എന്തേ ഞാന്‍ മഴയെ ഇത്ര മാത്രം പ്രണയിച്ചു...
പ്രണയത്തിന്‍ മണം ചുരത്തിയ മുല്ലപ്പൂ -
ചിതറിയ പുസ്തകതാളുകളില്‍ നിന്നവള്‍ എനിക്ക്
കൈമാറുമ്പോള്‍ സ്കൂള്‍ വരാന്തയില്‍ മഴ ചിതറി വീണിരുന്നു.
അവളെ ആദ്യമായി കണ്ട് എന്‍റെ നെഞ്ചില്‍
കൊള്ളിയാന്‍മിന്നുമ്പോള്‍ പുളിമരത്തിലൂടെ ഇറ്റി വീണ
മഴത്തുള്ളികള്‍എന്‍റെ കാഴ്ച മറച്ചിരുന്നു.
ആദ്യമായി ഞങ്ങള്‍ കൈമാറിയ പ്രണയകുറിപ്പുകളും
മഴതുള്ളിവീണു നിറം പടര്‍ന്നിരുന്നു.............
പിന്നീടാ വരികളെല്ലാം അവളുടെ മിഴിക്കോണില്‍ നിന്നും
വായിചെടുക്കുംപോള്‍ അവളുടെ കണ്‍ പോളകളിലൂടെ
മഴ ചാറുകള്‍ ഇറ്റിറ്റു വീണിരുന്നു.....
വിരഹത്തിന്റെ ദിനരാത്രങ്ങള്‍ക്ക് വേനലവധിയുടെ ചൂടായിരുന്നു.....
പുന സമാഗമങ്ങള്‍ക്ക് ജൂണിലെ തണുപ്പും മഴയും......
മഴപെയ്യുമ്പോള്‍ ഇപ്പോഴും എന്നെ ഓര്‍ക്കാരുന്ടെന്നു
അതുകൊണ്ടാകാം അവളുടെ പേരിനോടൊപ്പം മഴയും ചെര്‍നുവരുന്നത്.
അടുതോരിക്കല്‍ അവള്‍ പറഞപ്പോള്‍ ഞാന്‍ അറിയാതെ
പറഞ്ഞു പോയി......
"ഈ മഴ പെയ്യതിരിക്കാന്‍ എന്താ ഒരു വഴി?'

valarey usharayittund ee jolithirakinidayilum janmanadinney vidathey nenjodu cherthu pidikkan shramikkunna priya kuooottukaranu orayiram abhinandhanangal.....jazakkallahu khair......go ahead ....valarey nannayittund....ithu oru bhangi vakkalla..hridhayathil ninnum
മറുപടിഇല്ലാതാക്കൂ