2009 ഓഗസ്റ്റ് 1, ശനിയാഴ്‌ച

പാണക്കാട്ടെ പൊന്‍ താരകം ഇനി ജനമനസ്സുകളില്‍


പാണക്കാട്ടു ഉദിച്ചു നിന്നു ലോകമെങ്ങും പ്രകാശം വിതറിയ പോന്നമ്പിളി എന്നെന്നേക്കുമായി ചരിത്രത്തിന്റെ മേഘകീറുകളില്‍ മറഞ്ഞുപോയി. ജാതി,മത,വര്‍ഗങ്ങള്‍ക്ക് അതീതനായി ,കേരള ജനത ഒന്നടങ്കം ആശ്വാസകേന്ദ്രമായി കണ്ടിരുന്ന തങ്ങള്‍ സംയമന പ്രത്യയശാസ്ത്രത്തിന്റെ പ്രതിരൂപമായിരുന്നു. അധികരപീടങ്ങളില്‍ നിന്നകന്നു നിന്നു സമുദായത്തെ അധികാരത്തിന്റെ സ്വോപനങ്ങളിലേക്ക് കൈപ്പിടിച്ചുയര്‍ത്താന്‍ നെടുനായകത്വം വഹിച്ച തങ്ങള്‍ തന്റെ മിതഭാഷണം കൊണ്ടു ശത്രുക്കളുടെ പോലും പ്രശംസക്ക് അര്‍ഹനായി......
തങ്ങള്‍ പതിറ്റാണ്ടുകളായി ഒരു നിശബ്ദനായകനായി നമുക്കു മുന്നിലുണ്ടായിരുന്നു....സമുദായം വഴിവിട്ടു നടക്കുമ്പോള്‍ തങ്ങള്‍ പുറപ്പെടുവിച്ചിരുന്ന ശാന്തമായ പ്രഖ്യാപനങ്ങള്‍ സമുദായം ശിരസ്സാവഹിച്ചു
ഇസ്ലാമിന്റെ ശരിയായ അന്തസത്ത ഉള്‍ക്കൊണ്ട തങ്ങള്‍ അഭിനവ ഇസ്ലാമിസ്ടുകളോട് അടുത്ത് ഇടപെടുമ്പോഴും പാരമ്പര്യ മാര്‍ഗതില്‍നിന്നും അല്പം പോലും വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായില്ല.തങ്ങളെന്ന നായകത്വം നഷ്ടപ്പെട്ട നാളുകളാണ് നമുക്കിനി.നമ്മുടെ മനസ്സില്‍ ജ്വലിക്കുന്ന താരകമായി തങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം നമുക്കു പ്രതീക്ഷയുണ്ട്.....

2009 ജൂലൈ 26, ഞായറാഴ്‌ച

പാരതന്ത്ര്യം വിലക്ക് വാങ്ങുന്നുവോ?


സ്വാതന്ത്ര്യം പോലെ മനോഹരമായ മറ്റൊന്ന് എന്താണുള്ളത് ലോകത്ത്? സ്വാതന്ത്ര്യം നല്കുന്ന സുഖത്തിനും സന്തോഷത്തിനും എത്രായിരം മനുഷ്യജീവനുകള്‍ ഇവിടെ ഹോമിച്ചു? നമ്മുടെ ഭരണ കൂടം ചരിത്രം മറക്കുകയാണോ? സാമ്പത്തിക പ്രതിസന്തിയില്‍ ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം വേവലാതി പൂണ്ടപ്പോള്‍ ആര്‍ജവത്തോടെ പിടിച്ചുനിന്ന ഭാരതെതെ എങ്ങിനെയെങ്കിലും ഒതുക്കാന്‍ ലോകപോലിസ്ചമയുന്ന അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ശ്രമത്തിന്‍റെ ഭാഗമാണ്
ഇപ്പോള്‍ നടന്നിട്ടുള്ള പുതിയ കരാറുകള്‍ എന്ന് നാം മനസ്സിലാക്കിയാല്‍ അതില്‍ തെറ്റുണ്ടോ?

2009 ജൂലൈ 7, ചൊവ്വാഴ്ച

കോരനു കഞ്ഞി കുമ്പിളില്‍ തന്നെ


പ്രവാസികള്‍ ആകാംഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റും കഴിഞ്ഞു. ഇന്ത്യാ മഹാരാജ്യത്തിന് വലിയൊരളവു വിദേശ വരുമാനം നേടിക്കൊടുക്കുന്നവര്‍ എന്ന നിലക്ക് ഗള്‍ഫ് ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ വളെരെ പ്രതീക്ഷയോടെയാണ് ഇത്തവനെതെ ബജറ്റ് നോക്കി കണ്ടത്.
കേന്ദ്രപ്രവാസി മന്ത്രി വരെ മലയാളി ആയ സ്ഥിതിക്ക് പ്രതീക്ഷിക്കുന്നതില്‍ തെറ്റെന്നുമില്ലല്ലോ?
പക്ഷെ, പറഞ്ഞിട്ടെന്തു കാര്യം. ബജറ്റ് കഴിഞ്ഞു, പ്രണബ് മൂടും തട്ടി എഴുന്നേറ്റു പോയി.....
കോരന് കഞ്ഞി കുമ്പിളില്‍ തന്നെ..........
മെഴുകുതിരി കണെക്കെ ഉരുകി തീരുന്നവരാണ് ഭൂരിഭാഗം പ്രവാസികളും..സ്വയം ഉരുകി മറ്റുള്ളവര്‍ക്ക് പ്രകാശം നല്‍കുന്ന മെഴുകുതിരിപോലെ നാട്ടിനും നാട്ടാര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടി സ്വയം ഇല്ലാതാകുന്ന വലിയൊരു ശതമാനം പ്രവാസികള്‍ക്ക് നേരെ കണ്ണടച്ചുള്ള ഈ ബജറ്റ് തീര്‍ത്തും അപ്രതീക്ഷിതം തന്നെ.
കഴിഞ്ഞ കേരള ബജറ്റ് പ്രവാസി മലയാളികള്‍ക്ക് ചെറിയ പ്രതീക്ഷയോന്നുമല്ല നല്‍കിയത്. മാറിവന്ന പരിതസ്തിയില്‍ പ്രവാസികള്‍ കുറെ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു... പ്രത്യേകിച്ചു, ഇന്ത്യക്കാര്‍ക്ക് എന്നും അതാണിയയിട്ടുള്ള ദുബായ് പോലെയുള്ള നഗരങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയും മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ തൊഴില്‍ രഹിതരായി ജന്മനാട്ടിലേക്ക്‌ തിരിച്ചെത്തുകയും ചെയ്യുന്ന ഈ അവസരത്തില്‍ ഇവരെ പുനരധിവസിപ്പിക്കാനുള്ള എന്തെങ്കിലും ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് നാമെല്ലാം വ്യാമോഹിച്ചു.
കേരളത്തില്‍ നിന്നും ആദ്യമായി ഇത്രയതികം പ്രാതിനിത്യം കേന്ദ്രമന്ത്രി സഭയില്‍ കിട്ടിയപ്പോള്‍ നാമെല്ലാം ഒരുപാടു ആഹ്ലാധിച്ചു.ഇവരില്‍ പലരും ഇടയ്ക്കിടെ ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിക്കുകയും മോഹനവാഗ്ദാനങ്ങള്‍ വരിക്കൊരിനല്കുകയും ചെയ്യുന്നവരായിരുന്നു....അവസരം വരുമ്പോള്‍ ഇവര്‍ നമ്മെ ഓര്‍ക്കുമെന്ന് കരുതിയ നമെത്രെ മാത്രം വിഡ്ഢികള്‍...
പ്രതീക്ഷയും കാത്തിരിപ്പുമാനെല്ലേ പ്രവാസിയുടെ കൈമുതല്‍. അത് വേണ്ടുവോളമുള്ള നിലക്ക് നമുക്ക് ഇനിയും കാത്തിരിക്കാം....അതിനിടക്ക് ഇടയ്ക്കിടെ നമ്മെ കാണാനെത്തുന്ന മന്ത്രി പുങ്കവന്മാര്‍ക്ക് ചുവന്ന പരവതാനിയും വിരിക്കാം........

2009 ജൂലൈ 3, വെള്ളിയാഴ്‌ച

സാംസ്‌കാരിക സാമ്രാജ്യത്വം.

കഴിഞ്ഞ  ദിവസം ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും അമ്പരപ്പിക്കുന്ന ഒരു വിധി നാമെല്ലാം കേട്ടു. ചിരിക്കണോ കരയണോ എന്നറിയാതെ ഇന്ത്യയിലെ നൂറു കോടി ജനങ്ങള്‍ കോട്ടുവായിട്ടു.ഈ സാംസ്‌കാരിക അക്രമത്തെ എങ്ങിനെ നമുക്ക് വിശേഷിപ്പിക്കാം?ഇത് നമ്മുടെ രാജ്യത്തിന്‍റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്കാരത്തിനു നേരെയുള്ള കൊഞ്ഞനംകുതിയുള്ള ചിരിയാണ്....മതങ്ങള്‍ ഏതായാലും മനുഷ്യകുലത്തിനു ഒരു സംസ്ക്രുതിയുണ്ട്.അത് എല്ലയിടെതും ഒന്ന് തന്നെയാണ്. പിന്നെ എല്ലാത്തില്‍ നിന്നും മാറി ചിന്തിച്ചു വാര്‍ത്തയില്‍ ഇടം കണ്ടെത്താന്‍ ശ്രമം നടത്തുന്ന വിവരധോഷികള്‍ ലോകത്ത് എല്ലാ കാലത്തും ജന്മം കൊണ്ടിട്ടുണ്ട്.വാര്‍ത്തകള്‍ക്കു പെട്ടന്ന് പ്രാധാന്യം കിട്ടുന്ന ഈ കാലഘട്ടത്തില്‍ അതല്പം കൂടുതലാണെന്ന് മാത്രം. പെണ്ണിന് ആണ് എന്നത് ഒരു ലോകക്രമമാണ്. പകല്‍വെളിച്ചം പോലെ സത്യം.ആണും ആണും അല്ലെങ്കില്‍ പെണ്ണും പെണ്ണും എന്ന ക്രമം മനുഷ്യ സൃഷ്ടി മാത്രമാണ്.വ്യഭിചാരം പോലും അനുവദനീയമാക്കിയ ജര്‍മനി പോലെയുള്ള യൂറോപ്‌, പാശ്ചാത്യന്‍ രാജ്യങ്ങളുടെയും കൂട്ടത്തിലേക്ക് ഉയരാനുള്ള ശ്രമമാണ് കോടതിയെ കൂട്ടുപിടിച്ച് ചില അല്പന്മാര്‍ നടത്തുന്നെതെന്കില്‍ സനാതന മൂല്യങ്ങളില്‍ വിശ്വസിക്കുന്ന സമൂഹം ഇവിടെ ഇനിയും മരിച്ചിട്ടില്ലെന്ന് ഇക്കൂട്ടര്‍ മനസിലാക്കുക.ഇവിടെ ആദ്യം നമ്മള്‍ ചെറുക്കേണ്ടത് സാംസ്‌കാരിക ആഗോളവത്കരനെതെയാണ്. പാശ്ചാത്യ സമൂഹത്തിന്‍റെ മുന്‍വിധിയോടെയുള്ള കടന്നു കയറ്റം.സാമ്രാജ്യത്വത്തിന് കുഴലൂത്ത് നടത്തുന്നവര്‍ നമ്മുടെ രാജ്യത്തിന്‍റെ അവസാനവാക്കായി നാം ഗണിക്കുന്ന നമ്മുടെ നീതി പീഠത്തില്‍ വരെ ഇരിപ്പിടം കണ്ടെത്തിയിരിക്കുന്നു. എവിടെ നമ്മുടെ സാംസ്‌കാരിക നായകന്മാരും നായികമാരും..സ്ഥാനത്തും,ആസ്ഥാനത്തും വാളെടുത്തു തുള്ളുന്നവര്‍ക്ക് ഒന്നും മിണ്ടാനില്ലേ? ഭാരതമേ ലജ്ജിക്കുക, ലഞജിക്കാന്‍ ലജ്ജയില്ലെന്കില്‍...........

2009 ജൂലൈ 2, വ്യാഴാഴ്‌ച

വിസ്മയങ്ങള്‍ തീര്‍ക്കുന്ന മുംബൈ.


മുംബൈ  അത്ഭുതങ്ങളുടെ നഗരിയാണ്‌. .. . ...അവിടെ  ഇന്ത്യ  മൊത്തമായും പ്രതിഫലിക്കുന്നുണ്ട്..വിത്യസ്ത ഭഷകള്‍, മതങ്ങള്‍ ,     ഇന്ത്യയില്‍ ഒരിടത്തും കാണാത്ത ഒരു പാടു സവിശേഷതകള്‍ മുംബൈ മഹാ നഗരിക്കുണ്ട്.ഉണ്ട്‌. പഴയ കല പ്രതാഭങ്ങളെ  ഓര്‍മിപ്പിക്കുന്ന ഒരു പാടു സമുച്ചയങ്ങളും ആധുനികത  വിളിച്ചോതുന്ന അമ്പരച്ചുമ്പികളും നമുക്കവിടെ കാണാം.ഗേറ്റ് വെ ഓഫ് ഇന്ത്യയുടെ രൂപഭംഗി ആരെയും വിസ്മയിപ്പിക്കുന്ന കാഴ്ച തന്നെ..താജ് ഹോട്ടെലും ഹില്ട്ടെന്‍  ടാവരുമെല്ലാം ആടംപരത്തിന്റെ പ്രതീകങ്ങള്‍ ആണ്. നരിമാന്‍ പോയിന്റ്‌ കാഴ്ച ഒരിക്കല്‍ കണ്ടാല്‍ മറക്കാനിടയില്ല. വി .ടി .സ്റ്റേഷനും മലബാര്‍ ഹില്ലും പ്രിന്സിസ് വാല്യൂ മൂസിയവും നഗര പ്രതാപത്തിന്റെ ഉഗ്രന്‍ കാഴ്ചകളാണ്, എണ്ണിയാല്‍ഒടുങ്ങാത്ത മുംബൈ വിസ്മയങ്ങളുടെ കൂട്ടത്തിലേക്ക് ഇതാ മറ്റൊന്ന്കൂടി. ബന്ദ്രയെയും വര്‍ലിയെയും ബന്ധിപ്പിക്കുന്ന കടല്‍ പാലംഅഞ്ചു കിലോമീടര്‍ കടലിനു മുകളിലൂടെ കടല്‍ കാഴ്ചകളും കണ്ടുകൊണ്ടുള്ള യാത്ര ഏറെ രസകരമായിരിക്കും.കാത്തിരിക്കാം നമുക്ക് ..ഈ മഹാ നഗരത്തിന്റെ പുതിയ വിസ്മയങ്ങള്‍ക്കായി.....

2009 ജൂൺ 27, ശനിയാഴ്‌ച

മലയാളിയെന്തേ ഇങ്ങിനെ?

എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഒക്ടോബര്‍ മാസം.....ഞാനും കൂട്ടുകാരന്‍ സഫീയുവും കൂടെ താജ്മഹലിന്റെ നാടായ ആഗ്രയില്‍ നിന്നും മുംബയിലേക്കുള്ള  യാത്രയിലായിരുന്നു.....
രാത്രി പത്തുമണിക്കാണ്  ഞങ്ങള്‍ അമൃതസര്‍ - താനെ   എക്സ്പ്രസ്സില്‍ കയറിയത്. ആ രാത്രിയും പിന്നെ പകലും കഴിഞ്ഞതിനു ശേഷം അടുത്ത രാത്രി പുലര്‍ച്ചയെ വണ്ടി താനെയില്‍ എത്തൂ.
അന്ന് പകല്‍ മൊത്തം തജ്മഹലും അതിനടുത്തുള്ള ലാല്‍ കിലയും  നടന്നു കാണല്‍ മാത്രമായിരുന്നു ഏക ജോലി, അത് കൊണ്ടു തന്നെ തീര്‍ത്തും അവശരുമയിരുന്നു ഞങ്ങള്‍ .വണ്ടിയില്‍ കയറിയ ഉടനെ ഉറങ്ങി പോയി .
രാവിലെ പത്തു മണിക്കാണ് പിന്നെ ഞങ്ങള്‍ എഴുന്നേറ്റത് .ട്രെയിന്‍ അപ്പോഴും ഉത്തര്‍പ്രദേശിന്റെ ഏതോ പ്രാന്ത പ്രദേശത്ത് കൂടെ ഓടി കൊണ്ടിരിക്കുകയായിരുന്നു...
അമൃതസര്‍ - താനെ   റൂട്ട് ആയതു കൊണ്ടു തന്നെ കൂടുതലും പഞ്ചാബികളും ബയ്യന്മാരുമായിരുന്നു വണ്ടിയില്‍ . ഹിന്ദി ഒട്ടും അറിയാത്ത സമയമായിരുന്നത്‌ കൊണ്ടു വല്ല  മലയാളികളും വണ്ടിയില്‍ ഉണ്ടോ എന്ന   അന്വേഷണം ഞങ്ങള്‍ പലപ്പോഴും നടത്തി......പക്ഷെ ഉച്ച കഴിഞ്ഞു , ഞങ്ങളുടെ അന്വേഷണത്തിനു ഫലം കണ്ടെത്താന്‍ . താനെയില്‍ സ്ഥിര തമസമാക്കിയ കോട്ടയതുകാരി ഒരു ടീച്ചറും രണ്ടു ചെറുപ്പക്കാരുമായിരുന്നു  ഞങ്ങള്‍ കണ്ടെത്തിയ ആ മലയാളി ടീം.. പിന്നെ മടിച്ചു നിന്നില്ല ..ഞങ്ങളും കൂടെ കൂടി......അങ്ങിനെ മലയാളികളുടെ എണ്ണം ഞങ്ങള്‍ അന്ജ്ജാക്കി ഉയര്‍ത്തി.രസകരമായ മണിക്കൂറുകള്‍ . രണ്ടു ചെറുപ്പകാര്‍ സഹോദരന്മാരാണ്, ത്രിശൂര്‍ സ്വദേശികളായ ഇവര്‍ ഡല്‍ഹിയില്‍ നിന്നും മുംബൈലേക്കുവരികയാണ്‌. .രാത്രി ഒന്‍പതു മണിക്ക് ഡിന്നര്‍ ഞങ്ങള്‍ ഒരുമിച്ചാണ് കഴിച്ചത്.ഉറങ്ങാന്‍ നേരം ഓരോരുത്തരും അവരവരുടെ ബര്‍ത്തിലേക്ക് പോയി.......
ഏകദേശം രാത്രി രണ്ടു മണി ആയിക്കാണും.. വലിയ ബഹളം കേട്ടാണ് ഞങ്ങള്‍ ഉറക്കമുണര്‍ന്നത്‌.  നോക്കുമ്പോള്‍ പകല്‍ നേരം ഞങ്ങളുടെ കൂടെയുണ്ടായിരുന്ന രണ്ടു സഹോദരന്മാരില്‍  മൂത്തയാളെ ഒരു സ്ത്രീയും പുരുഷനും കൂടെ ക്രൂരമായി മര്‍ദിക്കുന്നു... എല്ലാവരും കാഴ്ചക്കാര്‍ മാത്രം.
സ്ത്രീ എന്തൊക്കെയോ ഹിന്ദിയില്‍ പറയുന്നുണ്ട്, ഞങ്ങള്ക്ക് ഒട്ടും മനസ്സിലായില്ല . മലയാളികലെല്ലേ,പകല്‍ മൊത്തം കൂടെയുണ്ടയിരുന്നവരെല്ലേ  എന്ന  നിലക്ക് ഇട പെടാന്‍ ഒരു ശ്രമം ഞങ്ങള്‍ നടത്തിയപ്പോള്‍ ടീച്ചര്‍ അത് വിലക്കി...പിന്നെ പോലീസുകാര്‍ വന്നു. രണ്ടു പേരെയും കൊണ്ടു പോയി.
ഒന്നും മനസ്സിലാകാതെ ഞങ്ങള്‍ നേരം വെളുപ്പിച്ചു. എഴുന്നേറ്റ ഉടനെ ടീച്ചറുടെ  അടുത്ത് പോയി.ഇന്നലെ നടന്നതിന്റെ സത്യാവസ്ഥ അറിയണമല്ലോ?.......
നമ്മുടെ മലയാളി സഹോദരന്മാരില്‍ മൂത്ത ആളാണ് പ്രതി. രാത്രി എല്ലാവരും ഉറങ്ങിയ നേരം അപ്പുറത്തെ ബര്‍ത്തില്‍ ഉറങ്ങിയിരുന്ന ഒരു പഞ്ചാബി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പഞ്ജാബി അല്ലെ പെണ്ണ്....അവളും ഭര്‍ത്താവും  കൂടെ പറ്റാവുന്നിടത്തോളം അവനെ കൈകാര്യം ചെയ്തു....ഞാന്‍ കരുതി.....ഇവന് എങ്ങിനെ തോന്നി.....സ്വന്തം അനിയന്‍ കൂടെ....പരിചയമില്ലാത്ത  ഇടം.....പിന്നെ മനസ്സിലാക്കി.......എന്തൊക്കെയായാലും അവന്‍ ഒരു മലയാളി ആണെല്ലോ?

2009 ജൂൺ 25, വ്യാഴാഴ്‌ച

മഴ



എന്തേ  ഞാന്‍ മഴയെ ഇത്ര മാത്രം പ്രണയിച്ചു...  

പ്രണയത്തിന്‍ മണം ചുരത്തിയ മുല്ലപ്പൂ - 

ചിതറിയ  പുസ്തകതാളുകളില്‍ നിന്നവള്‍ എനിക്ക് 

കൈമാറുമ്പോള്‍ സ്കൂള്‍ വരാന്തയില്‍ മഴ ചിതറി വീണിരുന്നു. 

അവളെ ആദ്യമായി കണ്ട് എന്‍റെ നെഞ്ചില്‍ 

കൊള്ളിയാന്‍മിന്നുമ്പോള്‍ പുളിമരത്തിലൂടെ ഇറ്റി വീണ 

മഴത്തുള്ളികള്‍എന്‍റെ കാഴ്ച മറച്ചിരുന്നു. 

ആദ്യമായി ഞങ്ങള്‍ കൈമാറിയ പ്രണയകുറിപ്പുകളും 

മഴതുള്ളിവീണു നിറം പടര്‍ന്നിരുന്നു............. 

പിന്നീടാ വരികളെല്ലാം അവളുടെ മിഴിക്കോണില്‍  നിന്നും 

വായിചെടുക്കുംപോള്‍  അവളുടെ കണ്‍ പോളകളിലൂടെ 

മഴ  ചാറുകള്‍  ഇറ്റിറ്റു വീണിരുന്നു..... 

വിരഹത്തിന്റെ ദിനരാത്രങ്ങള്‍ക്ക് വേനലവധിയുടെ ചൂടായിരുന്നു..... 

പുന  സമാഗമങ്ങള്‍ക്ക് ജൂണിലെ തണുപ്പും മഴയും...... 

അതുകൊണ്ടാകാം അവളുടെ പേരിനോടൊപ്പം മഴയും ചെര്‍നുവരുന്നത്‌.
         മഴപെയ്യുമ്പോള്‍ ഇപ്പോഴും എന്നെ ഓര്‍ക്കാരുന്ടെന്നു

         അടുതോരിക്കല്‍ അവള്‍ പറഞപ്പോള്‍ ഞാന്‍ അറിയാതെ


         പറഞ്ഞു പോയി......

        "ഈ മഴ പെയ്യതിരിക്കാന്‍ എന്താ ഒരു വഴി?'

2009 ജൂൺ 24, ബുധനാഴ്‌ച

ഉന്തുവണ്ടി സംസ്കാരം



യാന്ത്രിക സംസ്കാരം ഇന്ന് നമ്മുടെ  ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു......പണ്ട്  മനുഷ്യര്‍ ചെയ്തിരുന്ന
ജോലി ഇന്നു ആധുനിക മോട്ടോര്‍ വാഹനങ്ങള്‍ ഏറ്റടുതപ്പോള്‍ നമ്മുടെ ജീവിതത്തെയും അത് സാരമായി ബാധിച്ചു .
അമ്മയുടെ നെഞ്ചില്‍ ചേര്ന്നുകിടന്നു അമ്മയുടെ ചൂടേറ്റു   കഴിയേണ്ട കുഞ്ഞുകളുടെ ഗതികേട്
നോക്കേനെ. അമ്മയുടെ ചൂടിന്റെ നാലയലത്ത്‌ പോലും എത്താന്‍ പറ്റുന്നില്ല
എന്നുമാത്രമല്ല, ഈ പാവം മക്കള്‍ ഉന്തുവണ്ടിയില്‍ താഴെ നിന്നും വരുന്ന
പൊടിപടലങ്ങളും തിന്നു ,ആരോടും ഒരു പരിഭവവും പറയാന്‍ കഴിയാതെ,അഥവാ ഇനി പറയാന്‍ വാ പൊക്കിയാല്‍ നിപ്പില്‍ എടുത്തു വായിലിട്ടു സ്വതന്ത്രമായി ഒന്നു കരയാന്‍
പോലും അവകാശമില്ലാത്ത ഈ കുട്ടികളെ കാണുമ്പൊള്‍ ഈ കാലഘട്ടത്തില്‍ ജനിക്കാതെ പോയ നമ്മള്‍ എത്ര ഭാഗ്യവാന്‍മാര്‍ ആണെന്ന് ചിന്തിച്ചു പോകാറുണ്ട്.
അമ്മയുടെ നെഞ്ചിലെ പാല് പോലെ തന്നെ അമൂല്യമാണ്‌ അമ്മയുടെ നെഞ്ചിലെ ചൂടും......
മുലപ്പാല്‍ പോലും നേരം വണ്ണം കിട്ടാത്ത പുതിയ കുട്ടികള്‍ ആരോട് പരത്തി പറയാനാണ്?
വാര്‍ധക്യത്തില്‍ നിങ്ങളെയും ഉന്ത് വണ്ടിയില്‍ തള്ളി വൃദ്ധ സദനത്തിന്റെ മുന്നില്‍ കൊണ്ടു പോയി വിടുമ്പോള്‍ ഒട്ടും പരിഭവം പറയാതിരുന്നാല്‍ മതി.തന്റെ ലാലനെയും ശുശ്രൂഷയും കിട്ടേണ്ട പ്രായത്തില്‍ കുട്ടികളെ ബേബി സിട്ടിങ്ങ്കുകളിലെ ആയമാരുടെ കൈകളില്‍ വിടുമ്പോള്‍ ജീവിതത്തിലെ പണത്തിന്റെയും ജോലിയുടെയും ആവശ്യത്തിനുമുന്നില്‍ മാതൃത്വത്തിന്റെ വിലയുമായി ഒരു തുലനം നടത്തുക.......
ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും അവസാന വാക്ക് പണം ആണെന്നിരിക്കെ ഈ
വാച്ചകങ്ങല്‍ക്കൊന്നും വിലയ്യില്ലെന്നരിയാം....പിന്നെയും പറഞ്ഞുപോവുകയാണ്....പറഞ്ഞുപോകളും
നിലക്കുന്ന കാലഘട്ടം വരെ .................

2009 ജൂൺ 23, ചൊവ്വാഴ്ച

എന്‍റെ നാടേ,നാട്ടുകാരെ.......

എന്‍റെ നാട് ഇപ്പോള്‍ എങ്ങിനെയുണ്ടാവും? ഈ ചൂടിലും തണുപ്പിലും എന്നെ ആവേശഭരിതനായി നിലനിറുത്തുന്ന ഒരേഒരു ഘടകം നാടിനെ കുറിച്ചുള്ള എന്‍റെ മനം കുളിര്‍പ്പിക്കുന്ന ഒരായിരം ഓര്‍മകളാണ്......കൂട്ടുകാരുമൊത്ത് സായാഹ്നങ്ങളില്‍ കഥ പറഞ്ഞു നടന്നിരുന്ന പുതുപൊന്നാനി പാലവും ഹാജിയാര്‍ സ്കൂളിന്‍റെ മൈദാനവും  നനുത്ത സ്മരണകളായി എന്നെ ജീവിപ്പിക്കുന്നു........
വൈകുന്നേരങ്ങളില്‍ സെലസിന്റെ  പുറകിലെ വോളിബോള്‍  കളിയും അത് കഴിഞ്ഞാല്‍ മഗരിബ് നിസ്കാരവും കഴിഞ്ഞു ഒരു നടതമുണ്ട് ,പുതുപോന്നനിയുടെ ഹൃദയ വീതിയിലൂടെ......കൂടെ, സാലിഹ്കിഴക്കേതില്‍ , മോഇനു , ഹസ്സന്‍, ഹംസ ,മുര്ഷിദ്‌...... അവിടെ ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ ഉണ്ടോ?......
മഹല്ല് തിരെഞ്ഞെടുപ്പ് മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരെഞ്ഞെടുപ്പ് വരെയും....റൊണാള്ടെയും മറഡോണയും,സച്ചിനും, കസാകും ,സുന്നിയും ,മുജഹിദുമ്....ഗള്‍ഫും....ചിലപ്പോള്‍ പാതി രാത്രി യോളം നീളുന്ന ചര്‍ച്ചകള്‍.....
ചില ദിവസങ്ങളില്‍ വീട്ടില്‍ പോലും പോകാതെ സെന്‍ട്രല്‍ പള്ളിയില്ലേ സുന്നി ഓഫീസിലോ കിടന്നുറങ്ങി രാത്രിയെയും സജീവമാക്കിയിരുന്ന പഴയ കാലം ...ആട്ടീരി റഹ്മാന്റെ കൂടെ പള്ളിയുടെ മുകളില്‍ predegre പുസ്തകങ്ങളോട് മല്ലിടുമ്പോള്‍  പാതിരാത്രി കടന്നു വന്നു എല്ലാവരെയും ഉറക്കിയിരുന്ന യൌസുഫ്‌ പുതുപൊന്നാനി.....
എല്ല്ലാം തിരികെ കിട്ടാത്ത സ്മരണകള്‍ മാത്രം....ഫുട്ബോളും ക്രിക്കെറ്റും സജീവമാക്കിയിരുന്ന ക്ലബ്ബ് ഓഫീസുകളില്‍ നിന്നും ഉയര്‍ന്നിരുന്ന ആരവങ്ങള്‍ ...സെലെസ്‌ ക്ലബ്ബില്‍ എപ്പോഴും കര്മനിരതനയിരുന്ന
കൂട്ടുകാരന്‍ അലി പുതുപൊന്നാനി .
ചിലപ്പോള്‍ കഥ പറഞ്ഞു നടത്തം കടലോരെതെക്ക് നീളാറുണ്ട്....ബീവിധര്‍ഗയുടെ പരിസരത്ത് വിതച്ചിരിക്കുന്ന കരിങ്കല്ലിലിരുന്നു സൊറ പറയുമ്പോള്‍ കിട്ടിയിരുന്ന ആനന്ദം എത്ര വലുതായിരുന്നു എന്ന  തിരിച്ചറിവ് എന്നില്‍ ഉണ്ടാക്കുന്ന നഷ്ടബോധം ചെറുതല്ല......
ഇവിടെത്തെ സൈക്ലിംഗ് ജീവിതം പുതിയ ഓര്‍മ്മകള്‍ ഒന്നും തരുന്നില്ല....എല്ലാം എഴുതി വെച്ച ജീവിത ശൈലി..എന്നും ഒരുപോലെ ഒരു മാറ്റവുമില്ലാതെ....
പിന്നെയും ഞാന്‍ ജീവിക്കുന്നു....എന്നെങ്കിലും ഒരിക്കല്‍ എന്‍റെ പഴയ കാലം കടന്നുപോയ വഴികളിലൂടെ ഒരു മൂളിപ്പട്ടെന്കിലും പടി നടന്നുപോകമെല്ലോ എണ്ണ സമാധാനത്തില്‍......