2003 ജൂലൈ മാസത്തില്‍ കോഴിക്കോട് നിന്നും മനുറഹ്മാന് എന്ന ചെറുപ്പക്കാരന് ഏകാന്ത പഥികനായി ഒരു മാസത്തോളം ഉത്തരേന്ത്യയില്‍ ചുറ്റികറങ്ങി. രാജസ്ഥാന്റെ കഠിന ചൂടും കാശ്മീരിന്റെ മരം കോച്ചുന്ന തണുപ്പും ഈ ചെറുപ്പകാരന് തന്റെ പഠന യാത്രയുടെ മുന്നില്‍ ഒരിക്കലും ഒരു തടസ്സമായി തോന്നിയില്ല .
യാത്ര കഴിഞ്ഞു തിരിച്ചെത്തിയ മനു അടുത്ത കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി തന്റെ പര്യടനം " കശ്മീര്‍, ഏകാന്ത സഞ്ചാരിയുടെ കുറിപ്പുകള്‍ " എന്ന പേരില്‍ ഒരു യാത്രാ വിവരണമായി വായനക്കാരിലെക്കെതിച്ചു.
മനുവിന്റെ പുസ്തകത്തില്‍ ബദരിനാഥ് സന്ദര്‍ശനത്തെ കുറിച്ചു വളെരെ വിശദമായി പ്രതിബാദിക്കുന്നുണ്ട് .ആധുനിക ഇന്ത്യയുടെ സമകാലിക സാമൂഹിക അവസ്ഥയുമായി പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് മനു കണ്ട ബദരിനാഥിന്റെ അവസ്ഥയെ തുലനം ചെയ്യുമ്പോള്‍ ചെറിയ -കാല,ദേശങ്ങള്‍ ക്കിടയില് നമ്മുടെ രാജ്യത്ത് ശുഭകരമല്ലാത്ത വലിയ സാമൂഹ്യ മാറ്റങ്ങള്‍ സംഭവിക്കുന്നതായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും .
ഉത്തര്ഖണ്ട് സംസ്ഥാനത്തിലെ ഏറെ പ്രശസ്തമായ പ്രദേശമാണ് ബദരിനാഥ് . പത്തു വര്‍ഷത്തിലധികമായി അവിടെയൊരു ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്തു വരുന്ന പയ്യന്നൂര്‍ സ്വദേശിയായ ബദരിപ്രസദ് നമ്പൂതിരി ആ മേഖലയെ കുറിച്ച് മനുവിനോട് സംസാരിച്ചത് ഇപ്രാകരമായിരുന്നു.
"ഈ നാട്ടില്‍ എന്തെങ്കിലുമൊരു കളവു നടന്നതായി ഞാന്‍ കേട്ടിട്ടില്ല. സ്നേഹിക്കാന്‍ മാത്രം അറിയുന്നവര്‍ . നിഷ്കളങ്കര്‍ . ഇവിടെത്തെ പല വീടുകള്‍ക്കും വാതിലുകള്‍ തന്നെയില്ല. ഗാന്ധിജി ഇന്ത്യയെ കുറിച്ചു കണ്ട സ്വപ്നമില്ലേ, സ്വയം സമ്പൂര്‍ണമായ -മദ്യവും മദിരാക്ഷിയും ആട്ടിയകറ്റപ്പെട്ട സംശുദ്ധ ഗ്രാമം, അതാണിത്. മോഷണം മാത്രമല്ല, ഒരു നിലക്കുള്ള സാമൂഹിക തിന്മകളും ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യാറില്ല"..
ബദരിനാദിന്റെ നിഷ്കളങ്കതയെ കുറിച്ചും അവിടെത്തെ ജനങ്ങളുടെ നന്മ നിറഞ്ഞ മനസ്സിനെ കുറിച്ചും ബദരിപ്രസാദ് തന്നോട് ഏറെ വാചാലമായ കാര്യം മനു തന്റെ പുസ്തകത്തില്‍ ഏറെ അനുസ്മരിക്കുന്നുണ്ട്.
പക്ഷെ, ബദരിനാഥില്‍ നിന്നും പൂര്ണാര്തതിലുള്ള വിശാല ഇന്ത്യയിലെത്തുമ്പോള്‍ - ഏറ്റവും പുതിയ കാലഘട്ടത്തില്‍ രാജ്യത്തിനാകെ വിനഷ്ടമായ ഈ നന്മയുടെ പ്രസ്ഥാനങ്ങള്‍ ചെറിയ നൊമ്പരങ്ങളൊന്നുമല്ല തീര്‍ക്കുന്നത്.
അധികാര പീടങ്ങളിലിരിക്കുന്നവരുടെ അറപ്പുളവാക്കുന്ന അഴിമതി കഥകള്‍ മുതല്‍ താഴെ തട്ടില്‍ കിടക്കുന്നവരുടെ കൊടും ക്രൂര ലൈംഗിക ചേഷ്ടകളുടെ വരെ മനം മടുപ്പിക്കുന്ന വാര്ത്തകളാനിപ്പോള് നമുക്ക് കൂട്ട്.
നാമായി നമുക്ക് വേണ്ടി വാര്‍ത്തെടുക്കുന്ന ഒരു നിയമ സംഹിതയും ഇതിനൊരു പരിഹാര മാര്‍ഗമാകുന്നില്ല എന്ന് മനസ്സിലാക്കുമ്പോള്‍ സമകാലിക സമസ്സ്യകളുടെ ആഴവും പരപ്പും കൂടുകയാണ് .
ഒരു സമൂഹത്തിന്റെ സമ്പുഷ്ടമായ പിന്നാമ്പുറ കഥകളോ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്പില് വീമ്പിളക്കാവുന്ന വികസനപ്രക്രിയകളുടെ നീണ്ട പട്ടികയോ ഒന്നും ഇത്തരം സാമൂഹ്യ ദുഷ്പ്രവണതക്ക് പരിഹാരമാകില്ലെന്നു നാം മനസ്സിലാക്കേണ്ടതുണ്ട് .
കുറ്റ കൃത്യങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ നിലവാരം തീരെ താഴെ ലെവലിലാനെന്നതാണ് വാസ്തവം.കേന്ദ്രീകൃത നഗരവത്കരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സംവിധാനങ്ങലെല്ലാം ചെറിയൊരു ന്യൂനപക്ഷത്തിന്റെ ഉപയോഗങ്ങള്‍ക്ക് മാത്രമായി ചുരുങ്ങിയ അവസ്ഥയാണ് ഇവിടെങ്ങളില്‍ .ഗ്രാമങ്ങളിലെ പഠന സംവിധാനങള്‍ ആകെട്ടെ, സര്‍ക്കാരിനെ നില നിര്‍ത്താനുള്ള വഴിപാട് സ്ഥാപനങ്ങള്‍ മാത്രമായി അധപതിച്ച കാഴ്ചയാണ് .
ഉത്തരേന്ത്യയിലെ പതിനായിയിരതിലധികം ഗ്രാമങ്ങളിലെ സ്ക്കൂളുകളില്‍ രണ്ടക്ഷരം പോലും എഴുതാനോ കൂട്ടിവായിക്കാനോ അറിയാത്തവരായി തൊണ്ണൂറു ശതമാനം കുട്ടികളും ലോവര്‍ , അപ്പര്‍ -പ്രൈമറി ക്ളാസ്സുകളില്‍ കഴിയുന്നുണ്ടെന്നാണ് 2007 ലെ ഒരു സര്‍വെയില്‍ വ്യക്തമാക്കിയത്.സര്‍ക്കാരും രക്ഷിതാക്കളും ഈ ദുരവസ്ഥയില്‍ ഇവിടെ ഒരു പോലെ പങ്കു വഹിക്കുന്നു.മെച്ചപ്പെട്ട വിദ്യാഭ്യാസ സൌകര്യങ്ങള്‍ നല്കാന് സര്‍ക്കാരുകള്‍ വിമുഖത കാണിക്കുമ്പോള്‍ ഉള്ള അവസരങ്ങള്‍ പോലും തങ്ങളുടെ മക്കള്‍ക്ക് മുന്പില് കൊട്ടിയടക്കുന്ന രക്ഷാകൃതൃ സമൂഹമാണ് ഇവിടെയുള്ളത്. പറമ്പിലും പാടത്തും പണിയെടുപ്പിക്കുന്നതില്‍ നിന്നും കിട്ടുന്ന ഒഴിവു സമയങ്ങളില്‍ മാത്രം കുട്ടികളെ സ്കൂളിലയക്കുകയും അല്പം ജോലി കൂടുമ്പോള്‍ പാടതെക്കും പറമ്പിലേക്കും തിരികെ കൊണ്ട് വരുന്ന ഒരു പ്രാകൃത സമീപനമാണ് ഇവിടെ ഇപ്പോഴുള്ളത്.
വിജ്ഞാന കുതുകികളും വിദ്യ സമ്പന്നരുമായിരുന്ന ഒരു തലമുറയുടെ പിന്‍ഗാമികളാണ് ഈ നിലയ്ക്ക് അധപതിച്ചു പോയതോന്നെര്ക്കണം .
പൌരാണിക കാലഘട്ടത്തില്‍ ലോകമാകെ വിജ്ഞാന പ്രഭ വിതറിയിരുന്ന നളന്ദയുടെ നാട്ടുകാരാണിവര്‍ എന്നോര്‍ക്കണം. ബിരുദവും ബിരുദാനന്തര ബിരുദവുമെല്ലാം വ്യാപകാമാവുന്നതിന്റെ എത്രെയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മാസ്റെര്‍ ബിരുദതിന്റെയും തുടര്‍ പഠനത്തിന്റെയും സാധ്യതകള്‍ തുറന്നു കൊടുക്കാന്‍ ഈ ഇന്ത്യന്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞിരുന്നു.
പ്രശസ്ത ചൈനീസ് സഞ്ചാരിയായിരുന്ന "ഹുയാന് സങ്ങ് " നളന്ദയില്‍ നിന്നും മാസ്ടര് ഓഫ് ലോ ബിരുദം നേടുകയും ഏറെ കാലം ഇവിടെ വൈ: ചാന്‍സലര്‍ ആയി ജോലി ചെയ്യുകയും ചെയ്തതായി ചരിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു .ചൈന,ജപ്പാന്,കൊറിയ,മംഗോളിയ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സ്ഥിരമായി വിദ്യാര്‍ഥികള്‍ ഇവിടെ വന്നു ചെര്ന്ന്നിരുന്നു.
നളന്ധയോടൊപ്പം തന്നെ തക്ഷ ശിലയും വരാനസിയും കാഞ്ചിയും ഉജ്ജയിനും വിക്രം ഷിലയുമെല്ലാം പുരാതന ഇന്ത്യയുടെ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളായി പരിലസിച്ചിരുന്നു.പിന്നാമ്പുറ കഥകളോ പൂര്‍വിക പാരമ്പര്യങ്ങലോ ഒന്നും അവകാശപ്പെടാനില്ലാത്ത പല രാജ്യങ്ങളും ഏറെ കാതം മുന്നേറിയപ്പോള്‍ നളന്ധയുടെയും കഞ്ചിയുടെയും പിന്‍ഗാമികള്‍ ചരിത്രാവശിഷ്ടങ്ങളില്‍ തന്നെ കാലം നിരങ്ങി തീര്ക്കുകയാനിന്ന് .
സാമൂഹിക ജീവിതത്തിന്റെ അടുക്കും ചിട്ടയും പഠന മുറികളില്‍ നിന്നോ കുടുംബാന്തരീക്ഷത്തില്‍ നിന്നോ കിട്ടാതെ പോകുന്ന ഈ തലമുറ ഭൂമിയിലുറച്ചു നില്ക്കും മുന്‍പേ ജോലി ഭാരത്തിന്റെ പിരിമുരുക്കങ്ങളിലേക്കും അനാവശ്യ വ്യക്തി സ്വാതന്ത്രത്തിന്റെ അതിരുകളില്ലാത്ത ലോകതെക്കുമാണ് എത്തിപ്പെടുന്നത് .രാഷ്ട്രബോധമോ രാഷ്ട്രീയ ചിന്തയോ ഇല്ലാതെ മതപരമോ വിശ്വാസപരമോ ആയ കാഴ്ചപാടുകള്‍ അന്യമായി ശാരീരിക ഇച്ചകള്‍ക്ക് മാത്രം വഴങ്ങി ജീവിക്കുന്ന ജന്മങ്ങളുടെ അവസ്ഥ....
ഇവിടെയുള്ള രാഷ്ട്രീയക്കാര്‍ക്കും വേണ്ടത് ഇത്തരത്തില്‍ ചിന്താശക്തിയെ ഷന്ദീകരിച ഒരു സമൂഹത്തെ തന്നെയാണ്.ബോളിവുഡ് സിനിമകളിലും ക്രികെറ്റിലും മാത്രമായി പുറംലോക കാഴ്ചകള്‍ പരിമിതപ്പെടുത്തുന്ന ഇന്ത്യന്‍ യുവത്വം.
ഒരു വലിയ ജനസമ്പത്തിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതില്‍ തീര്‍ത്തും പരാച്ചയാപ്പെട്ടിരിക്കുകയാണ് നമ്മുടെ സര്‍ക്കാരുകള്‍ ഇവിടെ.ജനസംഖ്യാ പെരുപ്പം രാജ്യത്തിന് ബാധ്യതയാകുന്നു എന്ന് പറഞ്ഞു അല മുരയിടുന്നതല്ലാതെ ഈ മാനവ ശേഷിയെ ക്രിയാത്മകമായി വിനിയോഗിക്കാന്‍ നമ്മുടെ ഭരണ കര്താക്കള് ഏതു പദ്ധതിയാണ് അവതരിപ്പിച്ചിട്ടുള്ളത്. അല്ലെങ്കില്‍ അത്തരത്തില്‍ ഒരു അവബോധമെങ്കിലും സൃഷ്ടിക്കാന്‍ ഇക്കാലമാത്രയും എന്തെകിലും ശ്രമങ്ങള്‍ നടന്നോ?
അതെ സമയം നമ്മുടെ അയല്‍രാജ്യമായ ചൈന എത്ര ഫലപ്രദമായാണ് ഈ ജനസമ്പത്തിനെ കൈകാര്യം ചെയ്യുന്നത്.അടുത്ത കാലത്തായി അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളെ പിന്തള്ളി സാമ്പത്തിക ശക്തികളുടെ മുന്‍നിരയിലേക്ക് ചൈന മുന്നേരിയതില് ഈ മാനവ ശേഷിയുടെ ക്രിയാത്മകമായ ഉപയോഗം വലിയൊരു ഘടകമായിടുണ്ട്.ലോകമെമ്പാടും പരന്നൊഴുകിയ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഈ മനുഷ്യ സമ്പത്തിനെ നേരം വണ്ണം ഉപയോഗിച്ചതിന്റെ ഏറ്റവും വലിയ തെളിവാണ്.
കേരളത്തെ പോലെ നഗര-ഗ്രമാന്തരങ്ങള് തുല്യമായി വികസനം പങ്കിടുന്ന കാഴ്ച്ചകളൊന്നും ഉത്തരേന്ത്യയില്‍ എവിടെയും നമുക്ക് കാണാന്‍ സാധ്യമല്ല.നഗരങ്ങളെ കേന്ദ്രീകരിച്ചുള്ള വികാസങ്ങള്‍ ആണിവിടെ ഏറെയും, തീരെ വികേന്ദ്രീകരണമില്ലാത്ത വിദ്യാഭ്യാസ പദ്ധതികളും വികസന പ്രക്രിയകളും.......നഗരങ്ങളില്‍ തന്നെ പിന്നാമ്പുറങ്ങളില്‍ ജീവിക്കുന്നവര്‍ തങ്ങളുടെ ലോകം ചേരികളില്‍ ഒതുക്കി തീര്‍ക്കുന്ന ദയനീയ കാഴ്ചകള്‍,....,.....
ചുരുക്കി പറഞ്ഞാല്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ വെച്ച ഒരായിരം സ്വാതന്ത്ര വിചാരങ്ങള്‍ ...നമ്മുടെ രാജ്യം തീര്‍ച്ചയായും തിരുത്തേണ്ട ഒട്ടനവധി നിഗമനങ്ങളും കടന്നു ചെല്ലേണ്ട ഒട്ടേറെ ദുര്‍ഘട പാതകളും......ആധുനിക ഇന്ത്യ ലോകത്തിന്റെ മുന്പില് മാത്രമല്ല , രാജ്യത്തെ പൌരന്മാരുടെ മുന്‍പിലും വലുതാകെണ്ടാതുണ്ട് .........
well written, Salih. ഇനിയും തുടരൂ
മറുപടിഇല്ലാതാക്കൂ