2014 ഫെബ്രുവരി 25, ചൊവ്വാഴ്ച

ആപ് വസന്തത്തിൽ അരാഷ്ട്രീയത കാണുന്നവരോട് -ഭാഗം 2


ഇന്ത്യയിലിന്നു വരെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ലഭിക്കാത്ത വരവേൽപ്പ് അഖിലേന്ത്യാ അടിസ്ഥാനത്തിൽ "ആപ്പിനു" ലഭിക്കുന്നതു കാണുമ്പോൾ ചിലരെങ്കിലും അതിനെ അരാഷ്ട്രീയതയിലേക്കുള്ള കുതൊഴുക്കെന്നു പറഞ്ഞു കളങ്കപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അക്ഷരാഭ്യാസമോ രാഷ്ട്ര ബോധമോ ലവലേശം തൊട്ടു തീണ്ടാത്തവരുടെ അനേകം രാഷ്ട്രീയ മുന്നേറ്റങ്ങൾ ഇതിനു മുൻപ് ഉത്തരേന്ത്യൻ മണ്ണിൽ പിറവി കൊണ്ടിട്ടുണ്ട്.
മുൻപ് സംഭവിച്ച പല മുന്നേറ്റങ്ങളും ജനപക്ഷത്തു നില്ക്കുന്നതിലുപരി വർഗ പക്ഷത്തു നിന്നു കൊണ്ടുള്ള മുന്നേറ്റങ്ങളാണ് നടത്തിയിരുന്നത്.ലാലുവിന്റെ ആർ .ജെ .ഡി .ആണെങ്കിലും മുലയമിന്റെ സമാജ് വാദിയും കൻഷിരാമിന്റെ ബി.എസ് .പി.യും മുതൽ എല്ലാ രാഷ്ട്രീയ മുന്നേറ്റങ്ങളും ജനങ്ങളുടെ ജനങളുടെ വർഗ്ഗവും വർണവും നോക്കി അവരുടെ ഉന്നമനത്തിനും പിന്നോകാവസ്ഥ ദൂരീകരിക്കുന്നതിനുമായിരുന്നു.അത് കൊണ്ട് തന്നെ ഈ ശബ്ദങ്ങൾക്ക്‌ ഏറെ പരിതിയും പരിമിതിയുമുണ്ടായിരുന്നു.
ശിവസേന,ബി.ജെ.പി.,പോലുള്ള വർഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ സ്വജനപക്ഷപാതത്തിന്റെ ഇരുളടഞ്ഞ കഥകൾ മാത്രമാനുള്ളതെങ്കിൽ കേരളത്തിലെ മുസ്ലിം ലീഗിനും പഞ്ചാബിലെ അകാലിദളിനും തമിഴ് നാട്ടിലെയും ആന്ധ്രയിലെയും വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുമെല്ലാം എല്ലാവര്ക്കും ഒരുമിച്ചു പ്രവേശിക്കാൻ മടി തോന്നുന്ന എന്തോ ഒന്ന് നില നില്പ്പുണ്ട്.അല്ലെങ്കിൽ നാനാ ജാതി മതസ്ഥർക്ക് ഒരുമിച്ചു നിന്ന് മുഴക്കാൻ കഴിയുന്ന ഒരു മുദ്രാ വാക്യത്തിന്റെ കുറവ് ഇവരെല്ലാം അനുഭവിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ദേശ,ഭാഷ,ജാതി,മത,വ്യത്യാസമില്ലാതെ  എല്ലാവര്ക്കും പുല്കാൻ കഴിയുന്ന ഒരാശയമാണിതെന്നു പൊതു ജനം മനസ്സിലാക്കുകയും ഞൊടിയിടകൊണ്ട് സാധാരണ ജനം ഇന്ത്യയിലാകമാനം ഈ രാഷ്ട്രീയ സിദ്ധാന്തത്തെ നെഞ്ചേറ്റുകയും ചെയ്യുന്ന കാഴ്ചയാണ് നാം ഇപ്പോൾ കാണുന്നത്.
കേജ്രിവാലും ആം ആദ്മിയും ഉയർത്തിവിട്ട മുദ്രാവാക്യങ്ങളോട്  പ്രത്യക്ഷത്തിൽ ആശയപരമായി എതിർപ്പ് പ്രകടിപ്പിക്കാൻ ഒരു പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും കഴിയുമായിരുന്നില്ല  എന്നിടതായിരുന്നു ആം ആദ്മിയുടെ ആദ്യ വിജയം.പിന്നെ പിടി വള്ളിക്കു വേണ്ടി ഇവർ നയ രഹിതരും അരാഷ്ട്രീയ വാദികളുമെന്നു പറഞ്ഞു മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നു മറ്റു ചിലർ. 
ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നും ഇവർ പ്രതീക്ഷിക്കുന്ന സിദ്ധാന്തങ്ങളും നയങ്ങളും എന്തെല്ലാമാണ്‌. പണ്ടൊരു കോണ്‍ഗ്രസ് നേതാവ് തന്നെ പറഞ്ഞത് ഓർമ വരികയാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ബാധ്യത ഇവിടം റോഡുണ്ടാക്കലും അവശ്യ വസ്തുക്കളുടെ ദൗർലഭ്യം പരിഹരികലും ജനങളുടെ ക്ഷേമ ഐശ്വര്യങ്ങളിൽ പങ്കാളികളാകലുമാണ് . അല്ലാതെ ആത്മീയമായി ജനങ്ങളെ പരിപോഷിപ്പിക്കാലോ അവരെ സ്വർഗതിലെക്കയക്കലൊ  അല്ല. അത് മതത്തിന്റെ ജോലിയാണ്. നിലവിലുള്ള നമ്മുടെ വ്യവസ്ഥിതിയിൽ നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ചില അടിസ്ഥാന പ്രശ്നങ്ങളുണ്ട്. ആ അടിസ്ഥാന പ്രശ്നങ്ങളിലേക്ക്  49 ദിവസത്തെ ദൽഹി ഭരണം ഏതെല്ലാം നിലക്ക് പങ്കാളിത്തം വഹിച്ചു എന്ന് നോക്കൂ..
    കേജ്രിവലിന്റെ 49 ദിവസവും വാജ്പേയിയുടെ 13 ദിവസവും താരതമ്യം ചെയ്തു കൊണ്ടുള്ള കുറച്ചു കുറിപ്പുകൾ ഈയിടെ ശ്രദ്ധയിൽ പെടുകയുണ്ടായി. അധികാരം നില നിറുത്താനുള്ള പതിനട്ടടവിനോടുവിൽ സ്ഥാനഭ്രഷ്ടനായ വാജ്പേയിയും താനുന്നയിച മൂല്യങ്ങൾ കൈയൊഴിയാതിരിക്കാൻ മുഖ്യ മന്ത്രി സ്ഥാനം ഒരു തടസ്സമാകുമെന്ന് കണ്ടപ്പോൾ മന്ത്രി കസേര വിട്ട കേജ്രിവാളും നില കൊള്ളുന്നത്  തീർത്തും വിഭിന്ന ധ്രുവങ്ങളിലാണ് . ഗൊദ്സെയും സവർകരും നട്ടുപിടിപ്പിച്ച വർഗീയ  വിഷതൈകൾക്ക്  വെള്ളവും വെളിച്ചവും നല്കി പരിരക്ഷിക്കുക എന്ന സംരക്ഷണ ജോലി മാത്രമേ വാജ്പെയിക്കുണ്ടയിരുന്നുള്ളൂ ....അതിലുപരി പുതിയ അലയൊലികലൊന്നും തീർക്കാൻ അദ്ധെഹതിനായിട്ടുണ്ടായിരുന്നില്ല. അദ്വാനിയുടെ രഥയാത്രയിലൂടെയും ബാബരി ധ്വംസനതിലൂടെയും ശക്തി പ്രാപിച്ച തീവ്ര ഹിന്ദു രാഷ്ട്രീയം വ്യതസ്ത ആശയാ ദർശങ്ങലുല്കൊല്ലുന്ന കുറെ കക്ഷികളെ കൂട്ട് പിടിച്ചു ഇന്ദ്ര പ്രസ്ഥത്തിൽ അധികാരതിലെതിയതു കേജ്രിവാലിന്റെ മുന്നേറ്റവുമായി താരതമ്യം ചെയ്യുമ്പോൾ തീരെ ചെറുതായി പോകുന്നു.
ഇൻകം ടക്സ്  വകുപ്പിൽ നിന്നും ജോയിന്റ് കമ്മീഷണർ സ്ഥാനം രാജി വെച്ച് "പരിവർതൻ " എന്നാ സന്നദ്ധ സംഘടനയിലെക്കും അവിടെ നിന്നും ജനമനസ്സു വായിച്ചറിഞ്ഞ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിലെക്കുമുള്ള മുന്നേറ്റം അടുത്ത കാലത്തൊന്നും ഭാരതം അനുഭവിച്ചരിഞ്ഞിട്ടില്ലാത്ത വിജയ കുതിപ്പുകളായിരുന്നു.
മുൻപ് എൻ.ടി. രാമറാവുവും അസം ഗണ പരിഷത്തും കന്നിയങ്കത്തിൽ തന്നെ സംസ്ഥാന ഭരണതിലെത്തി ചരിത്രം സൃഷ്ടിചിരുന്നെങ്കിലും അവരുടെ രാഷ്ട്രീയ മുന്നേറ്റങ്ങൾ ഒരിക്കലും സംസ്ഥാന അതിർത്തി വിട്ടു പുറത്തു പോയിരുന്നില്ല. കാരണം പാർടി രൂപീകരണത്തിലും സർക്കാർ രൂപീകരനതിലുമെല്ലാം അവർ ഉയർത്തിവിട്ട മുദ്രാവാക്യവും പ്രമേയങ്ങളും തികച്ചും പ്രാദേശികമോ അല്ലെങ്കിൽ തീര്ത്തും സങ്കുചിതമോ ആയിരുന്നു. സാർവ ദേശീയ ഭാരതീയർക്കു ഒന്നിച്ചു മുഴക്കാവുന്ന ഒരു മുദ്രാവാക്യത്തിന്റെ കുറവ് ഇവരുടെ പ്രസ്ഥാനങ്ങൽക്കുണ്ടായിരുന്നു.
ഇവിടെയാണ്‌ അനിതരസാധാരണമായ നേതൃപാടവതിലൂടെയും അതിലുപരി വിനയം കലർന്ന മൂല്യങ്ങൾ ഒട്ടും ചോരാത്ത വാക് വൈഭവതിലൂദെയും കെജ്രിവാൽ തനിക്കു അവതരിപ്പിക്കാനുള്ളത് ഭാരത ജനതയെ ഒന്നടങ്കം അറിയിക്കുന്നതും ധ്രുത ഗതിയിൽ ഒരു മാനിയ പോലെ ഇന്ത്യ ഒട്ടാകെ ആം ആദ്മി ഒരാവേഷമായി മാറുന്നതും.
കേജ്രിവാൾ മുന്നോട്ടു വെച്ച ആശയത്തെ പ്രത്യക്ഷത്തിൽ ആദർശപരമായി എതിർക്കാൻ നമ്മുടെ പരമ്പരാഗത പാർട്ടികൾക്ക് ഒരു ന്യായവൂം കണ്ടെ ത്താൻ കഴിഞ്ഞല്ല എന്നിടത്താണ് ആം ആദ്മി യുടെ ആദ്യ വിജയം.പിന്നെ  ആകെയുണ്ടായിരുന്നത് ആ പുതു രാഷ്ട്രീയക്കാരനിൽ "അരാഷ്ട്രീയത" കണ്ടെതുകയെന്നതായിരുന്നു. പക്ഷെ ഇതൊട്ടും വിലപ്പോയില്ലന്നു പിന്നീടുള്ള ഓരോ സമകാലിക സംഭവങ്ങളും തെളിയിച്ചു.
രാഷ്ട്രീയ പാർട്ടികൾക്ക് മുൻപിൽ അറപ്പോടെ മാത്രം നിന്നിരുന്ന പൊതു സമ്മതരായ നൂറുക്കണക്കിനു പ്രമുഖർ ഒരു പോലെ ഈ "അരാഷ്ട്രീയ" വാദിയെ വാരിപ്പുണരുന്ന കാഴ്ചയാണ്‌  പിന്നീട് ഭാരതം കണ്ടത്. കേരളത്തിൽ വരെ അതിന്റെ അലയൊലികൾ കാണാറായി.
ഹോക്കി ഇതിഹാസം ധനരാജ് പിള്ളയും പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധാ പട്കരും  പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയും തുടങ്ങി കേരളത്തിൽ നിന്നും സാറജൊസെഫും ഓ വി ഉഷയും തുടങ്ങി ഒട്ടേറെ പ്രമുഖർ ഈ ജനമുന്നേറ്റത്തിൽ പങ്കാളികളായതോടെ രാഷ്ട്രീയത്തെ കുറെ കൂടെ ജനകീയമാക്കിയ ഒരു പക്കാ രാഷ്ട്രീയ വാദി എന്ന പേരാകും കേജ്രിവാളിനു കൂടുതൽ ഇണങ്ങുക. (അവസാനിച്ചു )

2014 ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ആപ് വസന്തത്തിൽ അരാഷ്ട്രീയത കാണുന്നവരോട് -ഭാഗം 1


പ്രഭാത സവാരി കഴിഞ്ഞു അടുത്തു കണ്ട കടയിൽ കയറി ചായ കുടിച്ചിറങ്ങിയ ആളും കടക്കാരനും തമ്മിലുള്ള സംഭാഷണം.....ആജ്  ചായക ആട്ട് രുപ്യ ക്യൂ ? ...ദോ രുപ്യ കംതി ഹോഗയാ ?....നഹി സാബ്‌...പഹ്ലെ പോലീസ് വാലെകു ഹഫ്ത ദെതാത ..അഭി ഓ ബന്ത് ഹോഗയാ....(മുൻപ് പോലീസുകാർക്ക് ഹഫ്ത പിരിവു കൊടുത്തിരുന്നത് കൊണ്ടാണ് ചായക്ക് 10 രൂപ മേടിച്ചിരുന്നത് ...ഇപ്പോൾ അത് നിറുത്തിയ കാരണത്താൽ 2 രൂപ കുറക്കാൻ കഴിഞ്ഞെന്നാണ് കടക്കാരൻ പറഞ്ഞത് )..കേജ്രിവാലിന്റെ 49 ദിവസം നീണ്ട ഭരണത്തിനിടയിൽ ഒരു ഡൽഹി നിവാസിക്കുണ്ടായ അനുഭവം തന്റെ കുറിപ്പിൽ വിവരിച്ചതാണിത് .
മുംബൈ ,ഡൽഹി പോലുള്ള പ്രധാന നഗരങ്ങളിലെ ഏറ്റവും വലിയ തലവേദന ആണ് പോലീസുകാരുടെ ഈ ഹഫ്ത. രാത്രി വൈകിയും കച്ചവടം ചെയ്യണമെങ്കിൽ, മുനിസിപ്പാലിറ്റിയുടെ ശല്യത്തിൽ നിന്നും ഒഴിവാകണമെങ്കിൽ , ഇതൊന്നുമല്ലെങ്കിൽ വെറുതെ കച്ചവടം ചെയ്തു ജീവിച്ചു പോകണമെങ്കിലും ഹഫ്ത എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഈ ആഴ്ച പിരിവു പോലീസുകാർക്ക് കൊടുത്തിരിക്കണം....കച്ചവടക്കാർ എന്ത് ചെയ്യാൻ?..ഉപഭോക്താക്കളിൽ നിന്നും ഈ സംഖ്യ ഈടാക്കാൻ നിർബന്തിധരാകുന്നു. പക്ഷെ, ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നിയമ പാലകരുടെ ഇടയിൽ പോലും മാറ്റങ്ങൾ വരുത്താൻ കേജ്രിവാൾ മന്ത്രിസഭക്ക് കഴിഞ്ഞു എന്നു തന്നെയാണ് ഈ ചെറിയ അനുഭവം വ്യക്തമാക്കുന്നത്.
മറ്റൊരിക്കൽ ഡൽഹിയുടെ വ്യവസായ മേഖലയിലേക്ക് സ്വയം കാറോടിച്ചു ചെന്ന കെജ്രിവാൽ അവിടെത്തെ ശോച്യാവസ്ഥ നേരിൽ കണ്ട കഥ മറ്റൊരാൾ പങ്കു വെക്കുന്നു..വേണ്ട പോലെ വെള്ളമോ വെളിച്ചമോ ഇല്ലാതെ ഡൽഹി വ്യവസായ മേഖല എങ്ങിനെ ഇത്രയും കാലം പിടിച്ചു നിന്നെന്നു കേജ്രിവാൾ അത്ഭുതപ്പെട്ടുപോയി ..അതിൽ പിന്നെയാണ് വൈദ്യുത മേഖലയിലും ജല വിതരണത്തിലും വൻ മാറ്റങ്ങൾ വരുത്തേണ്ട ആവശ്യകത അദ്ദേഹം മനസ്സിലാക്കുന്നതും അതിനു വേണ്ട കരുക്കൾ നീക്കിയതും.
സർക്കാർ ഭരിക്കുകയാണ് ,കച്ചവടം ചെയ്യുകയല്ല വേണ്ടതെന്നു കെജ്രിവാൽ ആവര്ത്തിക്കുന്നു.സർക്കാർ ജനങളുടെ ക്ഷേമ ഐശ്വര്യങ്ങൾ സംരക്ഷിക്കുകയും നിലനിറുത്തുകയും വ്യവസായ വാണിജ്യങ്ങൾക്ക് എല്ലാ പിന്തുണയും നല്കി വളർത്തി കൊണ്ട് വരികയുമാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടി കാട്ടുന്നു. കേജ്രിവളിന്റെ രാജിക്ക് തൊട്ടു പിറകെ ഇറങ്ങിയ "ടൈംസ്‌ ഓഫ് ഇന്ത്യ " ആം ആദ്മി ഭരണത്തിന്റെ 49 ദിവസത്തെ ഭരണത്ഭുതങ്ങളെ കുറിച്ച് ആധികാരികമായി കുറിക്കുന്നു.
മരുന്നുകൾ ലഭ്യമല്ലാതിരുന്ന സർക്കാർ ആശുപത്രികളിൽ വളെരെ ചുരുങ്ങിയ കാലങ്ങളിൽ രോഗികൾക്ക് മരുന്ന് ലഭ്യമായി തുടങ്ങി.ട്രാൻസ്  പോർട്ട്‌  മേഖലയിൽ ഇട നിലക്കാർ തീര്ത്തും അപ്പ്രത്യക്ഷരായി. ഡൽഹിയിൽ വൈദ്യുത വിതരണം നടത്തിയിരുന്ന 2 കമ്പനികളോടും പൊതു ജനത്തിൽ നിന്നും അമിത ലാഭം ഈടാക്കരുത് എന്നും സബ്സിഡി നല്കി വൈദ്യുതി ഉപയോഗം സുഗമമാക്കനമെന്നും മുന്നറിയിപ്പ് നല്കി.സർക്കാർ ഇചിക്കുന്ന പോലെ ജനപക്ഷത്ത് നിന്ന് കൊണ്ടുള്ള പ്രവർത്തനങ്ങൾ തുടർന്നില്ലെങ്കിൽ ലൈസെൻസ് റദ്ദാക്കി പുതിയ കമ്പനിക്കു വിതരണാവകാശം നല്കുമെന്ന് തുറന്നടിക്കാനും അദ്ദേഹം മടിച്ചില്ല.
വൈദ്യുതി ബോർഡിലെ 17 ഉദ്യോഗസ്ഥരെ കുറ്റകാരെന്നു കണ്ടെത്തിയതിനെ തുടർന്ന് സർവീസിൽ നിന്നും പുറത്താക്കാൻ ചങ്കൂറ്റം കാണിച്ച മുഖ്യമന്ത്രി അവരുടെ സർവീസ് സംഘടനകളുടെ സമരങ്ങളോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു . "നിയമ സംഹിതകൾ അനുശാസിക്കുന്ന രൂപത്തിൽ ജോലി ചെയ്യാനും സർവീസ് നൽകാനും നിങ്ങൾ ബാധ്യസ്ഥരാണ് .അതിൽ വിട്ടു വീഴ്ച ഇല്ലാതെ നിങ്ങൾ നീങ്ങുന്ന കാലത്തോളം നിങ്ങളുടെ സംരക്ഷകനായി എന്നും ഞാൻ മുന്പിലുണ്ടാകും. അല്ലാത്ത പക്ഷം നിങ്ങളുടെ സ്ഥാനം സർവീസിനു പുറത്താണ്.
മറുത്തൊന്നും പറയാൻ ഒരു സംഘടനക്കാരനും ഉണ്ടായിരുന്നില്ല..
ഒരു ഇന്ത്യൻ പൌരൻ അനുഭവിക്കേണ്ട  ഏതാണ്ടെല്ലാ  മേഖലകളും സ്വന്തം ജീവിതം കൊണ്ട് ജീവിച്ചാണ് അദ്ദേഹം രാഷ്ട്രീയ കളരിയിലെക്കെതുന്നത്. തന്റെ സർവീസ് കാലങ്ങളിൽ നേരിട്ടനുഭവിച്ച തട്ടിപ്പും വെട്ടിപ്പും മനസ്സിലുണ്ടാക്കിയ മുറിവുകൾക്ക്  മറു മരുന്ന് തേടിയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ എത്തിപ്പെടുന്നത്. അഴിമതിക്കെതിരെയുള്ള തന്റെ സമരം പൂവണിയണമെങ്കിൽ അധികാരം തന്നെ ശരണമോള്ളൂ  എന്നതും അദ്ദേഹം മനസ്സിലാക്കി.അങ്ങിനെയാണ് അദ്ദേഹം രാഷ്ട്രീയ പ്രസ്ഥാനത്തിനു രൂപം കൊടുക്കുന്നത് .
ഗതികേട് കൊണ്ട് കെജ്രിവൽ രൂപം കൊടുത്ത പ്രസ്ഥാനം ഈ നിലക്ക് ഗതിപിടിക്കുമെന്ന് അദ്ദേഹം പോലും നിനച്ചു കാണില്ല. രാഷ്ട്രീയ പ്രസ്ഥാനമുണ്ടാക്കലും മന്ത്രി സ്ഥാനമാലങ്കരിക്കലും ഒരു ജീവിത അഭിലാഷമായി കൊണ്ട് നടന്നിരുന്ന  ആളല്ല കെജ്രിവാൽ. ജനിക്കാനിരിക്കുന്ന പേരക്കുട്ടിയെ പാർട്ടിയുടെ ഏതു നേതൃത്വം എല്പ്പിക്കാമെന്ന്  തല പുകക്കുന്ന മുതച്ചന്മാരുടെ നാടാണ് നമ്മുടേത്‌. അവിടെയാണ്  അതോരമൊരു സ്വപ്നങ്ങലൊന്നുമില്ലത ഒരാൾ ഒരു മുഖ്യമന്ത്രി എന്നതിലുപരി രാജ്യം ഒന്നടങ്കം പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു മിശിഹയായി മാറുന്നത്.
അഴിമതി ഉച്ചാടനം ചെയ്യുക എന്നത്  ജീവിത വ്രതമായി കണ്ടു എന്നാ ഒരു മുന്നൊരുക്കം മാത്രമാണ് കേജ്രിവാൾ അധികാര പ്രവേശനത്തിനായി നടത്തിയത്. ഇൻകം ടാക്സ്  വകുപ്പിലെ ജോയിന്റ്  കമ്മീഷണർ സ്ഥാനം രാജി വെച്ച് കൊണ്ടാണ് കേജ്രിവാൾ പൊതുരംഗ പ്രവേശം നടത്തുന്നത്.
തൊണ്ണൂറുകളിൽ കോളിളക്കം സൃഷ്ടിച്ച ഹർഷദ്‌ മേത്ത മുതൽ കാലിതീറ്റയും ബോഫോഴ്സും തുടങ്ങി കേജ്രിവാൾ മനസ്സിൽ അടക്കിപിടിച്ച അഴിമതിയുടെ കദന പട്ടിക വളെരെ നീണ്ടതായിരുന്നു.
കരുണാകരന്റെ പാമോയിലും ആന്റണിയുടെ പഞ്ചസാരയും സുഖ്രാമിന്റെ ടെൽകോമും 2002 ലെ 200 ബില്ല്യന്റെ മുദ്ര പത്ര കുംഭ കൊണവും തുടങ്ങി വർഷങ്ങൾ കഴിയും തോറും ഒരു നിയന്ത്രണവുമില്ലാതെ അഴിമതി കഥ ഒടുക്കമില്ലാത്ത ടി വി സീരിയൽ പോലെ അറ്റം കാണാതെ മുന്നെരുമ്പോഴാണ് ഗത്യന്തരമില്ലാതെ കേജ്രിവാൾ ഒരു നിയോഗം പോലെ മുന്നിട്ടിറങ്ങുന്നത്.
2011 ൽ മാത്രം ശ്രദ്ധിക്കപ്പെട്ട 25 ലേറെ അഴിമതികൾ നമ്മുടെ രാജ്യത്തു അരങ്ങേറി.ലക്ഷകണക്കിന് കോടികൾ കൈകൾ മാറി മറിഞ്ഞു ഉന്നതങ്ങളിലിരിക്കുന്നവരുടെ പോക്കെട്ടിലെക്കൊഴുകി.
തമിഴ്‌നാട്ടിലെ ഗ്രാനൈറ്റ്  അഴിമതി,മഹാരാഷ്ട്രയിലെ ഇരിഗസ്സിഒൻ ,ഹരിയാന ഫോറെസ്റ്റ് തുടങ്ങി 2012 ൽ ഈ പട്ടിക മുൻവർഷത്തെക്കാൾ ഇരട്ടിയായി ഉയർന്നു.
ഈ അഴിമതി കഥകളിൽ നിന്നും ആവേശം ഉൾക്കൊണ്ടു പ്രാദേശിക അടിസ്ഥാനത്തിൽ സർക്കാർ ആപ്പീസുകളിൽ അരങ്ങു തകർക്കുന്ന ഒറ്റയും തെറ്റയുമായ ഒരായിരം വെട്ടിപ്പുകൾ വേറയും .ഇതെല്ലം തിന്നു തീർക്കുന്നത്‌ സാധാരണക്കാരിൽ സാധാരണക്കാരയവരുടെ വിയര്പ്പിന്റെ അംശമാനേന്നതിൽ നിന്നുള്ള ഒരു തിരിച്ചരിവാവാം കഴിഞ്ഞ കാലങ്ങളിൽ രാജ്യത്താകമാനം വിശിഷ്യ യുവ മനസ്സുകളിൽ അഴിമതിക്കെതിരെ സംഭവിച്ചു കൊണ്ടിരിക്കുന്ന ചടുല ചിന്ത.അത്തരത്തിൽ മനസ്സ് പാകപ്പെട്ട ഒരു ജനതയുടെ മുൻപേ നടക്കേണ്ട ഒരു ദൌത്യമേ കേജ്രിവൾ ചെയ്യേണ്ടതുള്ളു ..അതായതു കുറച്ചു കാലം കൊണ്ട് ഇന്ത്യൻ മണ്ണ് അത്തരമൊരു സമരത്തിന്‌ പകപ്പെട്ടിരിക്കുന്നു.അല്ലെങ്കിൽ നമ്മുടെ പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരുടെ ചെയ്തികൾ കൊണ്ട് അവരറിയാതെ ആ നിലക്ക് ഈ മണ്ണിനെ പരിവർതിപ്പിചിരുന്നു.അവിടെയാണ് കേജ്രിവാലും സംഘവും നൂറു മേനി കൊയ്യാൻ പോവുന്നത്.
(അവസാനിച്ചിട്ടില്ല )