മദനി വിഷയത്തില്‍ എന്തെങ്കിലും പറയുക എഴുതുക എന്നത് ആവര്‍ത്തിക്കേണ്ട ആവര്‍തനമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.കുറ്റകരമായ മൌനങ്ങല്‍ക്കെതിരെ ഒരു ഓര്‍മ്മപ്പെടുത്തല്‍ ... .നീതി പീടവും നിയമ സംഹിതയും മുഖം തിരിക്കുന്നിടത് മനുഷ്യാവകാശ ശബ്ദങ്ങള്‍ നിലവിളിയാകുന്ന അത്യന്തം അപകടകരമായ അവസ്ഥാ വിശേഷം.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള നമ്മുടെ സ്വതന്ത്ര സമര ചരിതങ്ങള്‍ വായിച്ചു നാം പുളകിതരവുകയും പലപ്പോഴും സാമ്രാജ്യത്ത ഭീകരതയുടെ പുരാതന മുഖത്തിന്റെ കിരാതതം ഓര്‍ത്തു നെടു വീര്‍പ്പിടുകയും ഒപ്പം അക്ഷരാഭ്യാസതിന്റെയോ ലോക പരിഞാനതിന്റെയോ കുറവ് കൊണ്ട് ഈ നീതി നിഷേധം അനുഭവിച്ചു തീര്‍ത്ത നമ്മുടെ പൂര്‍വികരെ ഓര്‍ത്തു സഹതാപിക്കുകയോ നിരാശപ്പെടുകയോ ചെയ്തിട്ടുണ്ട് നാം.
സ്വതന്ത്ര അനന്തരം നമ്മുടെ അത്തരം നിരാശകല്‍ക്കെല്ലാം സമാപ്തി ആയെന്നെല്ലേ നാമെല്ലാം നിനച്ചത്. പക്ഷെ നമ്മുടെ ആ ധാരണകളെ തിരുത്തി കുറിക്കുന്ന ഒട്ടനവധി സംഭവങ്ങളാണ് പിന്നീടു സ്വതന്റ്രാനന്തര ഭാരതത്തില്‍ അരങ്ങേറിയത്.അതില്‍ ഏറ്റവും ഭീകരമായ
നീതി നിഷേടതിന്റെ ഇരയാണ് അബ്ദുല്‍ നാസര്‍ മദനി.
ഇന്ത്യയിലെ ചുരുക്കം ഫാസിസ്റ്റ് രാഷ്ട്രീയ നേതാക്കള്‍ അല്ലാത്ത എല്ലാ രാഷ്ട്രീയ നേതാക്കളും മതാചാര്യന്മാരും മനുഷ്യാവകാശ പ്രസ്ഥാനക്കാരും സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മദനിയുടെ രാഷ്ട്രീയ നയങ്ങളോട് യോജിക്കുന്നവരും എല്ലാത്തവരുമായ മുഴുവന്‍ പേരും മദനിക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ നിഷേധത്തിനെതിരെ ഒരേ അഭിപ്രായക്കാരാണ്.മുന്‍ കാല ന്യായാധിപര്‍ ഉള്‍പ്പെടെ പല പ്രമുഖരും പലപ്പോഴായി അദ്ധെഹത്തിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്. പക്ഷെ ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്ന ഈ നീതിയുടെ പക്ഷം ചെറിയൊരു ന്യൂന പക്ഷത്തിന്റെ തല്പ്പര്യതിനനുസ്സരിച്ചു മാറ്റി മരിക്കപ്പെടുകയാണ് നമ്മുടെ രാജ്യത്ത് എന്ന് സംശയിച്ചാല്‍ തെറ്റുണ്ടോ? സത്യത്തില്‍ ഈ നീതി നിഷേധം തന്നെ അല്ലെ സ്വതന്ത്ര ലബ്തിക്ക് മുന്‍പ് നമ്മുടെ പൂര്‍വികര്‍ അനുഭവിചിരുന്നതും.ന്യൂന പക്ഷമായിരുന്ന ഇംഗ്ലീഷ് കൊളോണിയല്‍ ശക്തികളുടെ ആയുധ ശക്തിക്കും അധികാര ഗര്‍വിനും മുന്‍പില്‍ ഭൂരിപക്ഷമായിരുന്നിട്ടും വിദേയപ്പെട്ടു ജീവിക്കാനായിരുന്നല്ലോ ഭാരത മക്കളുടെ യോഗം.
മദനിയുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്റെ ലക്ഷ്യമല്ല.പക്ഷെ അദ്ധെഹതിനെതിരെയുള്ള മനുഷ്യാവകാശ നിഷേധം കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാകുമോ?
മദനിയുടെ ജീവ ചരിത്രം വര്‍ത്തമാന കേരള രാഷ്ട്രീയത്തിന്റെ പകപോക്കലിന്റെ ചരിതം കൂടിയാണ്.90 കളില്‍ ഇന്ത്യയിലാകെ സംജാതമായ ഒരു പ്രത്യേക രാഷ്ട്രീയ അരക്ഷിതാവസ്തയിലാണ് മദനി ഉദയം ചെയ്യുന്നത്.നാവിനു എല്ലില്ലാത്ത വിദത്തില്‍ വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയുകയും ആ പ്രഖ്യാപനങ്ങള്‍ ഒരു സമൂഹത്തിന്റെ വികാരം മൊത്തം ഇളക്കി വിടുകയും ചെയ്യുന്ന ഒരു അപകട രാഷ്ട്രീയ അവസ്ഥയായിരുന്നു സവര്‍ണ ഫസിസ്ടുകള്‍ ആ കാല ഘട്ടത്തില്‍ സ്വീകരിച്ചിരുന്നത് .
നിലനില്പ് ആഗ്രഹിച്ചിരുന്ന ന്യൂനപക്ഷങ്ങള്‍ പല തരത്തില്ലാണ് ഈ അപകട അവസ്ഥയെ നേരിട്ടത്. കാര്യങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ കൈ വിടുമ്പോഴും സംയമനത്തിന്റെ പാത കൈ വിട്ടു പോകാതിരിക്കാന്‍ വലിയൊരു പക്ഷം തീരുമാനിച്ചു.പക്ഷെ വാക്ക് കൊണ്ടെങ്കിലും ഈ നേരികെടിനു മറുപടി നല്‍കണമെന്ന് തീരുമാനിക്കുകയും അതിനു വേണ്ടി തന്റെ ഊര്‍ജം ചിലവഴിക്കുകയും ചെയ്തതായിരുന്നു മദനി ചെയ്ത പാതകം.ഇതിനു അദ്ധെഹം നല്‍കേണ്ടി വന്ന വില തന്റെ ജീവിതം തന്നെ യായിരുന്നു.അന്യ സംസ്ഥാന ജയിലറകള്‍ അദ്ധെഹത്തിന്റെ പാര്‍പ്പിടമായി തീരും മുന്‍പേ പലപ്പോഴായി തന്റെ വിഗലാംഗത്വവും പേറി കേരളത്തിലെ കോടതികളും പോലീസ് സ്റ്റേഷന്കളും കയരിയിരങ്ങാനായിരുനു അദ്ധെഹത്തിന്റെ യോഗം.പ്രതി യോഗികള്‍ക്കെല്ലാം എളുപ്പം പക തീര്‍ക്കാന്‍ കഴിയുന്ന തീര്‍ത്തും നിരാലംബമായ അവസ്ഥയിലേക്ക് മദനി എത്തി ചേരുകയായിരുന്നു.കേരളത്തിലെ കൂട്ട് കക്ഷി ഭരണത്തില്‍ കൂട്ട് കൂടാതെ ഒറ്റപ്പെട്ടു നിന്നതിന്റെ ഫലമായി, വന്നു ചേര്‍ന്ന പ്രതിസന്തികളെല്ലാം പങ്കുവെക്കാന്‍ ഒരു മുന്നണിയും കൂടെയുണ്ടായില്ല. അവസാനം മനുഷ്യാവകാശത്തിന്റെ എല്ലാ സീമകളും ലംഘിച്ചു തന്റെ യുവത്വത്തില്‍ നിന്നും ഒരു പതിറ്റാണ്ട് തകര്‍ന്നു തരിപ്പണമായ ഇന്ത്യന്‍ നീതി വ്യവസ്ഥയുടെ ശവ മഞ്ചത്തില്‍ ഒരു റീത്ത് കണക്കെ സമര്‍പ്പിച്ചു കേരളത്തിലേക്ക് തിരികെ എത്തിയപ്പോള്‍ അദ്ധെഹതെ മാലയിട്ടു സ്വീകരിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന സഖാക്കളേ കണ്ടു നാം ഊറി ചിരിച്ചു.കാരണം പത്തു വര്‍ഷം മുന്‍പ് ഇതേ കൈകള്‍ തന്നെയായിരുന്നു ഇദ്ധെഹത്തെ ആരാച്ചര്‍മാരുടെ കയ്യിലെക്കെല്‍പ്പിച്ചു കൊടുത്തതും.ചരിത്ര പരമായ പല വിഡ്ഢിത്വങ്ങളും പറ്റിയിട്ടുള്ള ഇവരുടെ മറ്റൊരു അബദ്ധമായിരുന്നോ പത്തു വര്‍ഷം മുന്‍പുള്ള ആ കൈമാറല്‍ എന്ന് നാം സംശയിച്ചു. മദനിയെ മുന്നില്‍ നിറുത്തി കേരളത്തില്‍ അരങ്ങേറിയ പല ചവിട്ടു നാടകങ്ങള്‍ക്കും പിന്നീട് നാം കാഴ്ചക്കാരായി.
നഷ്ടപ്പെട്ട മദനിയുടെ 10 വര്‍ഷങ്ങള്‍ക്കു പകരം നല്കാന്‍ നമ്മുടെ നീതി പീടതിന്റെ കയ്യില്‍ എന്തുണ്ടെന്ന് മാനവിക കേരളം ഒന്നടങ്കം തൊണ്ട പൊട്ടുമാര്‍ ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു .ഇനി മദനി ക്കെന്നല്ല ഒരാള്‍ക്കും ഇത്തരമൊരവസ്ഥ ഉണ്ടാകരുതെന്നും ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും മാനവിക കേരളം ഒന്നിച്ചു പ്രതിന്ജ എടുത്തു.പ്രതിനജയുടെ ചൂടാറും മുന്‍പ് മാനുഷിക കേരളത്തിന്റെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പി സവര്‍ണ ഭരണ കൂടം വീണ്ടും മദനിയെ കൊണ്ടുപോയി.പ്രതിന്ജ എടുത്തവരും അലറി വിളിച്ചവരും അടുത്ത അവസരത്തിനായി മൈക്കും വേദിയും കാത്തിരുന്നു.
ആയിരം അപരാതികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് നമ്മുടെ നിയമ വ്യവസ്ഥയുടെ ആപ്ത വാക്യം.പക്ഷെ മദനിയുടെ കാര്യത്തില്‍ ഇത് തീര്‍ത്തും ലംഘിക്കപ്പെട്ടന്നു പത്തുവര്‍ഷത്തെ വിചാരണ തടവിലൂടെ നമ്മുടെ നീതി പീഠം മുന്‍പേ തെളിയിച്ചിരുന്നു. നീതി നിഷേധാതിനെതിരെയുള്ള ശബ്ദങ്ങള്‍ ദീന രോദനമായി മാറുന്ന ദയനീയ കാഴ്ചയാണ് അതിലും കഷ്ടം.
മദനിയുടെ രാഷ്ട്രീയ നയങ്ങളെ അംഗീകരിച്ചാലും ഇല്ലെങ്കിലും മനുഷ്യാവകാശ ധ്വംസനത്തിന്റെ
പേരിലെങ്കിലും നമുക്ക് മിണ്ടാതിരിക്കാന്‍ എന്ത് ന്യായമാനുള്ളത്.അദ്ധെഹത്തിന്റെ ഫോട്ടോയും പീഡന കഥകളും വോട്ടാക്കി മാറ്റുമ്പോള്‍ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും അദ്ധെഹത്തിന്റെ നയത്തിലെ തെറ്റും ശരിയും വേര്‍തിരിച്ചെഴുതാന്‍ മേനക്കെട്ടിരുന്നില്ലല്ലോ? പാതിരാ നീളുന്ന മത പ്രഭാഷണങ്ങളിലൂടെ നാക്കിട്ടടിച്ചു ലക്ഷങ്ങള്‍ പിരിവെടുത്തു തരുമ്പോള്‍ ഏതെങ്കിലും മഹല്ല് ജമാഅത്ത് കാര്‍ എന്തെങ്കിലും ഉപാധി വെച്ചിരുന്നോ ?നമ്മുടെ നാട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചിലതെങ്കിലും പള്ളികളുടെ നിര്‍മാണ ചെലവിനു മദനിയുടെ നാവിന്റെ ഊര്‍ജം നാം ഉപയോഗിച്ചിട്ടില്ലേ?
നമ്മുടെ മത രാഷ്ട്രീയ നേത്രുത്വത്തിന്റെ കുറ്റകരമായ മൌനം സൃഷ്ടിക്കുന്ന നിശബ്ദ ഭീകരതയാവണം നമ്മെ ഏറെ അലോസരപെടുത്തേണ്ടത് .

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂപ്രിയ സാലിഹ് നല്ല എയുത്ത് തൂലിക കൊണ്ട് പ്രതികരിക്കുക ചില ഘട്ടങ്ങളിലെ മൌനം പോലും കൊടും പാതകം ആയി നാളെ ദൈവിക കോടതിയില്‍ നാളെ വിചാരണ ചെയ്യപെട്ടെക്കാം . ഈ രക്തത്തില്‍ എനിക്ക് പങ്കില്ല എന്ന് വിളിച്ചു പറയാന്‍ ത്രാണിയില്ലാത്തവരുടെ കിരാതമായ മൌനം
മറുപടിഇല്ലാതാക്കൂ