2015 ഒക്‌ടോബർ 25, ഞായറാഴ്‌ച

വീണ്ടും ചില പോത്ത് വിചാരങ്ങൾ

 


                                 പ്രാചീന ഗ്രീക്കിലെ പൈതഗോരസ് മത വിശ്വാസികളുടെ ദൈവമായിരുന്നു ദയോനിസസു. കാളയായിരുന്നു ദയോനിസസു ദൈവത്തിൻറെ വാഹനം.അത് കൊണ്ട് തന്നെ പ്രാചീന ഗ്രീക്കിൽ കാളയെ കൊല്ലുന്നതും മാംസം ഭുജിക്കുന്നതും വിലക്കപ്പെട്ടിരുന്നു. ഗ്രീക്കിലെ ഈ കാലഘട്ടത്തിനു സമാനമായ സമയങ്ങളിൽ ഇന്ത്യയിൽ ബ്രാഹ്മണ മതവും നിലനിന്നിരുന്നതായി ചരിത്ര പരിശോധനയിൽ നമുക്ക് മനസ്സിലാക്കാൻ കഴിയും.പൌരാണിക കാലഘട്ടത്തിലെ ഈ മതസങ്കല്പങ്ങളുടെ അൽപ്പതരം കാണാനും തിരുത്താനും ഗ്രീക്ക് ഉൾപ്പെടെയുള്ള  യൂറോപ്പ്യൻ,ആഫ്രിക്കൻ രാജ്യങ്ങൾ കാണിച്ച തന്റേടം ഇക്കാലമത്രയായിട്ടും ഇന്ത്യയിൽ സാധ്യമായിട്ടില്ല എന്നതാണ് വാസ്തവം.മനുഷ്യോൽപ്പത്തി  മുതൽ ദൈവീക പ്രബോധക സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ഇടക്കെല്ലാം വന്ന ഇടവേളകളിൽ ജനങ്ങൾ കടുത്ത അന്ധവിശ്വാസങ്ങളിൽ വീണ് പോയതാണ് ചരിത്രത്തിൽ കറുത്ത അധ്യായങ്ങളായി നമുക്ക് വായിക്കാൻ കഴിയുന്നത്‌.ഈ കറുത്ത ഇടവേളകളിൽ മനുഷ്യർ  സ്വയം നിർമിച്ചു  കൂട്ടിയ ദൈവ,മത സങ്കൽപ്പങ്ങൾ തീർത്തും വൈരുധ്യവും ചൂഷണവും നിറഞ്ഞതായിരുന്നു.

                                  സന്മാര്ഗ പ്രബോധകരായി വന്ന പ്രവാചക അധ്യാപനങ്ങൾ മറികടന്നു നിലയുറപ്പിച്ച ഇത്തരം പൌരാണിക മത സങ്കല്പങ്ങളാണ് ആധുനിക സമൂഹത്തിൽ മത വിശ്വാസത്തെ പരിഹാസ്യ രൂപേണ മനസ്സിലാകാൻ ഇടയാക്കിയത്, പ്രാചീന ഗ്രീക്കിലും ഈജിപ്തിലും ഇന്ത്യിലുമെല്ലാം പല പേരുകളിലായി നില നിന്നിരുന്ന ഇത്തരം മത സങ്കൽപ്പങ്ങൾ നമ്മെ തീര്ത്തും അതിശയിപ്പിക്കുകയും നാണിപ്പികുകയും ചെയ്യും.
                              അര്യാധിനിവെഷതോടെയാണ് ഇന്ത്യയിൽ ബ്രാഹ്മണ  മത സങ്കൽപം ഉടലെടുക്കുന്നത്. യൂറോപ്പിലൂടെ ചുറ്റി സഞ്ചരിച്ചു ഹിന്ദുക്കുഷ് പർവത  നിരയിലൂടെ ഇന്ത്യയിലെത്തി  ആധിപത്യം സ്ഥാപിച്ച ആര്യന്മാർ കടുത്ത അന്ധവിശ്വാസവും കുടിലതയും സംഹാര മനസ്സും കൈമുതലാകിയാണ് ഇന്ത്യയിൽ വാസം തുടങ്ങിയത്.ഗോസ്ടിക് മതവും പൈത ഗോറിയാൻ മതവും ചെലുത്തിയ സ്വധീനവും കൈമാറിയ അന്ധ വിശ്വാസങ്ങളും ചില്ലറ മാറ്റങ്ങളോടെ ആര്യന്മാര് ഇന്ത്യയിൽ പരീക്ഷിചിരിക്കാം.ആധുനിക മനുഷ്യന്റെ ബുദ്ധിയും ചിന്തയും വഴങ്ങി തരാത്ത ഈ പച യാഥാസ്ഥിക ന്യായങ്ങൾ മറയാക്കി സാമൂഹിക ജീവിതം കലാപ കലുഷിതമാക്കുന്ന കുടില മനസ്സിന് പിന്നിലെ രാഷ്ട്രീയ മുതലെടുപ്പുകൾ ഇനിയും ജനാധിപത്യ വിശ്വാസികൾ വേണ്ട വിധം മനസ്സിലാക്കിയിട്ടില്ല എന്നതാണ് ഏറെ ഖേദകരം.
                          ഉത്തർ പ്രദേശിലെ ദാദ്രിയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ "ഗോ മാംസ -കൊല " ജനാധിപത്യ വിശ്വാസികൾ ചകിത മനസ്സോടെ വായിക്കേണ്ടതുണ്ട്. ഗോ മാംസ സംബന്ധിയായ ചർച്ച നമ്മുടെ രാജ്യത്ത് സജീവമായി കാലങ്ങൾ ഏറെയായി.നീതിബോധതോടെ നിഷ്പക്ഷ മനസ്സോടെ ഈ വിഷയം മനസ്സിലാക്കാൻ തുനിയുന്ന ഇതൊരു ആൾക്കും ഈ വിവാദത്തിലെ നിരർതകതയും  ഇതിലെ രാഷ്ട്രീയ താല്പര്യങ്ങളും നനായി മാൻസ്സിലാക്കാൻ കഴിയും .വംശ നാശ ഭീഷണി നേരിടുന്ന വന്യ ജീവികളെ വേട്ടയാടുന്നതും നശിപ്പിക്കുന്നതും നമ്മുടെ രാജ്യത്ത് നിയമം മൂലം നിരോധിചിട്ട്ടുണ്ട്.അതിന്റെ സാംഗത്യവും പ്രാധാന്യവും ഏവർക്കും  മനസിലാക്കാവുന്നതും  അതിലെ മതാതീതത എല്ലാവരും അംഗീകരിചതുമാണ്. ഒരു മത ശക്തിക്കും ഈ നിയമ നിർമാണത്തിൽ ഒരു പങ്കുമില്ല.പൊതു ജനങളുടെ അടിസ്ഥാന ആവശ്യങ്ങളിൽ പ്രഥമ സ്ഥാനത് നില്ക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ  മതപരമായ ഒരു അദിചെൽപ്പിക്കലും  മതേതര ഭരണകൂടം ഉധ്യെഷിക്കുന്നില്ല,ഉധ്യെഷിക്കാൻ പാടില്ല.അത് ഭൊജനമായാലും വര്ജനമായാലും.പക്ഷെ ഇടക്കാലത്ത് എപ്പോഴോ മതത്തിൽ തിരുകി കയറ്റിയ ഒരു ആദര്ശം ആയുധാമാക്കി വലിയ സാമൂഹ്യ വിപത്തിന് തിരി കൊളുത്തിയിരിക്കുകയാണ്  ബ്രാഹ്മണ വര്ഗീയ ശക്തികൾ.
                        1882 ൽ സ്വാമി ദയാനാഥ സരസ്വതി ഗോ രക്ഷനി സഭ സ്ഥാപിച്ചതിനു ശേഷമാണ് ഗോ വധം ഒരു സാമൂഹിക പ്രശ്നമായി ഇന്ത്യയിൽ രാഷ്ട്രീയ  എറ്റു മുട്ടലുകൾക്കു വഴി വെക്കുന്നത്.മുഗൾ രാജ വംശ ഭരണ കാലങ്ങളിൽ ഗോ വധ നിരോധനം നടപ്പിലാക്കിയത് എടുത്തുയർത്തി ഗോ സംരക്ഷണത്തിനായി മുറ വിളികൂട്ടുന്ന സംഘ് പരിവാർ ചരിത്ര വായനയിലെ വക്രീകരനമാണ് പ്രകടമാക്കുന്നത്. എ ഡി 962 ൽ മുഹമ്മദ്‌ ഗസ്നി ഇന്ത്യയിൽ എത്തിയത് മുതൽ മുസ്ലിം ഭരണ സ്വാധീനം ചെറുതും വലുതുമായ രൂപത്തിൽ  നൂറ്റാണ്ടുകളോളം ഭാരതത്തിൽ നിലനിന്നിരുന്നു, അടിമ വംശവും ഖില്ജി വംശവും തുഗ്ലക്ക്,സയ്യിദ്,ലോധി,അവസാനം മുഗൾ വംശത്തിൽ എത്തി നിന്ന മുസ്ലിം ഭരണ കൂടം ബഹുഭൂരി പക്ഷം വരുന്ന ഹൈന്ദവ ജനതയാണ് തങ്ങളുടെ പ്രജകൾ എന്ന് മനസ്സിലാക്കി കൊണ്ട് അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അവരുടെ ആവശ്യത്തെക്കാൾ ഉപരി നിറവേറ്റി കൊടുക്കാൻ മത്സരിച്ചിരുന്ന കഥയും നാം ചരിത്രത്തിൽ  നിന്നും പഠിക്കേണ്ടതുണ്ട്.
            മതേതര ജനാധിപത്യ രാജ്യത്തെമുഴവൻ  ജനങ്ങളും   ഏതെങ്കിലും ഒരു മതാനുശാസ പ്രകാരം തങ്ങളുടെ ഭക്ഷണം ക്രമീകരിക്കണമെന്നു വാദിക്കുന്നത് തന്നെ തീര്ത്തും അവിവെകമെല്ലെ?...പഴയ കാല ഹൈന്ദവ നവോഥാന  നായകരെ ഒന്നടങ്കം പൂമാല ചാരത്തി തങ്ങളുടെ ആസ്ഥാന മന്ദിരങ്ങളിൽ ഉച്ചിയിൽ കയറ്റി  തങ്ങളുടെതാക്കി മാറ്റൂന്ന ക്രൂര പ്രവണത അടുത്ത കാലങ്ങളായി സംഘ് പരിവാര് തികഞ്ഞ ആസൂത്രണത്തോടെ  നടപ്പിലാക്കുന്നുണ്ട്. സ്വാമി  വിവേകാനധാനും ശ്രീനാരായണ ഗുരുവും രാജാറാം മോഹന രായിയുമെല്ലാം പറഞ്ഞതും പ്രവർതിചതുമെല്ലാം ആധുനിക ഹൈന്ദവ ഫാസിസ്റ്റുകൾ ഇന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന ആശയ സംഹിതകൾക്ക്  തീര്ത്തും എതിരായിരുന്നു. ജാതീയതയും വര്ഗീയതയും നമ്മുടെ നാടിന്റെ പുരോഗതിയുടെ തീരാ  ശാപങ്ങൾ എന്ന് കാലേ  കൂട്ടി മനസ്സിലാക്കി മതത്തിൽ അടിഞ്ഞു കൂടിയ ദുർമെദസ്സുകളെ  കരിച്ചു കളയുന്ന പ്രക്രിയയിൽ  സദാമുഴുകിയ നവോഥാന നായകര് ഇന്ന് ജാതീയതയുടെ യും വര്ഗീയതയുടെയും സിമ്പലുകൾ ആയി തരാം താഴ്തപ്പെടിരിക്കുന്നു.
             ബംഗാളിലെ ഒരു ഗ്രാമത്തിലേക്ക് പ്രഭാഷണത്തിന് പൗയ സ്വാമി വിവേകാനന്ദന്റെ  അടുത്തേയ്ക്ക്  കുറെ ചെറുപ്പകാർ ഓടികിതചെതി വലിയൊരു സദ്കർമം  ചെയ്ത വിവരം സ്വാമിയെ അറിയിക്കുന്ന രംഗം അദ്ധേഹത്തിന്റെ പ്രിയപ്പെട്ട ഇന്ത്യ എന്ന പുസ്തകത്തിൽ  വിവരിക്കുണ്ട്.. ആട് മാടുകളെ കശാപ്പു ചെയ്തു വില്പ്പന നടത്തി ഉപജീവന മാർഗം  നടത്തുന്ന ഒരു സഹോദരന്റെ സ്ഥാപനം  തകർത്തു  അവന്റെ കച്ചവടം പൂട്ട്ടികുകയും ഗോവധ നിരോധനം  സാധ്യമാക്കുകയും ചെയ്ത സന്തോഷ വിവരം സ്വാമിയേ അറിയിക്കാൻ  വേണ്ടിയാണ് ചെറുപ്പക്കാർ  സ്വാമിയുടെ അടുത്തേക്ക് ഓടി കിതചെതിയത്,യുവാക്കളുടെ വിശദീകരണം  കേട്ട സ്വാമി അവർക്കെതിരിൽ പൊട്ടിത്തെറിച്ചു."ആദ്യം മനുഷ്യന്റെ വിശപ്പിനെ കുറിച്ചും അവന്റെ ജീവിത മാര്ഗത്തെ കുറിച്ചും സംസാരിക്കൂ..എന്നിട്ട് നോക്കാം പശുവിന്റെ കാര്യം"..പോത്തിറച്ചി വില്പ്പന നടത്തിയിരുന്ന സഹോദരന്റെ കച്ചവടം പൂട്ടിച്ച അന്നത്തെ വര്ഗീയ മാൻസ്സുകല്ക്കെതിരെ മതേതര പക്ഷത് നിന്ന് പ്രതികരിച്ച സ്വാമി വിവേകാനന്ദൻ  ഇന്ന് സംഘു പരിവാര് ഫ്ലാക്സുകളിലെ സെലിബ്രിടി  താരമാണ്. 
                         ഹൈന്ദവ പുരാണങ്ങളിൽ ഗോ മേധാ യാഗത്തെ കുറിച്ച് പലയിടത്തും പരാമര്ശമുണ്ട്.പശുവിനെ കൊന്നു അതിന്റെ നെയ്യ് മരണപ്പെട്ടുപോയ പോയ പിതാമഹന്മാർക്ക് വേണ്ടി സമർപ്പിക്കുന്ന  മത കർമമാണ്  ഗോ മേധാ യാഗം.യാഗത്തിൽ അറുത പശുവിൻറെ  ഇറച്ചി പൂജ -യാഗാ കർമങ്ങളിൽ പങ്കെടുത്തവർക്ക് വിതരണം നല്കുകയും അവരെല്ലാം അത് പാകം ചെയ്തു ഭക്ഷിക്കുകയും ചെയ്യുന്ന ചരിത്ര സംഭവങ്ങൾ പുരാണങ്ങളിൽ ധാരാളം കാണാവുന്നതാണ്.കാളകളെയും പശുക്കളെയും ബലിയർപ്പിക്കുന്നതിന്റെ  രീതികളെ കുറിച്ച് യജുര്വേധതിന്റെ വിഷദീീകരനമായ തൈതീത ബ്രാഹ്മണത്തിൽ വിശദീകരിക്കുന്നുട്.ഏതൊക്കെ ഇനം പശുക്കളെയും കാളകളെയും ഇതെല്ലാം ദൈവങ്ങളുടെ പേരിൽ  ബലിയറക്കനം  എന്നും വേദ ഗ്രന്ഥത്തിൽ പറയുന്നുണ്ട്.കുള്ളനായ  കാളയെ വിഷ്ണുവിനും കീഴോട്ട്ടു തൂങ്ങിയ കൊമ്പുള്ള കാളയെ  ഇന്ദ്രനും അപകടകാരികളായ കാളകളെ  വൃതനും കറുത്ത പശുവിനെ പൂശാനും ചുവന്ന പശുവിനെ രുദ്രനും വേണ്ടി ബലിയർപ്പിക്കണം  എന്ന് വിശദീകരണത്തിൽ മനസ്സിലാക്കി തരുന്നുണ്ട്.പശുവിനെ പുണ്യ മൃഗമായി കരുതി പോന്ന പിൽക്കാലത്തും  ഗോ മേധാ യാഗങ്ങളും കാള  ബലികളും നിര്ബാധം തുടരുകയും ഋഗ്വേദം  പോലുള്ള വേദ ഗ്രന്ഥങ്ങൾ അത് പ്രോത്സാഹിപ്പികുകയും ചെയ്തു .വാള് ,മഴു പോലുള്ള മാരകായുധങ്ങൾ പശു ബലിക്കായി ഉപയോഗിച്ചിരുന്നതായും ർഗ്വേധത്തിൽ സൂചിപ്പിക്കുന്നു.
                      ആധുനിക ചരിത്ര ഗവേഷകരും വേദ പണ്ഡിതരും നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കുകയാനെങ്കിൽ നവ ബ്രാഹ്മണ ഫാസിസത്തിന്റെ "പശു പ്രേമം" തീർത്തും  രാഷ്ട്രീയ ലക്‌ഷ്യം കാംക്ഷിച്ചു മാത്രമാണ്. ചരിത്ര പണ്ഡിതൻ  കൂടിയായിരുന്ന ഡോ. ബി ആർ അംബേദ്‌കർ ഗോ വധ സംബന്ധമായ തന്റെ നിരീക്ഷണത്തിൽ അഭിപ്രായപ്പെടുന്നത് , ഫാസിസ്റ്റുകളുടെ ഈ വാദം വിവരമില്ല്ലായ്മയിൽ നിന്നോ വേദങ്ങൾ തെറ്റായ നിലക്ക് മനസ്സിലാക്കിയത് കൊണ്ടോ സംഭവിച്ചതാകാം എന്നാണു.പശുവിനെ വേദ കാലഘട്ടങ്ങളിൽ ആദരിക്കപ്പെട്ടിരുന്നു എന്നത് ശരി തന്നെ. പക്ഷെ, ആ ആദരവു പശു മാംസം ഭക്ഷിക്കുന്നതിനു തടസ്സമായിരുന്നില്ല . കറവ യുള്ള സമയത്ത് പശുവിനെ അറുക്കുന്നത്  അശുഭ കാര്യമായി കണ്ടിരുന്നത്‌ തെറ്റായി മനസ്സിലാക്കി നിരുപാധികം ഗോ വധ നിരോധനത്തിന് ബ്രാഹ്മൻ ശക്തികൾ മുറ വിളി കൂട്ടുകയാനെന്നും അംബേദ്‌കർ തന്റെ വിഖ്യാതമായ "അസ്പ്രുശ്യർ"എന്ന പ്രബന്ധത്തിൽ ഇത് സംബന്ധമായി അഭിപ്രായപ്പെടുകയുണ്ടായി.വേദ കാല ഘട്ടങ്ങളിൽ അഥിതികൾക്ക്  "ഗോക്നഹ"(പശുവിനെ കൊല്ലുന്നവൻ" എന്ന വിശേഷണം ഉണ്ടായിരുന്നതായി ചരിത്ര പണ്ഡിതന്മാർ പറയുന്നു. വിരുന്നെത്തുന്ന അഥിതിയെ  ഊട്ടാൻ ഏറ്റവും മുന്തിയ വിഭവം പശു മാംസം കൊണ്ട് പാകം ചെയ്ത "മധു പാര്ക്കയായിരുന്നു"...മധു പാർക്ക പാചകം ചെയ്യാൻ വിരുന്നുകാർ കാരണക്കാർ  ആകുന്നതു കൊണ്ടാണ് അവർ "ഗോഘ്നഹ"എന്നാ വിശേഷണത്തിന് അർഹരായത് .
                                      ആധിനിക ഹൈന്ദവ ഫാസിസം രൂപപെട്ട പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനനാളിൽ  തന്നെ ഗോ വധം ഒരു രാഷ്ട്രീയ വിലപേശൽ മാധ്യമമാക്കി ഉപയോഗിച്ച് തുടങ്ങിയിരുന്നു.പൌരാണിക കാലഘടങ്ങളിൽ ഇതിലും വിചിത്രവും യുക്തി രഹിതവുമായ വിശ്വാസങ്ങളും  വാദങ്ങളും മാനവ ജനതയെ കീഴടക്കിയിരുന്നെങ്കിലും കാലക്രമേണ കലങ്ങി തെളിഞ്ഞ യുക്തിയുടെയും ബുദ്ധിയുടെയും അടിസ്ഥാനത്തിൽ ഈ വിശ്വാസങ്ങളിലെയും വാദങ്ങളിലെയും  നിരതകത ബോധ്യപ്പെട്ടു തിരുത്താൻ ലോകം തയ്യാറായത് പിന്തുടരാൻ ആർഷ ഭാരതത്തിന്റെ അനനതരാവകാശികൾ മടിച്ചു നിക്കുന്നതാണ് നമ്മെ വീണ്ടും പിറകോട്ടു നയിക്കുന്നതിന്റെ മുഖ്യ ഹേതു. വേദങ്ങളും ഉപനിഷത്തുകളും അടിസ്ഥാനമാക്കി ഗോ വധ നിരോധനം ആവശ്യപ്പെടുന്നവർ വേദ കാലത്തെ മറ്റു പല വ്യവസ്ഥിതികളും  പിന്തുടരാതാതിന്റെ   കാരണം വ്യക്തമാക്കേണ്ടതുണ്ട്?.
                 .പൌരാണിക ഭാരതത്തില സന്ദർശനം നടത്തിയ ഹുയാൻ സങ്ങ് ,ഫാഹിയാൻ,അൽ ബറൂണി, തുടങ്ങിയവർ അക്കാലഘട്ടങ്ങളിലെ  സാമൂഹ്യ ജീവിതത്തെ കുറിച്ച് രേഖ പ്പെടുത്തിയ ചരിത്രം നമുക്ക് ലഭ്യമാണ്.അക്കാലങ്ങളിലെ വിശ്വാസ-ആചാരങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനു ഒട്ടും ചെരുന്നതായിരുന്നില്ല. പതിനൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച  അല ബറൂണി എഴുതുന്നു." ഹിന്ദുക്കൾ  ശരീരത്തിലെ രോമം മുറിക്കുന്നില്ല . അവർ പൂർണ നഗനരായി നടന്നിരുന്നു.സൂര്യാഘാതം തടയാൻ തല മുടിയും മുറിചിരുന്നില്ല . ഗുഹ്യ ഭാഗത്തെ രോമം മുറിക്കുന്നത് കാമം വർദിപ്പിക്കുമെന്നു അവർ വിശ്വസിച്ചു."(വിദേശികൾ കണ്ട ഇന്ത്യ.രാജേന്ധ്രാൻ ചെറു പൊയ്ക).
         .ഇത്തരത്തിൽ സംഘ പരിവാര് ടീമിന് പോലും ഉൾക്കൊള്ളാൻ  കഴിയാത്ത വിധം  അപരിഷ്കൃതമായ ഒരു വ്യവസ്തിയിൽ രൂപം കൊടുത്ത  സങ്കല്പത്തെ ആശയമായി അംഗീകരികനമെന്നു നിര്ബന്ധം പിടിച്ചാൽ സാമാന്യ ബുദ്ധിയുള്ളവർ ഏതു നിലക്ക് ഇതിനോട് പ്രതികരിക്കണം?..സ്വാതന്ത്ര്യ ലബ്ധിക്കു മുന്പുള്ള സങ്കല്പങ്ങളും അവകാശ വാദങ്ങളും മാറ്റിവെക്കലാണ്  ശരിയായ ഒരു രാജ്യ സ്നേഹിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ രാജ്യ ധര്മം.ഭാരതാംബയോടുള്ള സ്നേഹം അമ്മയുടെ നെഞ്ചകത്ത് ചോരോപുഴ ഒഴുക്കിയെല്ലല്ലോ പ്രകടിപ്പിക്കേണ്ടത്.മതേതര ജനാധിപത്യ രാജ്യത്ത് ഭരണ ഘടന അനുശാസിക്കും പ്രകാരം ഓരോ മത വിശ്വാസിയും അവരുടെ ആചാര  കർമങ്ങൾ പ്രകാരം ജീവിക്കുകയും മാറ്റു മനുഷ്യരുടെ മതപരവും വ്യക്തിപരവുമായ ജീവിതത്തിൽ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കലുമാണ്   അഭികാമ്യം.ഒരു മനുഷ്യൻറെ  തീറ്റയും കുടിയും മറ്റൊരു കൂട്ടർ  മെനു വെച്ച് നിയന്ത്രിക്കുക എന്ന  വാദം തീര്ത്തും ബാലിശമാണ്. ലോക രാഷ്ട്രങ്ങളുടെ മുന്നില് നമ്മുടെ രാജ്യത്തിന്റെ യശസ്സ് ഇടിയാൻ മാത്രമേ ഈ ചെയ്തി കാരണമാകു  എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.