2012 നവംബർ 29, വ്യാഴാഴ്‌ച

കലികാലം


വെളുക്കെ ചിരിച്ചു അണക്കല്‍ കാമം തിളയ്ക്കുന്ന 
കണ്ണുമായി ഇന്നലെ ഞാന്‍ കണ്ടത് 
നിന്റെ അച്ഛനെ......
കാമപൂരണം  ചോരയില്‍  തീര്‍ത്ത മര്‍ത്ത്യന്റെ 
നീരില്‍ കണ്ടില്ല  ഞാനെങ്ങും മനുഗുണം.
കാലമിത്രയും വൃഥാവിലായ  നിന്റെ  അച്ഛനെന്ന 
വിളിക്ക് തിരികെ നല്കനെന്തുണ്ടവന്റെ  കയ്യില്‍ ...
നിന്റെ കൂടെ ഗര്‍ഭപാത്രം പങ്കിട്ട ചോരയും 
നിന്നൊപ്പം ശയിക്കുന്ന കാഴ്ച 
വീണ്ടും എനിക്ക് സമ്മാനിക്കുന്നത്  ദുര്‍കണികള്‍ ....
നിലാവില്‍ ഓരിയിടുന്ന പട്ടിക്കു നീ 
കൂട്ടാകുന്നത്  നിന്റെ തെറ്റാണെന്ന്  ഞാന്‍ 
തീരെ പറഞ്ഞില്ല ....
കാമ കേളിയാടി നിന്നെ പൊത്തിലോളിപ്പിച്ചു 
വെച്ചവന്‍ ഇന്നലെ വരെ നിന്റെ തോഴനായിരുന്നു.....
ഗര്‍ഭപാത്രം  മുളക്കാത്ത നിന്റെ 
ഉദരത്തില്‍ പാഷാണ  ബീജം വര്‍ഷിച്ചവനെ എന്തെ 
നീ തിരിച്ചറിഞ്ഞില്ല ....
തിരിച്ചറിവിന്റെ അറിവിലെതും  മുന്‍പേ 
നിന്റെ ഗുരു നിന്ന്നെ തിരിച്ചറിഞ്ഞത്  നിന്റെ 
മേനിയിലെ.........?;.....
കേളിയാടി തിരികെയെത്തുന്ന നിന്നെ 
തലക്കടിച്ച് മോക്ഷം വാങ്ങി നല്‍കാന്‍ 
നിനക്കൊരാങ്ങള ഇല്ലാതെ പോയത് 
നിന്റെ തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല....
കലികാലമെന്ന ഓമന പേരിട്ടു നിന്റെ 
ദുര്‍വിധിക്ക്  കാരണം തേടുന്നതെല്ലാതെ 
പരിഹാരമാകാന്‍ നീ പോലും വഴി 
തെടുന്നില്ലല്ലോ ,,, പിന്നെങ്ങിനെ ,,,,...........

1 അഭിപ്രായം:

  1. കാലിക പ്രസക്തിയുള്ള രചന... നമ്മുടെ നടത്തം എങ്ങോട്ടാണ്... പവിത്രമായ ബന്ധങ്ങളെ തിരിച്ചരിയാത്തവിതം നമ്മള്‍ മൃഗതുല്യരായോ...? അതോ മൃഗങ്ങല്‍ക്കുമാപ്പുരത്തെക്കുള്ള യാത്രയിലാണോ... സാംസ്കാരിക കേരളം ലെജ്ജിക്കെണ്ടിയിരിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ തന്നെ നെല്കണം... ആശങ്കയോടെയാണ് ഓരോ ദിവസവും വാര്‍ത്തകള്‍ കേള്‍ക്കുന്നത്. ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ