വേലിയിറങ്ങിയ പുഴക്കരയിൽ
അനാഥപ്പെട്ടു കിടന്നു
ചോപ്പും പച്ചയും വളപ്പൊട്ടുകൾ.
ഓരോ വള കിലുക്കവും
നിശബ്ദത ഭേദിച്ച പ്രണയത്തിൻറെ
തിരയുയർത്തലായിരുന്നു.
പ്രണയ ചെഷ്ട്ടക്കൊടുവിൽ
ബാക്കി വെച്ച നിണപ്പാടുകൾ
തണുത്ത നിലാവിലും
കനലായെരിഞ്ഞു.
വസന്തത്തിന്റെ കുട മാറ്റം പോലെ
വളപ്പൊട്ടിന്റെ നിറ ഭേദങ്ങൾ
മനം നിറച്ചു.
കുപ്പി വളകളെല്ലാം മുഖം പൂഴ്ത്തി
മരിച്ച ശവങ്ങളെപോലെ
വളപ്പൊട്ടുകളായ് പുഴക്കരയിലടിഞ്ഞു.
പ്രായ-വർഗ-കുല ഭേദമന്യേ
വളക്കാരികൾ കഴുത്തറ്റം
വെള്ളത്തിൽ തെക്കോട്ട്
തിരിഞ്ഞു കുരവയിട്ടു.
കുപ്പിയും വളയും മത്സരിച്ചുടഞ്ഞ
പുഴ വക്കത്തെ മൻകൂന
ഇന്നൊരു രക്ത സാക്ഷി
മണ്ടപമാണ്.
കോടതി കൂട്ടിൽ സാക്ഷി പറയാൻ
ഒരു കരി വള പോലും ബാക്കിയുണ്ടായില്ല.
