സ്ക്രീനിൽ ഒരു ട്രെയിൻ അപകടം..
ചിതറി തെറിച്ച മൃതശരീരങ്ങൾ, ആധി പൂണ്ട കുടുമ്പഅംഗങ്ങൾ അലമുറയിട്ട് പാളത്തിനു
ചുറ്റും തല തല്ലി ചതക്കുന്നു..പോലീസ് വാഹനങ്ങളുടെയും
ഫയർ ഫൊർസിന്റെയും നീണ്ട നിര, സംസ്ഥാനത്തെ തന്നെ ഒട്ടു മിക്ക ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്...
പരികേറ്റവരെ ഏറെ കുറെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്...മൃത ശരീരങ്ങൾ എടുത്തു മാറ്റാൻ അല്പം കൂടെ സമയം എടുക്കും..
തീവണ്ടിയുടെ പകുതി ബോഗി പാളത്തിലും പകുതി പുറത്തുമായി ഒരു ട്രിപ്പീസ് കളിക്കാരനെ ഓർമിപ്പിക്കും വിധം..
വണ്ടികളെല്ലാം വഴി തിരിച്ചു വിടുന്നുണ്ട് കുറെ പോലീസുകാരും നാട്ടുകാരും.
ആളുകൾ അവരവരുടെ വാഹനത്തിലിരുന്നു അപകടത്തെ ശപിക്കുകയും മുരുമുറുപ്പിൽ അവ്യക്തമായ എന്തെക്കെയോ തെറി പദങ്ങൾ പറയുകയും ചെയ്തു. തങ്ങളുടെ യാത്ര വൈകിയതിലുള്ള അമർഷം തീർക്കുക യായിരുന്നു അവർ..."പണ്ടാരടങ്ങാൻ ഇത് വല്ല ഒഴിഞ്ഞ ഭാഗത്തും പോയി മരിഞ്ഞൂടായിരുന്നോ ?"....ഇത്തരത്തിലുള്ള ശാപ വാക്കുകളാണ് ഏറെ പേരും ഉരുവിട്ടിരുന്നത്.
എന്റെ കൈ തണ്ടയിൽ ഇതൊന്നുമറിയാതെ ക്ഷീണിച്ച് ഉറങ്ങുന്നുട് എന്റെ 5 വയസുകാരനായ മകൻ ഒന്നാം ക്ലാസ് വിദ്യാർഥി അതുൽ . ഞങ്ങളുടെ ആ കുഞ്ഞു വണ്ടി ഒരു ഊടു വഴിക്ക് വേണ്ടി ഒന്ന് മുന്നോട്ടു ആഞ്ഞതും അതാകിടക്കുന്നു ഒരു കേബിൾ കുഴിയിലേക്ക് ..സർക്കാർ വക ടെലെഫോനിനു വേണ്ടി കുഴിച്ച ഒന്നര അടി ആഴത്തിലുള്ള കുഴിയാണ്.
"ഇനി രക്ഷയില്ല"...ഡ്രൈവർ പറഞ്ഞു....തിരക്ക് കഴിയുമ്പോഴേക്കും എന്റെ മോൻ...മനസ്സിൽ ആധി കൂടി കൂടി വന്നു.
ഇനി ഒരു ഫ്ലാഷ് ബാക്ക് ...........
ഞാനും നാലഞ്ചു കൂട്ടുകാരും ഒരു സെക്കന്റ് ഷോ കഴിഞ്ഞു വരുന്ന വഴിയായിരുന്നു...
ഇരുട് നിറഞ്ഞ വഴികളിലൂടെ കൂട്ടുകാരുമൊത്തു കഥ പറഞ്ഞു നടന്നു നീങ്ങാൻ നല്ല രസമാണ്...
ഇനി ഒന്നര മണിക്കൂർ കഴിയണം അത് വഴി ഒരു ട്രെയിൻ കടന്നു പോകാൻ..
പിന്നെയെന്തിന് പേടിക്കണം.
പാട്ടും കഥകളുമായി റയിൽ പാളത്തിലൂടെ കൂട്ടമായും ചിലപ്പോൾ വരിയായും ഞങ്ങൾ നടന്നു.
ഷുക്കൂറിന്റെ കാൽ എവിടെയോ വെച്ചൊന്നു കുത്തി..റിലീസ് ദിവസമായതിനാൽ സെക്കന്റ് ഷോക്കും നല്ല തിരക്കായിരുന്നു...
അതിനിടയിൽ ആരോ അവന്റെ ചെരിപ്പിന്റെ വള്ളിയിൽ ചവിട്ടിയതായിരുന്നു. അങ്ങിനെ ആ രാത്രി നന്ഗ്ന പാദനായാണ് ഇത്രയും നേരം അവൻ നടന്നത്.
നീണ്ടു കിടക്കുന്ന റെയിൽ പാളത്തിൽ ഇരുട്ടത്ത് അഭ്യാസം നടത്താൻ മുതിർന്നതാണവൻ.
"എടാ ഹമുക്കെ....കാലിൽ ചെരിപ്പിലെങ്കിൽ പിന്നെ മര്യാദക്ക് നടന്നൂടെ.....നിന്റെയൊരു ബ്രേക്ക് ഡാന്സ് ".....പോകെറ്റിൽ നിന്നും മൊബൈൽ എടുത്തു ഞാൻ അവന്റെ കാലിലേക്ക് വെളിച്ചം തെളിച്ചു...
ആദ്യം ഞങ്ങൾക്ക് ഒരു പിടുത്തവും കിട്ടിയില്ല.....
പാളത്തിൽ ഒന്ന് കൂടെ സൂക്ഷിച്ചു നോക്കിയ ഞങ്ങൾ ഞെട്ടിപ്പോയി...പാളത്തിൽ അഞ്ചോ ആറോ സെന്റീമീറ്റർ വ്യത്യാസത്തിൽ നാലും അഞ്ചും സെന്റി മീറ്റർ വ്യാസത്തിൽ എണ്ണിയാൽ തീരാത്തത്ര കുഴികൾ ...
"ഇതാരോ മനപൂർവ്വം ചെയ്തിരിക്കുകയാ......ഏതോ ഭീകര വാദികൾ ഒപ്പിച്ച പണിയാവുമിത് ..."
ഞങൾ ഏകാഭിപ്രായം പാസാക്കി...നമ്മളിനി എന്തു ചെയ്യും...?എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി..
ഞങ്ങളെ ഒരുമിച്ചു ബാധിക്കുന്ന ഒരു കാര്യമാകുമ്പോൾ മിക്കപ്പോഴും തീരുമാനം പറയുന്നത് ഞന ആയിരിക്കും...
ഞാൻ അൽപ നേരം നിശബ്ദനായി.
"നമ്മൾ ഇതിൽ ഇട പെടാതിരിക്കലാവും നല്ലത്...പിന്നെ പോലീസ്,സാക്ഷി പറയൽ ,പത്രക്കാർ ,ഉള്ള സമാധാനം പോയിക്കിട്ടും" ...
മണി ലാൽ തന്റെ അഭി പ്രായം പാസ്സാക്കി..
ഞാൻ എന്തോ ചിന്തിച്ചു പറയാനായി തുനിഞ്ഞതും എന്റെ മൊബൈൽ റിങ്ങ് ചെയ്ഹു...
"ചേട്ടാ ..ഇതെവിടെയാ....."
അങ്ങേ തലക്കൽ നിന്നും ഭാര്യയുടെ വേവലാതി പൂണ്ട തേങ്ങലാണ് മൊബൈലിൽ വന്നലക്കുന്നത് ...
എന്ത് പറ്റി സുധീ?....
നമ്മുടെ മോൻ................
പിന്നെയൊന്നും മുഴുമിപ്പിക്കുന്നില്ല...മനസ്സിൽ വീണ്ടുമോരിടിവെട്ടി....
മോന് എന്ത് പറ്റി ?....
മോന് നല്ല പനി ....ഒന്നും മിണ്ടുന്നില്ല....കിടക്കുമ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു...നമ്മുടെ മോന് എന്തോ പറ്റിയിട്ടുണ്ട് ചേട്ടാ....
മണി,ഷുക്കൂരെ , എന്റെ മോന് എന്തോ തീരെ വയ്യെത്രേ....എനിക്കെത്രെയും പെട്ടന്ന് വീട്ടിൽ എത്തണം .
അപ്പോൾ ഇവിടെ?...ഇത് നിങ്ങൾ വേണ്ട പോലെ കൈകാര്യം ചെയ്യ് ...
അച്ഛാ നമ്മൾ എങ്ങോട്ടാ ഈ രാത്രിയിൽ ?...എന്താ ഇവിടെ ഇത്രയധികം വണ്ടികൾ ?....
ഹാവൂ അമ്മയുടെ പോന്നു മോൻ കണ്ണ് തുറന്നോടാ....?
സുധിയുടെ മുഖത്ത് പൂത്തിരി കത്തിയ പോലെ....റെയിൽ പാളത്തിൽ നിന്നും അപ്പോഴും പച്ച ഇറച്ചിയുടെ മണം തീവണ്ടിയുടെ ചൊർന്നൊലിച ഇന്ധനവുമായി കൂടി കുഴഞ്ഞു അന്തരീക്ഷത്തിൽ ഒരു മനം മടുപ്പിക്കുന്ന മണം രൂപപെട്ടു ...
എന്താ ചേട്ടാ അവിടെ?....മോൻ കണ്ണ് തുറന്നപ്പോഴാണ് സുധിയും പുറം ലോകത്തേക്ക് കണ്ണ് തുറന്നത് ...
അവിടെ ഒരു ട്രെയിൻ പാളം തെറ്റി.കുറെ പേര് മരിച്ചു..അതിലേറെ പേർക്ക് വലിയ പരിക്കുകളും പറ്റി...
എങ്ങിനേ പാളം തെറ്റിയെ ?...സുധിക്ക് വീണ്ടും സംശയങ്ങൾ
ഏതോ ഭീകര വാദികൾ റെയിൽ പാളത്തിൽ തുളയുണ്ടാക്കി...ഇതറിയാതെ ട്രെയിൻ പാളത്തിലൂടെ കടന്നു പോയി...
പാതിരാത്രി ആയതു കൊണ്ട് ആരും കണ്ടിട്ടുണ്ടാവില്ല അല്ലെ?....സുധിയുടെ വക ചോദ്യവും സ്വയം ഉത്തരവും...
ആ കണ്ടിരുന്നു ഒരു അഞ്ചു പേർ ...
എന്നിട്ട് അവർ എന്തെ പോലീസിനോട് പറഞ്ഞില്ല..?
.അവരും ഭീകര വാദികളായിരുന്നു.
ങേ ..സുധി വീണ്ടും നടുങ്ങി..
അതെ
സ്വന്തം കാലിലൊരു മുള്ളു തറചോപ്പോൾ ശിരസ്സറ്റു അടുത്ത് കിടക്കുന്ന സഹജീവിയെ അവൻ മറന്നു...സർകാരിന്റെ ലിസ്റ്റിൽ പേരില്ല എന്നെയുള്ളൂ, അവരും ഭീകര വാദികളാ....സുധിക്ക് അയാൾ പറഞ്ഞത് പകുതി മനസ്സിലായി...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ