2014 ഫെബ്രുവരി 25, ചൊവ്വാഴ്ച

ആപ് വസന്തത്തിൽ അരാഷ്ട്രീയത കാണുന്നവരോട് -ഭാഗം 2


ഇന്ത്യയിലിന്നു വരെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ലഭിക്കാത്ത വരവേൽപ്പ് അഖിലേന്ത്യാ അടിസ്ഥാനത്തിൽ "ആപ്പിനു" ലഭിക്കുന്നതു കാണുമ്പോൾ ചിലരെങ്കിലും അതിനെ അരാഷ്ട്രീയതയിലേക്കുള്ള കുതൊഴുക്കെന്നു പറഞ്ഞു കളങ്കപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അക്ഷരാഭ്യാസമോ രാഷ്ട്ര ബോധമോ ലവലേശം തൊട്ടു തീണ്ടാത്തവരുടെ അനേകം രാഷ്ട്രീയ മുന്നേറ്റങ്ങൾ ഇതിനു മുൻപ് ഉത്തരേന്ത്യൻ മണ്ണിൽ പിറവി കൊണ്ടിട്ടുണ്ട്.
മുൻപ് സംഭവിച്ച പല മുന്നേറ്റങ്ങളും ജനപക്ഷത്തു നില്ക്കുന്നതിലുപരി വർഗ പക്ഷത്തു നിന്നു കൊണ്ടുള്ള മുന്നേറ്റങ്ങളാണ് നടത്തിയിരുന്നത്.ലാലുവിന്റെ ആർ .ജെ .ഡി .ആണെങ്കിലും മുലയമിന്റെ സമാജ് വാദിയും കൻഷിരാമിന്റെ ബി.എസ് .പി.യും മുതൽ എല്ലാ രാഷ്ട്രീയ മുന്നേറ്റങ്ങളും ജനങ്ങളുടെ ജനങളുടെ വർഗ്ഗവും വർണവും നോക്കി അവരുടെ ഉന്നമനത്തിനും പിന്നോകാവസ്ഥ ദൂരീകരിക്കുന്നതിനുമായിരുന്നു.അത് കൊണ്ട് തന്നെ ഈ ശബ്ദങ്ങൾക്ക്‌ ഏറെ പരിതിയും പരിമിതിയുമുണ്ടായിരുന്നു.
ശിവസേന,ബി.ജെ.പി.,പോലുള്ള വർഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ സ്വജനപക്ഷപാതത്തിന്റെ ഇരുളടഞ്ഞ കഥകൾ മാത്രമാനുള്ളതെങ്കിൽ കേരളത്തിലെ മുസ്ലിം ലീഗിനും പഞ്ചാബിലെ അകാലിദളിനും തമിഴ് നാട്ടിലെയും ആന്ധ്രയിലെയും വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുമെല്ലാം എല്ലാവര്ക്കും ഒരുമിച്ചു പ്രവേശിക്കാൻ മടി തോന്നുന്ന എന്തോ ഒന്ന് നില നില്പ്പുണ്ട്.അല്ലെങ്കിൽ നാനാ ജാതി മതസ്ഥർക്ക് ഒരുമിച്ചു നിന്ന് മുഴക്കാൻ കഴിയുന്ന ഒരു മുദ്രാ വാക്യത്തിന്റെ കുറവ് ഇവരെല്ലാം അനുഭവിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ദേശ,ഭാഷ,ജാതി,മത,വ്യത്യാസമില്ലാതെ  എല്ലാവര്ക്കും പുല്കാൻ കഴിയുന്ന ഒരാശയമാണിതെന്നു പൊതു ജനം മനസ്സിലാക്കുകയും ഞൊടിയിടകൊണ്ട് സാധാരണ ജനം ഇന്ത്യയിലാകമാനം ഈ രാഷ്ട്രീയ സിദ്ധാന്തത്തെ നെഞ്ചേറ്റുകയും ചെയ്യുന്ന കാഴ്ചയാണ് നാം ഇപ്പോൾ കാണുന്നത്.
കേജ്രിവാലും ആം ആദ്മിയും ഉയർത്തിവിട്ട മുദ്രാവാക്യങ്ങളോട്  പ്രത്യക്ഷത്തിൽ ആശയപരമായി എതിർപ്പ് പ്രകടിപ്പിക്കാൻ ഒരു പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും കഴിയുമായിരുന്നില്ല  എന്നിടതായിരുന്നു ആം ആദ്മിയുടെ ആദ്യ വിജയം.പിന്നെ പിടി വള്ളിക്കു വേണ്ടി ഇവർ നയ രഹിതരും അരാഷ്ട്രീയ വാദികളുമെന്നു പറഞ്ഞു മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നു മറ്റു ചിലർ. 
ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നും ഇവർ പ്രതീക്ഷിക്കുന്ന സിദ്ധാന്തങ്ങളും നയങ്ങളും എന്തെല്ലാമാണ്‌. പണ്ടൊരു കോണ്‍ഗ്രസ് നേതാവ് തന്നെ പറഞ്ഞത് ഓർമ വരികയാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ബാധ്യത ഇവിടം റോഡുണ്ടാക്കലും അവശ്യ വസ്തുക്കളുടെ ദൗർലഭ്യം പരിഹരികലും ജനങളുടെ ക്ഷേമ ഐശ്വര്യങ്ങളിൽ പങ്കാളികളാകലുമാണ് . അല്ലാതെ ആത്മീയമായി ജനങ്ങളെ പരിപോഷിപ്പിക്കാലോ അവരെ സ്വർഗതിലെക്കയക്കലൊ  അല്ല. അത് മതത്തിന്റെ ജോലിയാണ്. നിലവിലുള്ള നമ്മുടെ വ്യവസ്ഥിതിയിൽ നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ചില അടിസ്ഥാന പ്രശ്നങ്ങളുണ്ട്. ആ അടിസ്ഥാന പ്രശ്നങ്ങളിലേക്ക്  49 ദിവസത്തെ ദൽഹി ഭരണം ഏതെല്ലാം നിലക്ക് പങ്കാളിത്തം വഹിച്ചു എന്ന് നോക്കൂ..
    കേജ്രിവലിന്റെ 49 ദിവസവും വാജ്പേയിയുടെ 13 ദിവസവും താരതമ്യം ചെയ്തു കൊണ്ടുള്ള കുറച്ചു കുറിപ്പുകൾ ഈയിടെ ശ്രദ്ധയിൽ പെടുകയുണ്ടായി. അധികാരം നില നിറുത്താനുള്ള പതിനട്ടടവിനോടുവിൽ സ്ഥാനഭ്രഷ്ടനായ വാജ്പേയിയും താനുന്നയിച മൂല്യങ്ങൾ കൈയൊഴിയാതിരിക്കാൻ മുഖ്യ മന്ത്രി സ്ഥാനം ഒരു തടസ്സമാകുമെന്ന് കണ്ടപ്പോൾ മന്ത്രി കസേര വിട്ട കേജ്രിവാളും നില കൊള്ളുന്നത്  തീർത്തും വിഭിന്ന ധ്രുവങ്ങളിലാണ് . ഗൊദ്സെയും സവർകരും നട്ടുപിടിപ്പിച്ച വർഗീയ  വിഷതൈകൾക്ക്  വെള്ളവും വെളിച്ചവും നല്കി പരിരക്ഷിക്കുക എന്ന സംരക്ഷണ ജോലി മാത്രമേ വാജ്പെയിക്കുണ്ടയിരുന്നുള്ളൂ ....അതിലുപരി പുതിയ അലയൊലികലൊന്നും തീർക്കാൻ അദ്ധെഹതിനായിട്ടുണ്ടായിരുന്നില്ല. അദ്വാനിയുടെ രഥയാത്രയിലൂടെയും ബാബരി ധ്വംസനതിലൂടെയും ശക്തി പ്രാപിച്ച തീവ്ര ഹിന്ദു രാഷ്ട്രീയം വ്യതസ്ത ആശയാ ദർശങ്ങലുല്കൊല്ലുന്ന കുറെ കക്ഷികളെ കൂട്ട് പിടിച്ചു ഇന്ദ്ര പ്രസ്ഥത്തിൽ അധികാരതിലെതിയതു കേജ്രിവാലിന്റെ മുന്നേറ്റവുമായി താരതമ്യം ചെയ്യുമ്പോൾ തീരെ ചെറുതായി പോകുന്നു.
ഇൻകം ടക്സ്  വകുപ്പിൽ നിന്നും ജോയിന്റ് കമ്മീഷണർ സ്ഥാനം രാജി വെച്ച് "പരിവർതൻ " എന്നാ സന്നദ്ധ സംഘടനയിലെക്കും അവിടെ നിന്നും ജനമനസ്സു വായിച്ചറിഞ്ഞ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിലെക്കുമുള്ള മുന്നേറ്റം അടുത്ത കാലത്തൊന്നും ഭാരതം അനുഭവിച്ചരിഞ്ഞിട്ടില്ലാത്ത വിജയ കുതിപ്പുകളായിരുന്നു.
മുൻപ് എൻ.ടി. രാമറാവുവും അസം ഗണ പരിഷത്തും കന്നിയങ്കത്തിൽ തന്നെ സംസ്ഥാന ഭരണതിലെത്തി ചരിത്രം സൃഷ്ടിചിരുന്നെങ്കിലും അവരുടെ രാഷ്ട്രീയ മുന്നേറ്റങ്ങൾ ഒരിക്കലും സംസ്ഥാന അതിർത്തി വിട്ടു പുറത്തു പോയിരുന്നില്ല. കാരണം പാർടി രൂപീകരണത്തിലും സർക്കാർ രൂപീകരനതിലുമെല്ലാം അവർ ഉയർത്തിവിട്ട മുദ്രാവാക്യവും പ്രമേയങ്ങളും തികച്ചും പ്രാദേശികമോ അല്ലെങ്കിൽ തീര്ത്തും സങ്കുചിതമോ ആയിരുന്നു. സാർവ ദേശീയ ഭാരതീയർക്കു ഒന്നിച്ചു മുഴക്കാവുന്ന ഒരു മുദ്രാവാക്യത്തിന്റെ കുറവ് ഇവരുടെ പ്രസ്ഥാനങ്ങൽക്കുണ്ടായിരുന്നു.
ഇവിടെയാണ്‌ അനിതരസാധാരണമായ നേതൃപാടവതിലൂടെയും അതിലുപരി വിനയം കലർന്ന മൂല്യങ്ങൾ ഒട്ടും ചോരാത്ത വാക് വൈഭവതിലൂദെയും കെജ്രിവാൽ തനിക്കു അവതരിപ്പിക്കാനുള്ളത് ഭാരത ജനതയെ ഒന്നടങ്കം അറിയിക്കുന്നതും ധ്രുത ഗതിയിൽ ഒരു മാനിയ പോലെ ഇന്ത്യ ഒട്ടാകെ ആം ആദ്മി ഒരാവേഷമായി മാറുന്നതും.
കേജ്രിവാൾ മുന്നോട്ടു വെച്ച ആശയത്തെ പ്രത്യക്ഷത്തിൽ ആദർശപരമായി എതിർക്കാൻ നമ്മുടെ പരമ്പരാഗത പാർട്ടികൾക്ക് ഒരു ന്യായവൂം കണ്ടെ ത്താൻ കഴിഞ്ഞല്ല എന്നിടത്താണ് ആം ആദ്മി യുടെ ആദ്യ വിജയം.പിന്നെ  ആകെയുണ്ടായിരുന്നത് ആ പുതു രാഷ്ട്രീയക്കാരനിൽ "അരാഷ്ട്രീയത" കണ്ടെതുകയെന്നതായിരുന്നു. പക്ഷെ ഇതൊട്ടും വിലപ്പോയില്ലന്നു പിന്നീടുള്ള ഓരോ സമകാലിക സംഭവങ്ങളും തെളിയിച്ചു.
രാഷ്ട്രീയ പാർട്ടികൾക്ക് മുൻപിൽ അറപ്പോടെ മാത്രം നിന്നിരുന്ന പൊതു സമ്മതരായ നൂറുക്കണക്കിനു പ്രമുഖർ ഒരു പോലെ ഈ "അരാഷ്ട്രീയ" വാദിയെ വാരിപ്പുണരുന്ന കാഴ്ചയാണ്‌  പിന്നീട് ഭാരതം കണ്ടത്. കേരളത്തിൽ വരെ അതിന്റെ അലയൊലികൾ കാണാറായി.
ഹോക്കി ഇതിഹാസം ധനരാജ് പിള്ളയും പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധാ പട്കരും  പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയും തുടങ്ങി കേരളത്തിൽ നിന്നും സാറജൊസെഫും ഓ വി ഉഷയും തുടങ്ങി ഒട്ടേറെ പ്രമുഖർ ഈ ജനമുന്നേറ്റത്തിൽ പങ്കാളികളായതോടെ രാഷ്ട്രീയത്തെ കുറെ കൂടെ ജനകീയമാക്കിയ ഒരു പക്കാ രാഷ്ട്രീയ വാദി എന്ന പേരാകും കേജ്രിവാളിനു കൂടുതൽ ഇണങ്ങുക. (അവസാനിച്ചു )

1 അഭിപ്രായം:

  1. Well written. Two Years ago,a former Indian income tax officer who was one among the officers who were behind the RTI ( Right to Information Act ) came along with Anna Hasare and millions of other Indians to the streets of Delhi to bring the LOK PAL bill in the Indian parliament.When the Indian govt. and the Parliament refused their request,He and his colleagues decided to form a party called Aam Aadmi Party .The party won 28 seats out of the total 70,pushing out the ruling Indian National Congress to just 8 seats.His party formed the govt in Delhi and resigned after 49 days,when the opposition parties did not let it table JAN LOK PAL bill in the Delhi Assembly.Today the party is projected to be leading in most of the Parliamentary constituencies in the up coming elections in April.He is projected to be the next Indian Prime minister.Being rejected is not the end of the world-It is a stepping stone to achive something Big. Share it and inspire your friends to chase this story of Mr.Arvind Kejriwal to fulfill their dreams.

    മറുപടിഇല്ലാതാക്കൂ