"സസോകി സരൂരത് ഹൈ ജൈസി ...സിന്ദഗി കേലിയെ ഏക് സനം ചാഹിയെ ".....
രവി മാലികിൻറെ വരികൾക്ക് നദീം ശരവൻസ് ഈണം നല്കിയ പ്രണയാർദ്ര വരികളും മൂളിയുള്ള ആ വരവ് കണ്ടാലേ എനിക്കറിയാം, ആള് ഇന്ന് നല്ല മൂടിലാണെന്ന് ...
അല്ലെങ്കിലും ഉത്സാഹവതിയെല്ലാതെ അവളെ കണ്ടതായി എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല ....
എന്നും 6 മണിക്കും 6.15 നും ഇടയിൽ അവൾ ഇവിടെ എത്തിയിരിക്കും.....നല്ല മൂടിലാണെങ്കിൽ ചുണ്ടിലൊരു മൂളിപാട്ടും മുഖം നിറയെ നിലാവെളിച്ചം നിറഞ്ഞ പോലെ വെമ്പി നിൽക്കുന്ന പുഞ്ചിരിക്കും പൊട്ടി ചിരിക്കും മദ്ധ്യേയുള്ള മനം തുറന്നൊരു ചിരിയുമുണ്ടാകും....
ഓട നിറഞ്ഞൊഴുകുന്ന കുർള ചേരിക്ക് ഒട്ടും ചേരുന്ന ഒരു പ്രകൃതമല്ലായിരുന്നു അവളുടേത് ....ഇടുങ്ങിയ ചേരി വഴികളിൽ അന്തരീക്ഷവുമായി ഇഴുകി ചേർന്ന ദുർഗന്ധങ്ങൾക്കിടയിൽ മൂക്കള യൊലിപ്പിചു നടക്കുന്ന ചേരി പിള്ളാരും സാദാ രൂക്ഷ ഗന്ധം വമിക്കുന്ന ഗുടുക്കയും പാൻ മസാലയും വായിൽ തിരുകി സായൂജ്യമടയുന്ന ആണ്‍ പെണ്‍ ഭേദമില്ലാത്ത ഈ ചേരി സൊസൈറ്റി അവൾക്കു തീരെ അനുഗുണ മല്ലെന്ന് അവളുടെ മട്ടും ഭാവവും കണ്ട അന്ന് തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്.......
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഈ ചേരി പ്രദേശത്തു ഇത്ര സുന്ദരിയായിരിക്കാൻ നിനക്കെങ്ങിനെ കഴിയുന്നു എന്നവളോട് ഒരിക്കൽ ഞാൻ ചോദിച്ചു....
"ഏയ് മദ്രാസീ ,,തെരെകു അഭി സംജധൂങ്ക ..സബൂർ കരോ ...."
പറഞ്ഞു തീരും മുൻപേ മൂന്നാം ഗല്ലിയിൽ താമസിക്കുന്ന ദൽഹി കാരിയായ സോനം അവിടെയെത്തി....
അവളെ യൊന്നു നോക്കാൻ കണ്ണ് കൊണ്ടൊരു ആക്ഷൻ തന്നു "സോൻ പപടിയുടെ " പ്ലാസ്റ്റിക് പാത്രം തുറന്നു ഒന്ന് രണ്ടെണ്ണം പുറത്തെടുത്തു .....
സോൻ പാപടിയുടെ മദിപ്പിക്കുന്ന മധുരം രുചിചിറക്കി അവൾ സോനത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങി .....
നിങ്ങൾ സോനത്തെ കണ്ടില്ലേ?....
അവളുടെ സൌന്ദര്യത്തിനു എന്താ ഒരു കുറവ് ?...
ആവശ്യമില്ലാത്ത ഒരൽപം ഭാഗമെങ്കിലും അവളുടെ മേനിയിൽ എവിടെയെങ്കിലും ഉള്ളതായി തോന്നുന്നുണ്ടോ?....
ശരിയായിരുന്നു അത്.....സോനം അണിഞൊരുങ്ങി നടക്കുന്നില്ല എന്നേ യുള്ളൂ ...അഞ്ചര അടി നീള മുള്ള അവളുടെ ശരീരത്തിൽ നോക്കിയാൽ കാണുന്ന ഒരിടത്തും ഒരു അനാവശ്യ കുത്തു പോലുമില്ല ...വലത്തേ കവിളത്ത് കടുക് മണി വലുപ്പത്തിൽ ബ്രൌണ്‍ കളറിലുള്ള ഒരേ ഒരു പുള്ളി യാണെങ്കിൽ അവളുടെ സൌന്ദര്യം ഇരട്ടിപ്പിക്കാനെ കാരണമാകൂ എന്ന് ഗല്ലിയിലെ ചെറുപ്പകാരുടെ സംസാരത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.
ഗുജറാത്തി സ്റ്റൈലിൽ സാരി യെടുത്ത് വരുന്ന ദിവസങ്ങളിൽ കുളിക്കാതിരുന്നിട്ടു പോലും ഒട്ടും അഭംഗി തോന്നാറില്ല...
മുടിയിഴകൾ അലസമായി കിടക്കുമ്പോഴും കണ്‍ പോളകളിൽ ഉറക്കച്ചടവ് പ്രകടമാകുമ്പോഴും അടർന്നു വീഴാത്ത സൌന്ദര്യം അവളെ വ്യത്യസ്തയാക്കിയിരുന്നു....
.ഇതൊക്കെ മനസ്സിലാക്കി കൊണ്ടാവണം സോനത്തെ നോക്കാൻ അവൾ എനിക്ക് ആക്ഷൻ തന്നത് ....
സോനതെക്കാൾ സുന്ദരി നീ തന്നെ.....
ഏതൊരു പെണ്ണും വീണു പോകുന്നൊരു പ്രഖ്യാപനമാണ് അത്....പക്ഷെ അവൾ അതിൽ വീഴില്ലാന്ന് എനിക്ക് ഉറപ്പായിരുന്നു....
."വോ മേരെസേ സ്യാദ കുപ്സൂരത്ത് ഹൈ ...'
തർക്കിക്കാൻ നിന്നാൽ രക്ഷയില്ലെന്ന് എനിക്കറിയാം . അത് കൊണ്ട് തന്നെ ഞാൻ പ്ലേറ്റ് ഒന്ന് മാറ്റി ...
ഓക്കേ ശരി സോനം നിന്നെക്കാൾ സുന്ദരിയാണ് , പക്ഷെ നിന്നെ പോലെ അവൾ വൃത്തിയായി നടക്കുന്നില്ല്ലോ ...അതിനവൾക്ക് എതിർക്കാൻ വാക്കുൾ ഒന്നുമുണ്ടായിരുന്നില്ല ... അവളുടെ മറ്റൊരു പ്ലസ് പോയിന്റ് അതായിരുന്നു.....ജയിക്കാൻ വേണ്ടി വാദിക്കില്ല ....ശരിയാണെന്ന് മനസ്സിലായാൽ പിന്നെ സംസാരം നിറുത്തും.....
നിന്റെ ഈ ദൂഫട്ടയിലെ എംബ്രോയിഡറി വർക്ക് വളെരെ മനോഹരമായിരിക്കുന്നു....സംസാരം തുടരാൻ വേണ്ടിയാണതു ഞാൻ തട്ടി വിട്ടത് ..
.തോളിലൂടെ മടക്കിയിട്ടിരുന്ന ഷാൾ തലയ്ക്കു മുകളിലൂടെ വലിചെടുത്തപ്പോൾ കുറെ അധികം മുടി ചുരുളുകൾ നെറ്റിയിലേക്ക് ഊർന്നു വീണു. അതങ്ങിനെ തന്നെ കിടന്നു. കൈകൊണ്ടത് നേരയാകിടാനുള്ള ശ്രമം ഒന്നും അവൾ നടത്തി കണ്ടില്ല ...
നിന്റെ മുടി ഇങ്ങിനെ കാണുമ്പോൾ റാണി മുഖർജിയെ പോലുണ്ട് ....അവളുടെ മുഖത്തെ പുതിയ ഭാവ വ്യത്യാസങ്ങൾ കാണാൻ വേണ്ടി ഒന്ന് ചോദിച്ചു നോക്കിയതായിരുന്നു...
ശരിക്കും?...
അവൾ അതിൽ വീണുവോ.....
ഞാൻ ഒന്ന് കൂടെ ഉറപ്പിച്ചു ...
അതെ ശരിക്കും.....നീ ഈ ചേരിയുടെ റാണിയാണ് ...ഇപ്പോൾ അവളുടെ മുഖത്ത് സ്ത്രീ ജന്യമായ ഒരു നാണം ഞാൻ കണ്ടു ..ക്യാ ശരം ആതെ ഹൈ ക്യാ? (നാണം വരുന്നുവോ?) ചുണ്ടിലൊരു കുസൃതി വരുത്തി ഞാൻ ചോദിച്ചു....രത്ന ഗിരിയിൽ വളർന്നു വലുതാവേണ്ട നീ എന്തിനാ ഇവിടെ ഈ മുംബൈ ചേരിയിൽ വന്നു?....അവിടെ എല്ലാവരും നിന്നെ പോലെ സുന്ദരികളാണോ?.......
രത്ന ഗിരിയിൽ എന്നല്ല ഭൂമിയിൽ എല്ലായിടത്തും ആണും പെണ്ണും സുന്ദരികളും സുന്ദരന്മാരുമാണ് ....
അതെനിക്കൊരു പുതിയ അറിവാണ് ....
ഏതായാലും പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതിനാൽ ഇന്ന് ഇവളുമായി അല്പം തർക്കിക്കുക തന്നെ...ഞാൻ തീരുമാനിച്ചുറച്ചു...
അതെങ്ങിനെ ശരിയാകും ? ..അങ്ങിനെയെങ്കിൽ എല്ലാവരും സിനിമാ നടികളും നടന്മാരുമാകെണ്ടേ?....
തർക്കിക്കാൻ വേണ്ടി ഒരു വെറും ചോദ്യം ചോദിച്ചതായിരുന്നു...അപ്പൊ സിനിമാ നടനും നടിയും ആകുന്നതാണോ സൌന്ദര്യത്തിന്റെ മാന ദണ്ഡം ?.....
ആ ചോദ്യം ഞാൻ ഏറെ ക്കുറെ പ്രതീക്ഷിച്ചതായിരുന്നു.....പിന്നെ അവൾ ഒരു താത്വികയെ പോലെ സംസാരിക്കാൻ തുടങ്ങി...
സൌന്ദര്യം തീർത്തും ആപേക്ഷികമാണ് ....ഇപ്പോൾ തന്നെ നോക്കൂ എന്നെ അപേക്ഷിച്ച് സോനത്തിന് സൌന്ദര്യം കൂടുതലാണ് ....സോനത്തെ അപേക്ഷിച്ച് സൌന്ദര്യം കൂടുതലുള്ളവർ വേറെയുണ്ട്......
അതിനർത്ഥം എനിക്കോ സോനതിനോ സൌന്ദര്യം ഇല്ല എന്നാണോ?....
അങ്ങിനെ എങ്കിൽ മറ്റൊരു തിരുത്തുമുണ്ട്...ഞാൻ പറഞ്ഞു....സൌന്ദര്യത്തിന്റെ ഏറ്റ കുറച്ചിലുകൾ അത് നോക്കി കാണുന്നവരുടെ കാഴ്ചപ്പാട് പോലെയാണ് ...
.തെരഞ്ഞ്ടുപ്പിലോ ഓട്ട മത്സരതിലോ വിധി നിർണയിക്കുന്ന പോലെ കൃത്യമായി പറയാൻ കഴിയില്ല ....
നീ തീർത്തു പറയുന്നു സോനം നിനെക്കാൾ സുന്ദരി ആണെന്ന്....അത് നിന്റെ വീക്ഷണം....പക്ഷെ എന്റെ കാഴ്ചപാടിൽ നീ ആണ് സുന്ദരി.....
റാണി മുഖർജിക്കാനൊ പ്രീതി സിന്തക്കണോ കൂടുതൽ സൌന്ദര്യം?....
ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നു എന്റെ ഭാഗത്ത് നിന്നും ...
പ്രീതി സിന്റാ ...
അവൾ ഒറ്റയടിക്ക് ഉത്തരം നല്കി...
അല്ല ഞാൻ പറയുന്നു റാണി യാണ് സുന്ദരിയെന്നു ...
അതെങ്ങിനെ ശരിയാകും?.....
അത് ശരിയാവണം ..എന്നാലേ നീ പറഞ്ഞതും ഞാൻ പറഞ്ഞതും ശരിയാകൂ.....
കുറെ പേരുടെ കാഴ്ചപാടിൽ അവരുടെ മാനദണ്ഡം വെച്ച് റാണിയും മറ്റു ചിലരുടെ കാഴ്ചപാടിൽ അവരുടെ മാനദണ്ഡം വെച്ച് പ്രീതിയും സുന്ദരികളാകുന്നു.
എന്തായാലും കല്യാണം കഴിഞ്ഞ സ്ത്രീകളും ആണുങ്ങളും സുന്ദരന്മാരും സുന്ദരികളും തന്നെ. അതെങ്ങിനെ?......
ഭൂമിയിൽ ഓരാണിന്റെ ജീവിതത്തിൽ ഏറ്റവും വലിയ സുന്ദരി അവന്റെ ഭാര്യയും ഭാര്യയ്ക്ക് സുന്ദരൻ ഭര്താവുമാകണം...
അപ്പൊ പിന്നെ ലോകത്ത് അകെ സുന്ദരമാരും സുന്ദരികളും മാത്രമാകും. കല്യാണം കഴിക്കാതവരോ?.....
എന്നായാലും അവർ കല്യാണം കഴിക്കുമല്ലൊ?....അത് വരെ പ്രണയിച്ചു നടക്കുക.....
ഒരു പെണ്ണിന്റെ മനസ്സിലെങ്കിലും അവൻ എറ്റവും വലിയ സുന്ദരൻ ആകുമല്ലൊ?.....
പക്ഷെ ഒരു പ്രശ്നമുണ്ട്.....
എന്ത് പ്രശ്നം?....
ലോക സൌന്ദര്യ മത്സരം എന്ത് ചെയ്യും?...
അത് നടക്കെട്ടെ........
അതിനെക്കാൾ വലിയ സുന്ദരിമാർ കാമാട്ടി പുരയിലും പിലാ ഹൗസിലും തുടയും മുലയും കാണിച്ചു നില്ക്കുന്നില്ലേ?.......
എത്രായിരങ്ങൾ അത് ആസ്വദിക്കുന്നു.....
അപ്പൊ ഇടയ്ക്കിടെ വി ടി സ്റെഷനിലേക്ക് ടിക്കറ്റ് എടുക്കുന്നത് കമാത്തി പുരയിലെ പെണ്ണുങ്ങളുടെ തുടയും മുലയും കാണാനാണ് അല്ലെ?.....
ഇതാണ് പെണ്ണിന്റെ മനസ്സ്....എത്ര പെട്ടന്നാണ് നല്ല ഒരു ചർച്ച സ്വാർത്ഥതക്കു വേണ്ടി വഴി മാറ്റി വിട്ടത്. ഞാൻ പറഞ്ഞു....
എങ്കിൽ പറ ഞാനോ സോനമോ ..ആരാ കൂടുതൽ സുന്ദരി ?.....
ഇപ്പൊ നീ ശരിക്കും ഒരു പെണ്ണായി...
അസൂയയും കുശുമ്പും സ്വാർത്ഥതയും കൂട് കൂട്ടിയ മനസ്സുള്ള ഒരു രത്നഗിരിക്കാരി ...
.ജവാബ് ദെദൊ ....
സ്യാദ കുപ്സൂരത്ത് കൊൻഹൈ ?...
മെരെലിയെ തും അച്ഛാ ലഗതാഹൈ ....പക്ഷെ സൌന്ദര്യം ശരീരതിലല്ലോ?.....
ബുദ്ധിയും സ്വഭാവവും നശിച്ച ശരീരത്തിൽ പിന്നെ എന്ത് സൗന്ദര്യമാ അവശേഷിക്കുന്നത്?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ