2015 ജനുവരി 14, ബുധനാഴ്‌ച

അങ്ങിനെയങ്ങ് ഓടിച്ചു വിടാൻ വരെട്ടെ,ഈ ചുമ്പന പോരാളികളെ.............

 

ചുമ്പന ചുണ്ടുകൾ അറുത്തു മാറ്റിയും തരളിത മനസ്സുകൾ പിളർത്തിയെടുത്തും നിറഞ്ഞാടുകയായിരുന്നാല്ലോ "സദാചാരവാദികൾ" എന്ന കേരളം ഇന്ന് വരെ കണ്ട ഏറ്റവും വലിയ കപട സമൂഹം. സമകാലിക കേരളത്തിൽ ഒരു സമരത്തിൻറെ വിജയം സമരക്കാർ മുന്നോട്ടു വെച്ച ലക്ഷ്യങ്ങൾ എത്ര ശതമാനം നേടിയെടുത്തു എന്നതിലല്ല, എത്രകാലം മലയാളി സമൂഹം എന്ത് മാത്രം വൈകാരികതയോടും ആവേശത്തോടും തങ്ങളുടെ സ്ഥിരം ബോധമണ്ഡലത്തിൽ നിലനിറുത്തി എന്നിടത്താണ്.അത്രമാത്രം വിഷയ ധരാളിത്യമാണ് മലയാളി പൊതു മണ്ഡലത്തിൽ ഇപ്പോൾ ഉള്ളത്. വിഷയങ്ങളുടെ നിലവാരം മാത്രം അളക്കരുത്‌. വിഷയം സാഹചര്യങ്ങൾക്കനുസ്സരിച്ചു സരിതയുടെ പുതിയ സിനിമയോ ഗണേഷിന്റെ പരസ്ത്രീ ബന്ധമോ രഞ്ജിനി ഹരിദാസിന്റെ പുരുഷ വിരുദ്ധ സമീപനമോ  സച്ചിന്റെ വിടവങ്ങലോ ഐഷര്യ റായിയുടെ രണ്ടാം പ്രസവമോ ഒക്കെ ആകാം. മാനവ കുലത്തിന്റെ ജീവിത സരണികളെ അപാരമായ വിധത്തിൽ സ്വാധീനിക്കുന്നതും അവന്റെ തുടർന്നുള്ള ജീവിതത്തിന്നും വരും തലമുറയ്ക്ക് തന്നെയും നില നിൽപ്പിന്റെ കാരണങ്ങളുമായി മാറിയേക്കാവുന്ന ഇത്തരത്തിലുള്ള അതി തീക്ഷ്ണമായ ചർച്ചകൾക്കിടയിൽ മലയാളി ശ്രദ്ധിക്കുകയും പൊതു മണ്ഡലത്തിൽ കുറെയേറെ നിലനിറുത്തുകയും ചെയ്തു എന്നതു തന്നെ ചുമ്പന സമരത്തിൻറെ വിജയമായി നമുക്ക് കണക്കു കൂട്ടാം.
മലയാളിയുടെ പാരമ്പര്യ സംസ്കാരത്തെ പിച്ചി ചീന്തുന്ന നെറികെട്ട സമര രീതിയായാണ് ഏറെ പേരും ചുമ്പന സമരത്തെ കണ്ടത്.സമരങ്ങൾ എപ്പോഴും തുടങ്ങുന്നത് ന്യൂനപക്ഷമായിരിക്കുമെന്നും പിന്നീട് ഭൂരി പക്ഷവും അതിന്റെ ഗുണഭോക്താക്കളാകുമെന്നും  ചുമ്പന സമരവും ആ നിലക്ക് മലയാളികൾക്ക് അനുഗ്രഹമാകുമെന്നും സമരാനുകൂലികൾ വാദിക്കുന്നു. ക്ഷേത്ര പ്രവേശന സമരത്തോടും  മുലക്കര വിരുദ്ധ ലഹളയോടുമൊക്കെയാണ്  അഭിനവ നവോദ്ധാനക്കാർ ഈ സമരത്തെ താരതമ്യം ചെയ്യുന്നത്.
സമര രീതി തെറ്റാണെങ്കിലും സമരത്തിന്‌ കാരണക്കാരായ സദാചാര പോലിസിനെ നിലക്ക് നിറുതണമെന്നു മൂന്നാമതൊരു കൂട്ടർ വാദിച്ചു. മാതൃഭൂമി ഉൾപ്പെടെയുള്ള മുൻ നിര സമകാലിക പ്രസിദ്ധീകരണങ്ങൾ മുഴുലക്കവും സമരാനുകൂലികൾക്ക് വേണ്ടി മാറ്റി വെച്ചത് സാംസ്കാരിക കേരളത്തിൻറെ "അന്തസറ്റ" മറ്റൊരു മുഖം.
സത്യത്തിൽ ഒരു ആണും പെണ്ണും അല്ലെങ്കിൽ ഒരു കൂട്ടം ആണും പെണ്ണും ഒന്നിച്ചു നിന്ന് ഉമ്മ വെച്ചാൽ തീരുന്നതാണോ നമ്മുടെ സദാചാര പോലീസ് വിക്രിയകൾ. അല്ലെങ്കിൽ ഇവരുടെ ചുമ്പന കൊപ്രായതം തടഞ്ഞാൽ തഴച്ചു വളരുന്നതാണോ നമ്മുടെ സാംസ്കാരിക ബോധം.
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. സാമൂഹ്യ ജീവിതം ചില വിധി വിലക്കുകളും അതിർ വരമ്പുകളും മനുഷ്യനു മുന്നിൽ വരച്ചിട്ടുണ്ട്. പ്രകൃതിയിൽ തന്നെ നമുക്കത് കാണാൻ കഴിയും.അത് ഏതെങ്കിലും ഒരു ലിംഗത്തിന്റെ സ്വാതന്ത്ര്യ ധ്വംസനമോ മറ്റൊരു വിഭാഗത്തിന്റെ അധീശത്ത സ്ഥാപനമോ അല്ല.
ചുമ്പന വിവാദം കത്തി പടരുകയും പത്ര മാധ്യമങ്ങളിൽ ചർച്ചകൾ പൊടി പൊടിക്കുകയും ചെയ്തപ്പോൾ ഒരു വേള നാം ഇത് കേരളം തന്നെയാണോ എന്ന് ചിന്തിച്ചു പോയി. പരസ്യമായി ചുമ്പിക്കാനെതിയവരെ അത്ര രൂക്ഷമായാണ്  സദാചാര വാദികളും പൊതു ജനവും നേരിട്ടത്. മറൈൻ ഡ്രൈവിലെതിയവരെ നേരിടാൻ കയ്യിൽ മുചാണും മറ്റു മാരക ആയുധങ്ങളുമേന്തിയായിരുന്നു സംഘ പരിവാർ എത്തിയത്.
ആരെയും കൂസാതെ താൻ ആഗ്രഹിക്കുന്നവന്റെ / അവളുടെ ചുണ്ടിലോ കവിളതോ പരസ്യമായി മുത്തം കൊടുക്കാനുള്ള ഈ ആർജവം നമ്മുടെ യുവതയ്ക്ക് ഒരു സുപ്രഭാതത്തിൽ കിട്ടിയത് ഒന്നുമല്ല. കാലങ്ങളായി കേരളീയ സമൂഹം പ്രോത്സാഹനങ്ങ്ലിലൂടെയും മൗനാനുവദങ്ങലിലൂടെയും വളർത്തിയെടുത്ത ആർജവമാണ് കൊച്ചിയിലെ പരസ്യ ചുമ്പനത്തിലെത്തിച്ചത്.
വെപ്പാട്ടി സംസ്കാരവും താൽകാലിക സംബന്ധവും ബഹു ഭർത്രുത്വവും മുലക്കരവും തുടങ്ങിയ പഴയ സംസ്കാര വിശേഷങ്ങൾ അവിടെ നിൽക്കെട്ടെ.
 കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടുകൾ കൊണ്ട് നാം വഴങ്ങിയും ശീലിച്ചും വളർത്തിയെടുത്ത ഒരു സാമൂഹ്യ അന്തരീക്ഷമുണ്ട് നമ്മുടെ കേരളത്തിന്‌.
 സമൂഹത്തിലെ ഉന്നതർക്ക് രാവിരിട്ടി കഴിഞ്ഞാൽ ആർഭാടമായി അഴിഞ്ഞാടാൻ നൈറ്റ് ക്ലബുകളായിരുന്നു ഒരു കാലത്ത്. അക്കാലങ്ങളിലിരങ്ങിയിരുന്ന സിനിമകളിൽ ഒരു സ്ഥിരം കാഴ്ചയായിരുന്നു അത്. ശരീര ഭാഗങ്ങൾ ഗോപ്യമാക്കാതെ മദാലസയായി വസ്ത്രം ധരിച്ചു ലിപ്സ്റ്റികും ഐലീനറും വർണം ചാർത്തി ആടയാഭരണങ്ങലണിഞ്ഞു സ്വയം കാറോടിച്ചു ക്ലബ്ബിലേക്ക് പോകുന്ന കൊച്ചമ്മ സമ്പന്ന കുടുമ്പങ്ങൾക്ക് ഒരു അലങ്കാരമായിരുന്നു.
സിനിമകളിലും നിശാപാർട്ടികളിലും സംഗീത സന്ധ്യകളിലും നുരഞ്ഞു പോന്തിയിരുന്ന ആവേശം പതിയെ കാമ്പസുകളിലെക്കും തൊട്ടടുത്ത ഓപ്പൻ കഫെകളിലെക്കും ബാധിച്ചു.
ന്യൂജനറേഷൻ എന്ന ഓമനപേരിൽ നാം വിളിക്കുന്ന പുത്തൻ തലമുറ ഈ ഒത്തു കൂടലിനും സഹവാസങ്ങൾക്കും അവരുടെതായ കുറെ ഐഡിയോളജിയും പടചെടുത്തു. പ്രോത്സാഹനങ്ങൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല.
വർഷങ്ങളായി നമ്മുടെ സന്ധ്യകളെ അടക്കി വാഴുന്ന ടെലിവിഷനുകൾ നമുക്ക് മുന്നിലേക്ക്‌ ഇട്ടു തന്ന പ്രോഗ്രാമുകൾ ഇവർക്ക് ഏറ്റവും വലിയ പിന്തുണയും പ്രചോദനവുമായി.സീരിയലുകളായും റിയാലിറ്റി ഷോകളായും അമിത സ്വാതന്ത്രത്തിന്റെയും സ്ത്രീ പുരുഷ സമ്പർകതിന്റെയും പുത്തൻ മാനങ്ങൾ തീർത്തു. തെറ്റുകളായി സമൂഹം ഗണിച്ചിരുന്ന പലതും അനുവദിക്കപെട്ടതോ അനിവാര്യമായതോ ആയി മാറി.ഫ്രെണ്ട്ഷിപ്‌ എന്ന പേരിൽ അതിരു കവിഞ്ഞ ബന്ധങ്ങൾ വിദ്യാർഥി വിദ്യാർഥിനികൾക്കിടയിൽ വ്യാപകമായി.യൂറോപ്പൻ കമ്മ്യൂണിറ്റിയെ വെല്ലുന്ന തരത്തിൽ പരസ്പരം വീടുകളിലേക്ക് സൌഹൃദ സന്ദർശനവും രാപ്പാർക്കലും സാധാരണമായി.
കോമഡി ഷോയിലും റിയാലിറ്റി ഷോകളിലും കിസ്സിങ്ങും ഹഗ്ഗിങ്ങും സർവ സാധാരണം.നന്നായി കെട്ടി പിടിക്കുമ്പോൾ അച്ഛനും അമ്മയുമടങ്ങുന്ന കുടുമ്പങ്ങൾ ഒന്നിച്ചിരുന്നു ഉച്ചത്തിൽ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.
റിയാലിറ്റി ഷോയിൽ മത്സരാർത്തിയയെതിയ ഭർത്താവ് സ്വന്തം ഭാര്യ നോക്കി നിൽക്കെ അവതാരികയെ മിനുട്ടുകളോളം കെട്ടി പിടിച്ചു ആവേശ നൃത്തം ചവിട്ടി.എത്ര കാലമായി താനീ അസുലഭ മുഹൂർതതിനായി കാത്തിരുന്നെന്നു ഒരു കൂസലുമില്ലാതെ ഭാര്യയുടെ മുന്നിൽ നിന്ന് ലോകം മൊത്തം കേൾക്കെ അവൻ വിളിച്ചു പറഞ്ഞു.
ബോളിവുഡ് താരം ഷരൂഖ് മലയാളത്തിലെ പ്രശസ്തയായ ഗായികയെ പൊക്കിയെടുത്തു ആടി തിമർതപോൾ ഗായികയുടെ ഭർത്താവിന്റെ അഭിപ്രായം ഇതായിരുന്നു."ഇതെന്റെ ഭാര്യയുടെ ഏറെ കാലതെ ഒരു സ്വപ്നമായിരുന്നു."
ഇവിടെയെല്ലാം മലയാളി മനസ്സറിഞ്ഞു കയ്യടിച്ചു കൊണ്ടേയിരുന്നു.ഷക്കീല ഫിലിമുകൾ അരങ്ങു വാണപ്പോഴും സ്കൂളുകളിലും കോളെജുകളിലും സിനിമാറ്റിക് ഡാൻസ് എന്ന പേരിൽ ആണ്‍ -പെണ്‍ കൂടി ചേരൽ സർവ സീമകളും ലംഘിച്ചപ്പോഴും റിയാലിറ്റി ഷോകളും സീരിയലുകളും എന്തിനേറെ മൂന്നും നാലും വയസ്സുള്ള കുഞ്ഞുങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടി വി പ്രോഗ്രാമുകൾ വരെ സഭ്യതയുടെ അതിർ വരമ്പുകൾ ലംഘിച്ചപ്പോഴും നാം ആവേശത്തോടെ കരഘോഷം മുഴക്കി.
ഇങ്ങിനെ കാലങ്ങളെടുത്തു മലയാളി നൽകിയ പ്രോത്സാഹനത്തിൽ നിന്നും നേടിയെടുത്ത ആർജവമാണ് ഇപ്പോൾ ചുമ്പന സമരം എന്ന "സാംസ്കാരിക ധ്വംസനത്തിൽ " എത്തി നിൽക്കുന്നത്. ഇവിടെ ആർക്കുണ്ട് കല്ലെറിയാനുള്ള അവകാശം?...പാപം ചെയ്യാതവരായി ആരുണ്ടിവിടെ?..അവർ കല്ലെറിയെട്ടെ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ