നൂറ്റാണ്ടു മുൻപ് മരുഭൂവിലൊരു
മരുപ്പച്ച ഇതൾ വിരിഞ്ഞു.
തണലും തലോടലുമായി
മനവർക്കെമ്പാടും കുളിരേകിയ
ജീവസുറ്റൊരു മരുപ്പച്ച.....
ചിറകിട്ടടിച്ച പ്രാക്കളവിടെ
മരിച്ചു വീഴാൻ കൊതിച്ചു.
പുഴകളും പൂക്കളും ആ നിലാവത്തു
പൂക്കാനും ഒഴുകാനും മോഹിച്ചു.
അവിടെ ഇരുട്ടിനും വെളിച്ചമായിരുന്നു...
കറുപ്പിനും വെളുപ്പായിരുന്നു..
കാലത്തിൻറെ ചിറകടി
പിന്നെയും പിന്നെയും മുഴങ്ങി.
പക്ഷെ, മരുപ്പച്ച മാത്രം വരണ്ടില്ല്ല.
ഇതൾ വിരിച്ചും കായ് പൊഴിച്ചും
പൂത്തും പുഷ്പ്പിച്ചും
വീണ്ടും വീണ്ടും മോഹിപ്പിച്ചു..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ