ്ദേഹം വക വെച്ച് കൊടുത്തിരുന്നില്ല.പക്ഷെ,പുതിയ യോഗ ക്രമ പ്രകാരം മുഖ്യ മന്ത്രിയെ വരെ മതം വെച്ചുള്ള പരിശോധനയിൽ പടിക്ക് പുറത്താക്കിയ ധീര സമീപനങൾ നേതാക്കളുടെ ഭാഗത്ത് നിന്നും കാണാൻ കഴിഞ്ഞു.തീവ്ര ഹിന്ദുത്വം വാരിപ്പുണരുന്ന ഈ പുതു സമീപനം യോഗ നടപടി യായി മാറ്റിയതിലെ ചേതോ വികാരം എന്താണ്?...ഗുരുവിന്റെ ജീവിതത്തിൽ എപ്പോഴെങ്കിലും അത്തരം ഒരു വർഗീയ നിലപാട് നമുക്ക് കണ്ടെത്താൻ കഴിയുമോ?..സ്വാമിയുടെ നവോഥാന പാഠങ്ങൾ പകര്ന്നു കൊടുക്കുന്നതിനു പകരം അദ്ധേഹത്തിന്റെ പേരിൽ അസഹിഷ്ണുത വിളാമ്പാൻ താൽപര്യപ്പെടുന്നവർ നന്ദി കേടുകാണിക്കുന്നത് സ്വന്തം ഗുരുവിനോട് തന്നെയെല്ലേ?...
തപസ്സും യോഗയും ജടയുമെല്ലാം പുരാണങ്ങളിലും പറഞ്ഞു കേട്ട ഹൈന്ദവ ചരിത്രങ്ങളിലും ഹിന്തുത്വത്തിന്റെ പ്രതീകമായി ഉയർത്തി കാണിക്കയും അഭിനവ ഹൈന്തവ വാദികൾ അത് സിമ്പലായി സ്വീകരിക്കയും ചെയ്തത് നമുക്കറിയാം.പക്ഷെ, പലപ്പോഴും സ്വാമിയുടെ ബുദ്ധി അതിനു പോലും വഴങ്ങി കൊടുത്തിരുന്നില്ല. പരീക്ഷണാടിസ്ഥാനത്തിൽ
മരുത്വാമല കയറി ഗുരു തപസ്സു ചെയ്ത കഥ പ്രശസ്തമാണ്.
യോഗാഭ്യാസത്തിലൂടെയും തപസ്സിലൂടെയും കൈവരുന്ന സിദ്ധികൾ ഒരു കായികാഭ്യാസിയുടെയോ മായ ജാലക്കാരന്റെയോ ആശ്ചര്യ പ്രകടനങ്ങൾക്കപ്പുറം ഒന്നുമല്ലെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിനോ സമുദായതിനൊ അത് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലാന്ന് സ്വാമി കണ്ടെത്തി. തപസ്സും യോഗയും ഒഴിവാക്കി ജനങളുടെ ഇടയിൽ അവരുടെ പ്രശ്നങ്ങൾ പഠിച്ചു മനസ്സിലാക്കി ജീീവിക്കുമ്പൊഴെ അവര്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്നധേഹം മനസ്സിലാകി. " മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന പ്രചരണം അദ്ധേഹത്തിന്റെ വലിയ സാമൂഹ്യ പ്രഖ്യാപനമായിരുന്നു. ഭാവിയില വിഭാഗീയ പ്രവർത്തനങ്ങളുടെയും പ്രതിലോമ ചിന്തകളുടെയും നാലയലത്ത് പോലും തന്റെ നാമം വലിചിടരുത് എന്ന വലിയ സന്ദേശവും അദ്ധേഹത്തിന്റെ ഈ പ്രഖ്യാപനത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. പഷേ ,അടുത്ത കുറച്ചു കാലങ്ങളായി ഇന്ത്യയിൽ ശക്തി പെട്ട് വരുന്നു ഫാസിസ്റ്റു വത്കരണത്തിലേക്ക് ഗുരുവിനെ കൂടെ മുറിച്ചു വില്പ്പന നടത്തിയിരിക്കയാണ് വെള്ളാപ്പള്ളിയും കൂട്ടരും.ബീഫ് വിട്ടു ഉപജീവനം നടത്തിയിരുന്ന സഹോദരന്റെ കച്ചവട സ്ഥാപനം തകർത്ത സ്വന്തം മതത്തിലെ അനുയായികളോട് തീർത്തും പരുഷമായി പെരുമാറിയ സ്വാമി വിവേകാനധാൻ ഇന്ന് ഫാസിസ്റ്റു പോസ്റ്റുകളിലെ സെലിബ്രിറ്റി താരമാണ്. അംബേദ്‌കരെയും വിവേകാനധയെയും വിലകെട്ടിയ കൂട്ടത്ത്ൽ കേരളത്തിൽ നിന്നും നാരായണ ഗുരുവിനെയാണ് മാല ചാര്തിയിരിക്കുന്നത്. കേരളീയ സാമൂഹിക പശ്ച്ഹതലത്തിൽ ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങള്ക്ക് ഏറെ പ്രസക്തിയും മാഹാത്മ്യവുമുണ്ട്. വർഗീയ ചേരിതിരിവുകൾക്ക് ബദലായ ഒരു മാനവിക കൂട്ടായ്മയും സൗഹ്രുദവുമാണ് അധെഹതിമ്ന്റെ ആശയങ്ങൾ ലക്ഷ്യമിടുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ