ഇത്തവണ നാട്ടിൽ പോയപ്പോൾ സംസ്ഥാന സ്കൂൾ ശാസ്‌ത്ര മേളയുടെ സമാപന ചടങ്ങുകൾ നേരിട്ടു വീക്ഷിക്കാൻ അവസരമുണ്ടായി. ചടങ്ങുകളിൽ എനിക്കേറെ കൗതുകകരമായി തോന്നിയത് സമ്മാനദാന സമയങ്ങളിൽ അധ്യാപകരും ജന പ്രതിനിധികളും ഉൾപ്പെട്ട "മുതിർന്ന " ഒരു കൂട്ടം പേർ തങ്ങളുടെ മുഖവും ഒന്ന് ഫോക്കസ് ചെയ്യപ്പെടാൻ വേണ്ടി കാട്ടി കൂട്ടിയ ആക്രാന്തമായിരുന്നു. പക്ഷെ, ഇത് ഏതെങ്കിലും ഒരു സ്ഥലത്തെ മാത്രം പ്രത്യേകത അല്ല. മീഡിയകൾക്ക് മുഖം കാണിക്കലും പത്ര താളുകളിലും ഫ്ലെക്സ് കോർണറുകളിലും ചിരിചിരിക്കലും ആർക്കുമൊരു സഭാകമ്പമില്ലാത്ത ഏർപ്പാടായി മാറിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ഒരു പോസ്റ്റർ ശ്രദ്ധയിൽ പെട്ടു. ഒരു മന്ത്രിയും എം .പി.യും കുറെ എം.എൽ .എ മാരും ചിരിച്ചിരിക്കുന്ന വർണ മനോഹരമായ പോസ്റ്റർ. ആദ്യം കരുതിയത് ഏതോ രാഷ്ട്രീയ ജാഥയോ സമ്മേളനമോ ആയിരിക്കും എന്നാണ്. അടുത്ത് ചെന്നു നോക്കിയപ്പോഴാണ് മനസ്സിലായത് ,ഒരു മഹാന്റെ ആണ്ടു നേർച്ചയുടെ പൊസ്റ്ററായിരുന്നു അതെന്ന്, അവിടെ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഇവരെല്ലാം പങ്കെടുക്കുന്നുണ്ട് പോൽ....
ഫ്ലെക്സ് ഇന്ന് ഏറ്റവും വലിയ ഭീകര മാലിന്യമാനെന്നാണ് സർക്കാരും അനുബന്ധ വകുപ്പുകളും പൊതു ജനങ്ങൾക്ക് മുന്നറിയിപ്പായി നൽകുന്നത് .ഒരിക്കലും പ്രകൃതിയിൽ അലിഞ്ഞു ചേരാത്ത ഖര മാലിന്യമായി പ്ലാസ്റ്റികും ഫ്ലെക്സും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും നിത്യ ജീവിതത്തിലെ ഒഴിച്ച് കൂടാനാവാത്ത പോളിത്തീൻ കീശകൾ വരെ ഈ കാരണം കൊണ്ട് പല തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ വിലക്കുകയും ചെയ്ത സന്ദർഭത്തിലാണ് സ്ഥാനത്തും അസ്ഥാനത്തും രാഷ്ട്രീയ,മത,ഫാൻസ് , സംഘടനാ വ്യത്യാസമില്ലാതെ ഫ്ലെക്സുകളുയർത്തുന്നത്. തങ്ങളുടെ സമ്മേളനങ്ങളെ പൂർണമായും ഫ്ലെക്സ് വിരുദ്ധമാക്കുമെന്നു പ്രതിഞ്ഞ ചെയ്തവരുടെ പാർട്ടി കൊണ്ഗ്രെസ്സിന്റെ ഫ്ലെക്സുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കേരളത്തിൻറെ ഓരോ കവലയുമിന്നു. ഫ്ലെക്സ് വിപ്ലവത്തിന്റെ അതി പ്രസരത്തിൽ മണ്മറഞ്ഞു കൊണ്ടിരിക്കുന്ന ചാക്ക് ബോർഡ് -തുണിയെഴുത്ത് സമ്പ്രദായങ്ങൾ തിരിച്ചു കൊണ്ട് വരികയെന്ന ഉദ്യേശത്തിൽ സുന്നി സംഘടനകൾ വ്യാപകമായി നടത്തിയ "എഴുത്ത് മേള" പ്രഖ്യാപനങൾക്കപ്പുറം പ്രയോഗവത്കരണം എങ്ങിനെയെന്ന് അവതരിപ്പിക്കുന്നതായിരുന്നു.
ഫാൻസ്,രാഷ്ട്രീയ സംഘടനകളെ വെല്ലുന്ന വിധത്തിലാണിന്നു മത പ്രഭാഷകർ കേരളത്തിൻറെ കവലകൾ കീഴടക്കിയിരിക്കുന്നത് . ഈ മത പ്രഭാഷകരുടെ പല പോസിങ്ങും കാണുമ്പോൾ കൂളിങ്ങ് ഗ്ലാസ് പ്രിയനായ മമ്മൂട്ടിയെയാണ് ഓർമ വന്നത്.താടിക്ക് കൈകൊടുത്തും വിരൽ കൊടുത്തും കണ്ണട കയ്യിലെടുതും കണ്ണിലുറപ്പിച്ചും വിരൽ ചൂണ്ടിയും അക്രൊഷിചുമെല്ലാം പോസ്ററുകൾ കാണുമ്പോൾ ഇവർ സിനിമാ താരങ്ങലോടാണോ ഇവർ മത്സരിക്കുന്നത് എന്ന് തോന്നി പോകും....
ഫോട്ടോയുടെ വലിപ്പ വ്യത്യാസമനുസ്സരിച്ചു പ്രഭാഷകന്റെ മഹത്വവും അളക്കാൻ സംവിധാനമുണ്ട്.
പതിറ്റാണ്ടുകൾക്ക് മുൻപ് വീടിന്റെ ഉമ്മറത്തെ ഭിത്തിയിൽ ആണിയടിച്ചു ഫോട്ടോ തൂക്കിയിടുന്ന ഒരു സമ്പ്രദായം മുസ്ലിം വീടുകളിലും ധാരാളമായുണ്ടായിരുന്നു.നമ്മുടെ പഴയ കാല പണ്ഡിതന്മാർ പാതിരാ വയളുകളിലൂടെ സമുദായത്തിന്റെ ആ മാനിയ ഏറെകുറെ തുടച്ചു നീക്കിയിരുന്നു. നമ്മുടെ പുത്തൻ പ്രഭാഷകർക്ക് ജന സഹസ്രങ്ങളെ ഹർഷ പുളകിതമാക്കാൻ തങ്ങളുടെ ചിരിച്ചിരിക്കുന്ന കൂറ്റൻ ചിത്രം പാശ്ചാതലമായി വേണം ഇപ്പോൾ.
കുറ്റിപ്പുറം -വളാഞ്ചേരി റൂട്ടിൽ കുറച്ചു മുൻപ് മറ്റൊരു കാഴ്ച കണ്ടിരുന്നു. സുന്നികൾ എന്ന് പറയപ്പെടുന്നവരുടെ തന്നെ ഒരു സ്ഥാപനത്തിന്റെ വാർഷിക സമ്മേളനത്തിൻറെ കൂറ്റൻ ഫ്ലെക്സ്. സമസ്തയുടെ സ്ഥാപക നേതാക്കൾ മുതൽ ശംസുൽ ഉലമ വരെയുള്ള സ്വതിക പണ്ഡിത മഹത്തുക്കളും പാണക്കാട് തങ്ങളും ഫ്ലെക്സിൽ ഇടം പിടിച്ചിട്ടുണ്ട്.സമ്മേളനം കഴിഞ്ഞു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു, ഇപ്പോൾ ഫ്ലെക്സിന്റെ കിടപ്പിടം താഴെ കുപ്പതോട്ടിയിലെതിയിരിക്കുന്നു. അലഞ്ഞു തിരിയുന്ന അങ്ങാടി പശുക്കൾ പണ്ഡിതരുടെ തലപ്പാവും തടിയും കടിച്ചു വലിക്കുകയും പിച്ചി ചീന്തുകയും ചെയ്തിട്ടുണ്ട്. നമ്മുടെ പുത്തൻ പ്രചരണങ്ങളുടെ പരിണിത ഫലങ്ങൾ ......
ഫോട്ടോ ടെക്നോളജി നൂറ്റാണ്ടുകൾക്കു മുൻപ് നിലവിലുണ്ടായിരുന്നെങ്കിൽ വിഗ്രഹ സംസ്കാരം തന്നെ രൂപപ്പെടുമായിരുന്നില്ല. തങ്ങൾ മുന്നിൽ കാണുന്ന വിഗ്രഹത്തിൽ ഞങ്ങൾ ദൈവത്തെ ദർശിക്കുന്നു എന്നാനെല്ലോ വിഗ്രഹാരാധകർ പറയുന്ന ന്യായം. ഇസ്ലാമേതര മതങ്ങളെല്ലാം ലോകത്ത് പച്ച പിടിച്ചത് ഇത്തരം വിഗ്രഹങ്ങളുടെ പിൻബലത്തോടെയായിരുന്നു. പൌരാണിക ഭാരതത്തെ അടക്കി വാണിരുന്ന വേദ-ജാതി-വിഗ്രഹ-ബ്രാഹ്മണ-സംസ്കാരങ്ങളെ ചോദ്യം ചെയ്തു കൊണ്ടാണ് നിർവാണ പ്രത്യയ ശാസ്ത്രത്തിലൂടെ ഗൗതമ ബുദ്ധൻ രംഗ പ്രവേശം ചെയ്യുന്നത്.ഏറെക്കുറെ യുക്തി സഹാമായിരുന്നു അദ്ധേഹത്തിന്റെ സിദ്ധാന്തങ്ങൾ. അത് വരെ സജീവമായി നില നിന്നിരുന്ന ജാതീയ സംസ്കാരത്തെയും ബ്രാഹ്മണ മേധാവിത്വത്തെയും വിഗ്രഹ വത്കരനെതെയുമാണ് ബുദ്ധൻ ചോദ്യം ചെയ്തത്. ആ ബുദ്ധ മതം പോലും തങ്ങളുടെ നില നിൽപിനായി പിന്നീട് വിഗ്രഹ സംസ്കാരത്തിലേക്ക് വഴുതി മാറുന്ന ചരിത്രമാണ് പൌരാണിക ഭാരതത്തിൽ നാം കണ്ടത്.
വായനാ സംസ്കാരം നമുക്ക് ദ്യോതിപ്പിച്ച ഒരു ഇന്ദ്രിയ ശക്തിയുണ്ട്.അതായത് വായനയിലൂടെ മുൻ കഴിഞ്ഞ മഹാൻമാരെ നാം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഒരു മുൻ കാല ശാസ്ത്രന്ജനയോ സാഹിത്യകാരനെയോ പണ്ഡിതനയോ വായനയിലൂടെ അടുത്തറിഞ്ഞ് അവരുടെ രചനാ ശക്തിയും ശാസ്ത്ര മിടുക്കും അറിവിന്റെ ആഴവും നമ്മുടെ മനസ്സിന്റെ തുലാസിൽ വെച്ച് അളന്നു ഒരു ഫോട്ടോയുടെയും മുൻ കാഴ്ചയുടെയും സ്വാധീനമില്ലാതെ നമ്മുടെ മനസ്സിൽ നാം അവർക്ക് കൊടുക്കുന്ന ഒരു മുഖമുണ്ട്. അതാണ് ഒരു മഹാന്റെ ശരിയായ മുഖം. ബർണാഡ്ഷായുടെ വിരൂപതക്കും വായനാ സംസ്കാരം നൽകിയ സുന്ദര മുഖം.
സോഷ്യൽ മീഡിയകളുടെ കടന്നു കയറ്റമാണ് ഫോട്ടോ മാനിയ ഇത്ര മേൽ വ്യാപകമാക്കിയത്. അപരന്റെ സഹായമില്ലാതെ തന്നെ തന്റെ ചിത്രങ്ങൾ ലോകത്തിനു കാണിച്ചു കൊടുക്കാൻ ഓരോരുത്തർക്കും വിശാലമായ ഒരിടം നല്കുകയാണ് സോഷ്യൽ മീഡിയകൾ ചെയ്തത്. കൂട്ടിനു സ്മാർട്ട് ഫോണുകളുടെ വ്യാപനവും.
രാഷ്ട്രീയ സമ്മേളനമോ മത പ്രഭാഷണമോ കലോത്സവമോ എന്തു തന്നെയായാലും ഇന്ന് ഓരോ ശ്രോദ്ധവും ഒപ്പം ഒരു ഫോട്ടോ ഗ്രാഫർ കൂടെയാണ്.പ്രഭാഷകന്റെ തന്നെ ശ്രദ്ധ തിരിക്കുന്ന വിധത്തിൽ ശ്രോധാക്കൾ ഒന്നടങ്കം ഫോട്ടോയെടുക്കുന്നതിൽ വ്യാപ്രതരായാൽ പാവം പ്രഭാഷകൻ എന്തു ചെയ്യാൻ ,...............
സെൽഫിയുടെ വരവോടെ പിന്നെ പറയേണ്ട....ഹജ്ജ് വേളയിൽ,ഉംറ കർമത്തിനിടയിൽ,എന്തിനേറെ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു ഫോട്ടോ കണ്ടു,അബുദാബി എയർ പോർടിലെ ടിപ്പാർചർ ബെഞ്ചിൽ നിന്നും ഒരുത്തന്റെ വക ഒരു സെൽഫി, താഴെ ഒരു അടി കുറിപ്പും..."എന്റെ പിതാവ് ഇന്ന് ഉച്ചക്ക് മരണപ്പെട്ടു, ഞാൻ നാട്ടിൽ പോകുന്നു..". ഇനി ഇവൻ വീട്ടിലെത്തിയാൽ പിതാവിന്റെ മയ്യിത്ത് പശ്ചാത്തലമാക്കി ഒരു സെൽഫി പോസ്റ്റ് ചെയ്യില്ലെന്ന് എന്താണിത്ര ഉറപ്പ് ...
എൽ പി സ്കൂൾ തൊട്ട് പ്രൊഫെഷണൽ കോളേജുകൾ വരെ ചെറുതും വലുതുമായ വിജയങ്ങൾ നേടിയ തങ്ങളുടെ വിദ്ധ്യാർഥികളെ ഫ്ലെക്സിൽ വാനിലുയർതാൻ മത്സരിക്കുന്ന കാഴ്ചയാണിന്നു എവിടെയും..കലോത്സവ സീസണായതിനാൽ കച്ചവടം പൊടി പോടിക്കുകയാണ് ....
ഓർത്തു വെക്കാൻ പണ്ട് കലാലയങ്ങളിൽ നിന്ന് ആണ്ടിലൊരിക്കൽ ഒരു ഫോട്ടോ യെടുക്കുമായിരുന്നു. ക്ലാസ് ടീച്ചറെ മുന്നിലിരുത്തി പിന്നിൽ അണിയൊപ്പിച്ചു നിന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ...ആ കലാലയ ജീവിതം മൊത്തം ഓർമിപ്പിക്കാൻ ആ ഒരൊറ്റ ചിത്രത്തിന് കഴിയുമായിരുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ