2012 നവംബർ 22, വ്യാഴാഴ്‌ച

ഇടവേളയ്ക്ക് ശേഷം വീണ്ടും.....



  • വലിയൊരു ഇടവേളയ്ക്കു ശേഷം എന്റ ബ്ലോഗ്‌ വീണ്ടും ചലിച്ചു തുടങ്ങുകയാണ്.കൃത്യമായി പറഞ്ഞാല്‍ 3 വര്‍ഷത്തെ ഇടവേളയ്ക്ക്  ശേഷം.എങ്ങിനെ ഇത്രയും വലിയൊരു ഇടവേള എന്നതിന് കൃത്യമായ മറുപടി എന്റെ അടുത്തില്ല. ചര്‍ച്ച ചെയ്യാനും പങ്കു വെക്കാനും വിഷയങ്ങള്‍ക്ക്‌ ഇവിടെ യാതൊരു പഞ്ഞവുമില്ല,ചര്‍ച്ചകള്‍ക്കും ഇല്ല ഒരു കുറവും.ഒരു ലൈക്‌ അടിക്കാന്‍ പോലും സമയമില്ലാതെയാണ് ഫേസ് ബുക്കിന്റെ തീരത്ത് കൂടെ സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ സുഹുര്‍തുക്കള്‍ ഓട്ട പ്രദക്ഷിണം വെക്കുന്നത്.അത്രയേറെ ഐ ടി കുടുമ്പക്കാര്‍ . കല്യാണ ദിവസം അഗതികളെ സ്വീകരിക്കുമ്പോള്‍ ആഥിധെയര്‍ അനുഭവിക്കുന്ന സംകര്‍ഷമാണ് നെറ്റ്  ലോകത്തെ കൂട്ടുകാര്‍ അനുഭവിക്കുന്നത് . അതിനിടയില്‍ ഇങ്ങിനെ ഒരു ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറയുന്നത് പോയിട്ട് ചിത്രം നോക്കാനെങ്കിലും ഇവിടെ കയറാന്‍ സമയം കാണുമോ എന്ന് സംശയമാണ്.ഈ തിരക്കിനിടയിലും സമയം കണ്ടെത്തുന്ന കുറച്ചു പേര്‍ ഉണ്ടാകാനുള്ള സാദ്യത ഞാന്‍ തള്ളി കളയുന്നില്ല.ആ ചെറിയ ശതമാനത്തിലാണ് എന്റെ പ്രതീക്ഷ..... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ