മഅദനി വിഷയം ചെറുതായെങ്കിലും വീണ്ടും മാധ്യമ ചര്‍ച്ചയായത് എന്തൊക്കെയോ ശുഭ സൂചനകള്‍ നല്‍കുന്നില്ലേ? അടുത്ത കാലത്തായി മാധ്യമ സ്വാധീനം ജനങ്ങള്‍കിടയില്‍ എത്രെയോ മടങ്ങ് കൂടിയിട്ടുണ്ട്..വിശിഷ്യ ദൃശ്യ മാധ്യമങ്ങളുടെ സജീവത രാഷ്ട്രീയക്കാരുടെയും പൊതുജനങ്ങളുടെയും നിത്യ ജീവിതത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അപരാതിയെ നിരപരാതിയാക്കാനും കുറ്റവാളിയെ മാന്യദേഹമാക്കിയെടുക്കാനും നമ്മുടെ മാധ്യമങ്ങള്‍ വിചാരിച്ചാല്‍ വളെരെ എളുപ്പം സാധ്യമാണ് ഇന്ന്. ഇത്തരത്തില്‍ "കളര്‍ മുക്കിയെടുക്കള്‍ " പ്രോഗ്രാമുകള്‍ ഒട്ടനവധിസ്ഥിരമായി നടന്നു വരുന്നുണ്ട് നമ്മുടെ ഒട്ടുമിക്ക ചാനലുകളിലും. അടുത്ത കാലത്ത് നടന്ന പല പീഡന കേസുകളിലും ഇരയായി പോയ പെണ്‍കൊടികളെ സമൂഹത്തില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത വിധത്തില്‍ പൊതു ജനസമക്ഷം കൊത്തിവലിച്ചു അന്നം കണ്ടെത്തിയ പാവം മാധ്യമ തൊഴിലാളികളും ഉണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍ .ഇപ്പറഞ്ഞത് നമ്മുടെ ഹൈ സ്റാന്‍ടെര്‍ട് വാര്‍ത്ത ചാനലുകളുടെ അവസ്ഥ ആണെങ്കില്‍ പൈകിളി ചാനെലിന്റെ കഥ പറയാതിരിക്കലാണ് ഭേദം.എന്തായാലും ഇവിടെ നമ്മുടെ ചര്‍ച്ച അതല്ല.
രണ്ടു കൊല്ലം മുന്‍പ് ഒരും" കൊടും ഭീകരനെ" കേരളത്തില്‍ നിന്നും കര്‍ണാടക പോലീസ് കൊണ്ട് പോയത് നാമാരും പൂര്‍ണമായും മറന്നു കാണില്ല. ഇന്ത്യയിലെ എല്ലാ ചാനെലുകളും ഗംഭീര റേറ്റിംഗ് നേടിയുടുത്ത മാധ്യമ ആഘോഷം തന്നെ ആയിരുന്നു അത്.ഇന്ന് നാളെ അറസ്റ്റ് എന്ന രീതിയില്‍ കര്‍ണാടക പോലീസ് ചവിട്ടു നാടകം കളിച്ചപ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ പ്രതീക്ഷിച്ച പോലെ വാര്‍ത്താവിശകലന നാടകത്തിനു ആയുസ്സ് നീട്ടി കിട്ടി കൊണ്ടേ യിരുന്നു. എന്തായിരുന്നു അനവാര്‍ശേരിയുടെ മുന്‍പിലെ കാഴ്ചകള്‍ . പത്രക്കാര്‍ക്കും ടി വി ക്കാര്‍ക്കും ഒരു ചാകര കിട്ടിയ ആഹ്ളാദ ആരവങ്ങള്‍ ...അടുത്ത ദിവസങ്ങളില്‍ ഒന്നും അറസ്റ്റ് നടക്കരുതെ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു കൊണ്ട് മാധ്യമ മേലാളന്മാര്‍ , അത് മദനിയോടുള്ള താല്പര്യം കൊണ്ടൊന്നും ആയിരുന്നില്ല, മദനിയെ കൊണ്ട് പോയാല്‍ പിന്നെ ഈ പൂരപ്പറമ്പില്‍ ആരുണ്ട്...... ..,,മദനിയുടെയും അന്‍വാര്‍ശേരിയിലെ പിഞ്ചു യതീം മക്കളുടെയും ചുടു കണ്ണുനീര്‍ ഇറ്റിറ്റി വീഴുമ്പോള്‍ അത് ഒപ്പിയെടുതിരുന്ന ക്യാമറ കണ്ണുകളില്‍ സന്തോഷാശ്രു കണങ്ങള്‍ പോടിയുന്നതും നാം കണ്ടു....
അവസാനം മദനിയെയും കൊണ്ട് കര്‍ണാടക പോലീസിന്റെ വാഹനം അതിര്‍ത്തി വിട്ടപ്പോള്‍ വലിയൊരു ഉത്തരവാദിത്വം നിറവെറ്റിയവനെ പോലെ നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ ഒന്ന് മൂരി നിവര്‍ന്നു.കഴിഞ്ഞു ,,തങ്ങളുടെ ഉത്തരവദിത്വം ഭംഗിയാക്കി......
പിന്നെ പതിയെ പതിയെ നമ്മെല്ലാം ആ വിഷയം മറന്നു,ഓര്‍മിപ്പിക്കാന്‍ മാധ്യമങ്ങള്‍ ആരും അതൊട്ട് ഒരു ചര്‍ച്ചയും ആക്കിയില്ല.ഇടയ്ക്കു ഇടയ്ക്ക് ജാമ്യ ഹര്‍ജി തള്ളിയ വിവരം കോടതി വരാന്തകളില്‍ നിന്നും നമ്മെ അപ്പപ്പോള്‍ അറിയിച്ചു കൊണ്ടിരുന്നു.അല്ലാതെ മീഡിയ എന്ത് ചെയ്യാന്‍ ,,,ഇവിടെ ഒരു മദനി പോയാല്‍ അടുത്ത ബാല്‍താകേറെ,അല്ലെങ്കില്‍ ഒബാമ,ഒസാമ,കസബ് ,പീഡനങള്‍ ,കൊല പാതകങ്ങള്‍ .........ഇങ്ങിനെ തീര്‍ത്താല്‍ തീരാത്ത വിഷയങ്ങള്‍ ഉള്ളപ്പോള്‍ മദനി എവിടെ? എപ്പോഴെങ്കിലും പുറത്തിറങ്ങുമ്പോള്‍ അല്ലെ അപ്പോള്‍ നോക്കാം , എന്ന മട്ടില്‍ ....
രണ്ടു കൊല്ലം പൂര്‍ത്തിയായ മദനിയുടെ പുതിയ ജയില്‍വാസ അജണ്ടയ്ക്കു കാര്യമായ മാറ്റൊങ്ങലോന്നും ഇത് വരെ നാം കണ്ടിരുന്നില്ല .എല്ലാം പഴയ കോയമ്പത്തൂര്‍ തിരക്കഥ തന്നെ. നായകന്‍ വില്ലനും എല്ലാം പഴയ ടീം തന്നെ ,ലൊക്കേഷന്‍ മാത്രം വ്യത്യാസമുണ്ട്.
പക്ഷെ കഴിഞ്ഞ ആഴ്ചകളില്‍ ഒരു ശുഭ സൂചന കണ്ടു തുടങ്ങിയിരിക്കുന്നു. ആദ്യം റിപ്പോര്‍ട്ടര്‍ ചാനലും ഇന്നലെ സാക്ഷാല്‍ ഏഷ്യനെറ്റും മദനി വിഷയം വീണ്ടും ചര്ചെക്കെടുതിരിക്കുകയാണ് .
മദനി നേരിടുന്ന മനുഷ്യാവകാശ നിഷേധം തന്നെയാണ് മുഖ്യ പ്രമേയം .അത് തന്നെ ആണ് നമുക്കും പറയാനുള്ളത്. മദനിയുടെ രാഷ്ട്രീയവും നിലപാടുകളും അദ്ധെഹത്തിന്റെ പാര്ട്ടികാരും അദ്ധെഹവും നോക്കെട്ടെ.....നമ്മുടെ സമകാലത്തില്‍ നമ്മോടൊപ്പം ജീവിക്കുന്ന ഒരു മനുഷ്യ ജീവിയുടെ നിഷേടിക്കപ്പെട്ട മനുഷ്യാവകാശപ്രശ്നമാണ് നമ്മുടെ ചര്‍ച്ച...
നന്മ ആരുടെ ഭാഗത്ത് നിന്നായാലും അഭിനന്ദിക്കാതെ തരമില്ല.
മദനിയെ പോലെ തന്നെ നീതി നിഷേദിക്കപ്പെട്ടു ആയിരകണക്കിന് യുവാക്കള്‍ ഭാരതത്തിന്റെ പല ജയിലുകളിലും കഴിയുന്നതായി കണക്കുകള്‍ കാണിക്കുന്നു..അതില്‍ ഭൂരിഭാഗവും മുസ്ലിം ചെരുപ്പകാരനെന്നും കണക്കുകള്‍ കാണിക്കുന്നു..
മദനിയും ഈ യുവാക്കളും ഈ പുതിയ കാല ഘട്ടത്തില്‍ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട മനുഷ്യ ജന്മങ്ങള്‍ ആണെല്ലോ? തോള്ളയിരവും ആയിരവും വര്‍ഷങ്ങള്‍ ജീവിച്ചിരുന്ന പൂര്‍വ കാല മനുഷ്യരെ നാം ചരിത്രത്തില്‍ ഒരു പാട് വായിച്ചിട്ടുണ്ട്.നൂഹു നബി 950 വര്‍ഷക്കാലം ജനങ്ങളെ സത്യ സരണിയിലേക്ക് ക്ഷണിച്ചു എന്നാണ് ചരിത്രം പറയുന്നത്. പക്ഷെ ശരാ ശരി 50-55 വര്‍ഷക്കാലം ആയുസുള്ള ഇക്കാലത് പാത്തും പതിനജും വര്ഷം ജയിലിനകത്ത് കഴിച്ചു കൂട്ടുക എന്നത് ഏതു നീതിയുടെ തുലാസ് വെച്ച് നമുക്ക് അളക്കാന്‍ കഴിയും. മദനി ഇനി കേസില്‍ അകപ്പെട്ടാല്‍ തന്നെ 5 വര്‍ഷത്തെ ജയില്‍വാസം ആകും ശിക്ഷ എന്ന് സോബസ്റ്യന്‍ പോളിനെ പോലെയുള്ള നിയമ വിദഗ്ധര്‍ ചൂണ്ടി കാണിക്കുന്നു.അപ്പോള്‍ കുറ്റം തെളിയുക ആണെങ്കില്‍ ഒരു 3 വര്ഷം കൂടെ ജയില്‍ വാസം പൂര്തീകരിപ്പിച്ചു തിരികെ മദനിയെ നമുക്ക് കേരളത്തിലേക്ക് ആനയിപ്പിക്കാം.പക്ഷെ നിരപരാതി ആണെന്ന് കോടതി വിധിചാലോ? നഷ്ട്ടപ്പെട്ട 2 വര്‍ഷം നാം എങ്ങിനെ പരിഹാരം കാണും?പണ്ട് ഒരു ഒന്‍പതര കൊല്ലം നമ്മുടെ മദനിക്ക് കടമുള്ള കാര്യം ഇവിടെ വിസ്മരിക്കാന്‍ പാടില്ല.
എന്തായാലും പുതിയ മാധ്യമ ചര്‍ച്ചകള്‍ ചൂട് പിടിക്കട്ടെ..ഒപ്പം നമ്മുടെ സോഷ്യല്‍ നെറ്റ് വോര്‍ക്കുകളും .അടുത്ത കാലത്തായി ഒരു പാട് വലിയ വിപ്ലവങ്ങള്‍ക്ക് ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് ഭാഗവക്കാകാന്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അറബ് വസന്തം യാഥാര്‍ത്ഥ്യ മാക്കിയതില്‍ ചെറിയ പങ്കല്ല ഇത്തരം മീഡിയകള്‍ വഹിച്ചിട്ടുള്ളത് .
നമ്മുടെ ഓരോ ശെയരിങ്ങും ലൈകുകളും വലിയ ഒരു മനുഷ്യാവകാശ പോരാട്ട വീഥിയില്‍ വിജയ ഘടകമാകുമെങ്കില്‍ നാമെന്തിനു മടിച്ചു നില്‍ക്കേണം . നമ്മുടെ മീഡിയകളുടെ ശബ്ദം ആത്മാര്‍ത്ഥമായിട്ടനെങ്കില്‍ നമുക്കുംപങ്കു ചേരാം ഈ നേരിന്റെ പാതയില്‍ ....നമ്മുടെ ചര്‍ച്ചകള്‍ ആ വഴിക്ക് നീങ്ങട്ടെ ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ