പ്രഭാത സവാരി കഴിഞ്ഞു അടുത്തു കണ്ട കടയിൽ കയറി ചായ കുടിച്ചിറങ്ങിയ ആളും കടക്കാരനും തമ്മിലുള്ള സംഭാഷണം.....ആജ് ചായക ആട്ട് രുപ്യ ക്യൂ ? ...ദോ രുപ്യ കംതി ഹോഗയാ ?....നഹി സാബ്...പഹ്ലെ പോലീസ് വാലെകു ഹഫ്ത ദെതാത ..അഭി ഓ ബന്ത് ഹോഗയാ....(മുൻപ് പോലീസുകാർക്ക് ഹഫ്ത പിരിവു കൊടുത്തിരുന്നത് കൊണ്ടാണ് ചായക്ക് 10 രൂപ മേടിച്ചിരുന്നത് ...ഇപ്പോൾ അത് നിറുത്തിയ കാരണത്താൽ 2 രൂപ കുറക്കാൻ കഴിഞ്ഞെന്നാണ് കടക്കാരൻ പറഞ്ഞത് )..കേജ്രിവാലിന്റെ 49 ദിവസം നീണ്ട ഭരണത്തിനിടയിൽ ഒരു ഡൽഹി നിവാസിക്കുണ്ടായ അനുഭവം തന്റെ കുറിപ്പിൽ വിവരിച്ചതാണിത് .
മുംബൈ ,ഡൽഹി പോലുള്ള പ്രധാന നഗരങ്ങളിലെ ഏറ്റവും വലിയ തലവേദന ആണ് പോലീസുകാരുടെ ഈ ഹഫ്ത. രാത്രി വൈകിയും കച്ചവടം ചെയ്യണമെങ്കിൽ, മുനിസിപ്പാലിറ്റിയുടെ ശല്യത്തിൽ നിന്നും ഒഴിവാകണമെങ്കിൽ , ഇതൊന്നുമല്ലെങ്കിൽ വെറുതെ കച്ചവടം ചെയ്തു ജീവിച്ചു പോകണമെങ്കിലും ഹഫ്ത എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഈ ആഴ്ച പിരിവു പോലീസുകാർക്ക് കൊടുത്തിരിക്കണം....കച്ചവടക്കാർ എന്ത് ചെയ്യാൻ?..ഉപഭോക്താക്കളിൽ നിന്നും ഈ സംഖ്യ ഈടാക്കാൻ നിർബന്തിധരാകുന്നു. പക്ഷെ, ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നിയമ പാലകരുടെ ഇടയിൽ പോലും മാറ്റങ്ങൾ വരുത്താൻ കേജ്രിവാൾ മന്ത്രിസഭക്ക് കഴിഞ്ഞു എന്നു തന്നെയാണ് ഈ ചെറിയ അനുഭവം വ്യക്തമാക്കുന്നത്.
മറ്റൊരിക്കൽ ഡൽഹിയുടെ വ്യവസായ മേഖലയിലേക്ക് സ്വയം കാറോടിച്ചു ചെന്ന കെജ്രിവാൽ അവിടെത്തെ ശോച്യാവസ്ഥ നേരിൽ കണ്ട കഥ മറ്റൊരാൾ പങ്കു വെക്കുന്നു..വേണ്ട പോലെ വെള്ളമോ വെളിച്ചമോ ഇല്ലാതെ ഡൽഹി വ്യവസായ മേഖല എങ്ങിനെ ഇത്രയും കാലം പിടിച്ചു നിന്നെന്നു കേജ്രിവാൾ അത്ഭുതപ്പെട്ടുപോയി ..അതിൽ പിന്നെയാണ് വൈദ്യുത മേഖലയിലും ജല വിതരണത്തിലും വൻ മാറ്റങ്ങൾ വരുത്തേണ്ട ആവശ്യകത അദ്ദേഹം മനസ്സിലാക്കുന്നതും അതിനു വേണ്ട കരുക്കൾ നീക്കിയതും.
സർക്കാർ ഭരിക്കുകയാണ് ,കച്ചവടം ചെയ്യുകയല്ല വേണ്ടതെന്നു കെജ്രിവാൽ ആവര്‍ത്തിക്കുന്നു.സർക്കാർ ജനങളുടെ ക്ഷേമ ഐശ്വര്യങ്ങൾ സംരക്ഷിക്കുകയും നിലനിറുത്തുകയും വ്യവസായ വാണിജ്യങ്ങൾക്ക് എല്ലാ പിന്തുണയും നല്കി വളർത്തി കൊണ്ട് വരികയുമാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടി കാട്ടുന്നു. കേജ്രിവളിന്റെ രാജിക്ക് തൊട്ടു പിറകെ ഇറങ്ങിയ "ടൈംസ് ഓഫ് ഇന്ത്യ " ആം ആദ്മി ഭരണത്തിന്റെ 49 ദിവസത്തെ ഭരണത്ഭുതങ്ങളെ കുറിച്ച് ആധികാരികമായി കുറിക്കുന്നു.
മരുന്നുകൾ ലഭ്യമല്ലാതിരുന്ന സർക്കാർ ആശുപത്രികളിൽ വളെരെ ചുരുങ്ങിയ കാലങ്ങളിൽ രോഗികൾക്ക് മരുന്ന് ലഭ്യമായി തുടങ്ങി.ട്രാൻസ് പോർട്ട് മേഖലയിൽ ഇട നിലക്കാർ തീര്‍ത്തും അപ്പ്രത്യക്ഷരായി. ഡൽഹിയിൽ വൈദ്യുത വിതരണം നടത്തിയിരുന്ന 2 കമ്പനികളോടും പൊതു ജനത്തിൽ നിന്നും അമിത ലാഭം ഈടാക്കരുത് എന്നും സബ്സിഡി നല്കി വൈദ്യുതി ഉപയോഗം സുഗമമാക്കനമെന്നും മുന്നറിയിപ്പ് നല്കി.സർക്കാർ ഇചിക്കുന്ന പോലെ ജനപക്ഷത്ത് നിന്ന് കൊണ്ടുള്ള പ്രവർത്തനങ്ങൾ തുടർന്നില്ലെങ്കിൽ ലൈസെൻസ് റദ്ദാക്കി പുതിയ കമ്പനിക്കു വിതരണാവകാശം നല്‍കുമെന്ന് തുറന്നടിക്കാനും അദ്ദേഹം മടിച്ചില്ല.
വൈദ്യുതി ബോർഡിലെ 17 ഉദ്യോഗസ്ഥരെ കുറ്റകാരെന്നു കണ്ടെത്തിയതിനെ തുടർന്ന് സർവീസിൽ നിന്നും പുറത്താക്കാൻ ചങ്കൂറ്റം കാണിച്ച മുഖ്യമന്ത്രി അവരുടെ സർവീസ് സംഘടനകളുടെ സമരങ്ങളോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു . "നിയമ സംഹിതകൾ അനുശാസിക്കുന്ന രൂപത്തിൽ ജോലി ചെയ്യാനും സർവീസ് നൽകാനും നിങ്ങൾ ബാധ്യസ്ഥരാണ് .അതിൽ വിട്ടു വീഴ്ച ഇല്ലാതെ നിങ്ങൾ നീങ്ങുന്ന കാലത്തോളം നിങ്ങളുടെ സംരക്ഷകനായി എന്നും ഞാൻ മുന്പിലുണ്ടാകും. അല്ലാത്ത പക്ഷം നിങ്ങളുടെ സ്ഥാനം സർവീസിനു പുറത്താണ്.
മറുത്തൊന്നും പറയാൻ ഒരു സംഘടനക്കാരനും ഉണ്ടായിരുന്നില്ല..
ഒരു ഇന്ത്യൻ പൌരൻ അനുഭവിക്കേണ്ട ഏതാണ്ടെല്ലാ മേഖലകളും സ്വന്തം ജീവിതം കൊണ്ട് ജീവിച്ചാണ് അദ്ദേഹം രാഷ്ട്രീയ കളരിയിലെക്കെതുന്നത്. തന്റെ സർവീസ് കാലങ്ങളിൽ നേരിട്ടനുഭവിച്ച തട്ടിപ്പും വെട്ടിപ്പും മനസ്സിലുണ്ടാക്കിയ മുറിവുകൾക്ക് മറു മരുന്ന് തേടിയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ എത്തിപ്പെടുന്നത്. അഴിമതിക്കെതിരെയുള്ള തന്റെ സമരം പൂവണിയണമെങ്കിൽ അധികാരം തന്നെ ശരണമോള്ളൂ എന്നതും അദ്ദേഹം മനസ്സിലാക്കി.അങ്ങിനെയാണ് അദ്ദേഹം രാഷ്ട്രീയ പ്രസ്ഥാനത്തിനു രൂപം കൊടുക്കുന്നത് .
ഗതികേട് കൊണ്ട് കെജ്രിവൽ രൂപം കൊടുത്ത പ്രസ്ഥാനം ഈ നിലക്ക് ഗതിപിടിക്കുമെന്ന് അദ്ദേഹം പോലും നിനച്ചു കാണില്ല. രാഷ്ട്രീയ പ്രസ്ഥാനമുണ്ടാക്കലും മന്ത്രി സ്ഥാനമാലങ്കരിക്കലും ഒരു ജീവിത അഭിലാഷമായി കൊണ്ട് നടന്നിരുന്ന ആളല്ല കെജ്രിവാൽ. ജനിക്കാനിരിക്കുന്ന പേരക്കുട്ടിയെ പാർട്ടിയുടെ ഏതു നേതൃത്വം എല്പ്പിക്കാമെന്ന് തല പുകക്കുന്ന മുതച്ചന്മാരുടെ നാടാണ് നമ്മുടേത്. അവിടെയാണ് അതോരമൊരു സ്വപ്നങ്ങലൊന്നുമില്ലത ഒരാൾ ഒരു മുഖ്യമന്ത്രി എന്നതിലുപരി രാജ്യം ഒന്നടങ്കം പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു മിശിഹയായി മാറുന്നത്.
അഴിമതി ഉച്ചാടനം ചെയ്യുക എന്നത് ജീവിത വ്രതമായി കണ്ടു എന്നാ ഒരു മുന്നൊരുക്കം മാത്രമാണ് കേജ്രിവാൾ അധികാര പ്രവേശനത്തിനായി നടത്തിയത്. ഇൻകം ടാക്സ് വകുപ്പിലെ ജോയിന്റ് കമ്മീഷണർ സ്ഥാനം രാജി വെച്ച് കൊണ്ടാണ് കേജ്രിവാൾ പൊതുരംഗ പ്രവേശം നടത്തുന്നത്.
തൊണ്ണൂറുകളിൽ കോളിളക്കം സൃഷ്ടിച്ച ഹർഷദ് മേത്ത മുതൽ കാലിതീറ്റയും ബോഫോഴ്സും തുടങ്ങി കേജ്രിവാൾ മനസ്സിൽ അടക്കിപിടിച്ച അഴിമതിയുടെ കദന പട്ടിക വളെരെ നീണ്ടതായിരുന്നു.
കരുണാകരന്റെ പാമോയിലും ആന്റണിയുടെ പഞ്ചസാരയും സുഖ്രാമിന്റെ ടെൽകോമും 2002 ലെ 200 ബില്ല്യന്റെ മുദ്ര പത്ര കുംഭ കൊണവും തുടങ്ങി വർഷങ്ങൾ കഴിയും തോറും ഒരു നിയന്ത്രണവുമില്ലാതെ അഴിമതി കഥ ഒടുക്കമില്ലാത്ത ടി വി സീരിയൽ പോലെ അറ്റം കാണാതെ മുന്നെരുമ്പോഴാണ് ഗത്യന്തരമില്ലാതെ കേജ്രിവാൾ ഒരു നിയോഗം പോലെ മുന്നിട്ടിറങ്ങുന്നത്.
2011 ൽ മാത്രം ശ്രദ്ധിക്കപ്പെട്ട 25 ലേറെ അഴിമതികൾ നമ്മുടെ രാജ്യത്തു അരങ്ങേറി.ലക്ഷകണക്കിന് കോടികൾ കൈകൾ മാറി മറിഞ്ഞു ഉന്നതങ്ങളിലിരിക്കുന്നവരുടെ പോക്കെട്ടിലെക്കൊഴുകി.
തമിഴ്നാട്ടിലെ ഗ്രാനൈറ്റ് അഴിമതി,മഹാരാഷ്ട്രയിലെ ഇരിഗസ്സിഒൻ ,ഹരിയാന ഫോറെസ്റ്റ് തുടങ്ങി 2012 ൽ ഈ പട്ടിക മുൻവർഷത്തെക്കാൾ ഇരട്ടിയായി ഉയർന്നു.
ഈ അഴിമതി കഥകളിൽ നിന്നും ആവേശം ഉൾക്കൊണ്ടു പ്രാദേശിക അടിസ്ഥാനത്തിൽ സർക്കാർ ആപ്പീസുകളിൽ അരങ്ങു തകർക്കുന്ന ഒറ്റയും തെറ്റയുമായ ഒരായിരം വെട്ടിപ്പുകൾ വേറയും .ഇതെല്ലം തിന്നു തീർക്കുന്നത് സാധാരണക്കാരിൽ സാധാരണക്കാരയവരുടെ വിയര്‍പ്പിന്റെ അംശമാനേന്നതിൽ നിന്നുള്ള ഒരു തിരിച്ചരിവാവാം കഴിഞ്ഞ കാലങ്ങളിൽ രാജ്യത്താകമാനം വിശിഷ്യ യുവ മനസ്സുകളിൽ അഴിമതിക്കെതിരെ സംഭവിച്ചു കൊണ്ടിരിക്കുന്ന ചടുല ചിന്ത.അത്തരത്തിൽ മനസ്സ് പാകപ്പെട്ട ഒരു ജനതയുടെ മുൻപേ നടക്കേണ്ട ഒരു ദൌത്യമേ കേജ്രിവൾ ചെയ്യേണ്ടതുള്ളു ..അതായതു കുറച്ചു കാലം കൊണ്ട് ഇന്ത്യൻ മണ്ണ് അത്തരമൊരു സമരത്തിന് പകപ്പെട്ടിരിക്കുന്നു.അല്ലെങ്കിൽ നമ്മുടെ പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരുടെ ചെയ്തികൾ കൊണ്ട് അവരറിയാതെ ആ നിലക്ക് ഈ മണ്ണിനെ പരിവർതിപ്പിചിരുന്നു.അവിടെയാണ് കേജ്രിവാലും സംഘവും നൂറു മേനി കൊയ്യാൻ പോവുന്നത്.
(അവസാനിച്ചിട്ടില്ല )

കൊള്ളാം. വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.... "കേജ്രിവളിന്റെ രാജിക്ക് തൊട്ടു പിറകെ ഇറങ്ങിയ "ടൈംസ് ഓഫ് ഇന്ത്യ " ആം ആദ്മി ഭരണത്തിന്റെ 49 ദിവസത്തെ ഭരണത്ഭുതങ്ങളെ കുറിച്ച് ആധികാരികമായി കുറിക്കുന്നു." അതിന്റെ വിശദവിവരങ്ങള്‍ കൂടി നല്‍കാമോ....
മറുപടിഇല്ലാതാക്കൂWell written
മറുപടിഇല്ലാതാക്കൂhttps://www.youtube.com/watch?v=5XHZdckHv2k#t=220
മറുപടിഇല്ലാതാക്കൂits very good conversation....joining here famous journalist scientist economics businesses mans and others also...kejriwal said in this function about his 49 days rules and described more about benefits of hid administration days, in this speech he added times of indias news...you can hear kejriwal's speech in here...
1 min