വാക്കുകളിലെ സൗമനസ്യവും ചിന്തകളിലെ കുടിലതയും എത്രമാത്രം വൈരുദ്ധ്യാത്മകമാണെന്ന് അമൃതാനന്ധമയിയിലൂടെ കുറച്ചു കാലങ്ങളായി കേരള ജനത കണ്ടു കൊണ്ടിരിക്കുകയാനെല്ലോ?..ഇപ്പോൾ മറ്റൊരു ആൾ ദൈവം സാത്താൻ വചനങ്ങളുമായി രംഗ പ്രവേശം ചെയ്തിരിക്കുന്നു. കൊർപറേറ്റ് ലോകവും സാമ്രാജ്യത്ത മീഡിയകളും പടച്ചുണ്ടാക്കിയ അവാസ്തവമാായ വികസിത ഐതിഹ്യങ്ങൾക്ക് പിൻബലം നല്കാൻ ശ്രീ ശ്രീ രവിശങ്കറും രംഗതെത്തിയിരുക്കുന്നു. വാരാണസിയിൽ നരേന്ദ്ര മോധിക്കെതിരെയുള്ള സ്ഥാനാർഥിത്വതെ രൂക്ഷമായി വിമർശിക്കാൻ അദ്ദേഹം കണ്ടെത്തിയ കാരണം മോഡിയുടെ നന്മയായിരുന്നു പോൽ....പണ്ട് ഗുജറാത്തിലെ ഹൈവേകളിലൂടെ യാത്ര ചെയ്യുമ്പോൾ ഇരു വശവും വിജനമായിരുന്നെത്രേ ...ഇപ്പോൾ മനോഹരമായ ഹരിത ഭംഗി നിറഞ്ഞൊഴുകുന്ന മരങ്ങൾ പ്രദേശത്തിന് തന്നെ ചാരുത നൽകുന്നുണ്ടെന്നാണ് ദൈവത്തിൻറെ കണ്ടെത്തൽ....ഭക്തന്മാരുടെ ആത്മീയതയിലേക്ക് ഉൾകണെറിയുന്ന ദൈവത്തിനു മോഡി വരുത്തിയ പുറം മോടിക്കപ്പുറത്ത് പച്ചയായ ജീവിത യാതാര്ത്യങ്ങളെ മനസ്സിലാക്കാൻ കഴിയാത്തതോ അതോ മോദി കൊർപറേറ്റ്നു മുന്നിൽ ദൈവവും വിൽപ്പന ചരക്കായോ?....
2002 ൽ ഗുജറാത്തിൽ മോദി അധികാരത്തിൽ എത്തും മുൻപ് തന്നെ സാമൂഹ്യ-രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ കഴിവു തെളിയിച്ച ഒട്ടനവധി പേർ അവിടെ ജന്മം കൊള്ളുകയും തങ്ങളുടെ പ്രവർത്തന ഫലങ്ങൾ ആ നാടിനു സമർപ്പിക്കുകയും അതിന്റെ ഗുണ ഫലങ്ങൾ ആ നാട്ടുകാർ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഭാരത രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയും പാകിസ്താൻ രാഷ്ട്ര പിതാവ് മുഹമ്മദലി ജിന്നയും ഇന്ത്യൻ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായി പട്ടേലും ഗുജറാത്തിന്റെ രാഷ്ട്രീയ സംഭാവനകളായിരുന്നു. പ്രശസ്തമായ ടാറ്റ ഗ്രൂപ്പിൻറെ സ്ഥാപകൻ ജംസത്ജി ടാറ്റയും വിപ്രോ ലിമിറ്റഡ് ചെയർമാൻ അസിം പ്രേംജിയും ധിരുഭായ് അംബാനിയും ഗുജറാത്ത് ഭാരതത്തിനു സമ്മാനിച്ച സാമ്പത്തിക വട വൃക്ഷങ്ങളായിരുന്നു. ഇന്ത്യൻ ശാസ്ത്ര ലോകം ഒരിക്കലും മറക്കാത്ത ഇന്ത്യൻ സ്പേസ് പ്രോഗ്രാമിന്റെ പിതാവ് അഹ്മദാബാദിൽ നിന്നുള്ള വിക്രം സാരാഭായ് ഗുജറാത്ത് ഭാരതത്തിനു സമ്മാനിച്ച ഏറ്റവും വിലപ്പെട്ട സ്വത്തായിരുന്നു. മോഡിയുടെ വികസന ഗീർവാണങ്ങൾ മുഴങ്ങുന്നത്നിറെ എത്രയോ വര്ഷം മുൻപ് ഇത് പോലെയുള്ള എത്രയോ ജന്മങ്ങൾ ഗുജ്രാതിനും ഭാരതത്തിനും അനൽപമായ നേട്ടങ്ങൾ കൊയ്ത് തന്നിട്ടുണ്ട്...ഇനി അതിനും മുൻപ്, ചരിത്ര രേഖകൾ പരിശോധിക്കുമ്പോൾ ലോകത്തിലെ ആദ്യത്തെ തുറമുഖമുണ്ടായിരുന്നെന്നു കണക്കാക്കപ്പെടുന്ന ലോത്തൽ നാഗരികതയും അതിനു ശേഷം മൌര്യ ഗുപ്ത കാലങ്ങളിൽ സജീവമായി നില നിന്നിരുന്ന ബാരുച് , കംപെട്, വ്യാപാര വ്യവസായ കേന്ദ്രങ്ങളും നില നിന്നിരുന്നത് 1960 ൽ രൂപം കൊടുത്ത ആധുനിക ഗുജറാത്ത് സംസ്ഥാനത്തിന്റെ പ്രാചീന അതിർ വരമ്പുകൾകകതായിരുന്നു.ഇതിനർത്ഥം ഗുജറാത്ത് പാരമ്പര്യമായി ശക്തമായ സാമ്പത്തിക അടിത്തറയും വ്യാപാര പ്രാധാന്യവുമുള്ള നഗരമായിരുന്നു എന്നെല്ലേ ?....മോഡിയുൾപ്പെടെയുള്ള ഭരണാധികാരികൾ സംസ്ഥാന വികസനവും സാമ്പത്തിക മുന്നേറ്റവും മുരടിപ്പികുകയാണ് ചെയ്തതെന്ന് ചരിത്രവും വർത്തമാനവും കൂട്ടി വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും.
അടിസ്ഥാന വികസനങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി പുറം മോടിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഒരു വികസിത നയമായിരുന്നു മോഡി ഗുജറാത്തിൽ നടപ്പിലാക്കിയത്. വഴിയോരങ്ങളിലെ പച്ചപ്പും കൂറ്റൻ ബില്ടിങ്ങുകളും അക്കൂട്ടത്തിൽ നമുക്ക് വായിക്കാം. ഭക്ഷണം,വസ്ത്രം,പാർപ്പിടം, എന്ന ഏറ്റവും അടിസ്ഥാന പരമായ ആവശ്യങ്ങളിൽ നിന്നാണ് സമൂഹത്തിൻറെ വികസന സ്വപ്നങ്ങൾ ആരംഭിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് പൊതു ഭക്ഷ്യ വിതരണം. കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും വലിയ അഴിമതിയും പിടിച്ചു പറിയും പൂഴ്ത്തി വെപ്പും ഗുജറാത്തിൽ അരങ്ങേറിയത് ഈ മേഖലയിലായിരുന്നു. പൊതു വിതരണത്തിനായുള്ള ഭക്ഷ്യധാന്യങ്ങളിൽ 70 ശതമാനവും ആവശ്യക്കാരിലെതാതെ ഇടക്കെവിടെയോ ചോർന്നു പോയതാണ് ഏറ്റവും പുതിയ വികസന വാർത്ത. അവിടെ നിന്നും തുടങ്ങി സാധാരണക്കാരായ ഗുജറാത്തി ജനതയുടെ അടിസ്ഥാന ആവശ്യങ്ങലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ഇന്ത്യയിലെ ഏറ്റവും പിന്നോക്കാവസ്ഥയിൽ നില്ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത് എന്ന് ഏറെ വൈകാതെ നമുക്ക് ബോധ്യമാകും. കേവലം 5 ശതമാനം ജനങ്ങൾ മാത്രമാണ് കൊച്ചു കേരളത്തിൽ സ്വന്തമായി ശൌചാലയം ഇല്ലാത്തവരായി ഉള്ളത്. എന്നാൽ ഗുജറാത്തിൽ 65 ശതമാനം പേർക്കും സ്വന്തമായി ബാത്ത് റൂമോ കക്കൂസോ ഇല്ല. പൊതു നിരത്തുകളിൽ കാലികലോടൊപ്പം നീരാട്ടും പ്രാഥമിക ആവശ്യങ്ങളും. ശുദ്ധ ജലം ഇന്നും ഗുജറാത്തിലെ ഭൂരിഭാഗം പേർക്കും സ്വപ്നം മാത്രമാണ്. ഗുജറാത്തിലെ ഗ്രാമീണ മേഖലയിലും പല നഗര പ്രദേശങ്ങളിൽ വരെയും രാവിലെ ഒരു മണിക്കൂർ മാത്രമാണ് കുടി വെള്ളം ലഭിക്കുക. കുടി വെള്ളം എന്ന് പേരുണ്ടെങ്കിലും ശുദ്ധ ജല പൈപ്പും മലിന ജല പൈപ്പും തീർത്തും അശാസ്ത്രീയമായി പണി കഴിപ്പിച്ചതിനാൽ പലപ്പോഴും കുടി വെള്ളത്തിൽ മാലിന്യം കലർന്ന് വരുന്നു. ഗ്രാമീണ മേഖലയിൽ 40 ശതമാനം പേർക്കും കുടി വെള്ളം ലഭ്യമല്ല. മാലിന്യ നിർമാർജനതിന്റെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ എത്രയോ പിറകിലാണ് വികസിത ഗുജറാത്ത്. ജന സാന്ദ്രത കൂടിയ ഇടങ്ങളിൽ വരെ പ്രാഥമിക വിദ്യാലയങ്ങളുടെ ദൂര വ്യത്യാസം ആറും ഏഴും കിലോ മീറ്റരുകളാണ് . അത് കൊണ്ട് തന്നെ പ്രൈമറി സ്‌കൂളുകൾ പോലും കാണാതെ ശൈശവം പിച്ച വെക്കുന്നു.
ആരോഗ്യ മേഖലയാവട്ടെ മഹാ കഷ്ട്ടം...നരേന്ദ്ര മോഡി അധികാരതിലെതിയത്തിനു ശേഷം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം പതിന്മടങ്ങായി വർദ്ധിപ്പിച്ചു. പക്ഷെ,എണ്ണത്തിൽ മാത്രം. ആവശ്യത്തിനു ഡോക്ടർമാരോ ജീവനക്കാരോ ഇല്ലാതെ അനാഥമായി കിടക്കുകയാണ് മിക്ക ആരോഗ്യ കേന്ദ്രങ്ങളും. കേജ്രിവാൾ തന്റെ ദിവസങ്ങൾ നീണ്ട ഗുജറാത്ത് യാത്രക്ക് ശേഷം ഡൽഹിയിൽ ഇന്ത്യ ടുഡെ സംഘടിപ്പിച്ച 'കോണ്‍കേവ് 2014" ൽ ഗുജറാത്തിന്റെ ദയനീയ സ്ഥിതിയെ കുറിച്ച് വിശദമായി പ്രഭാഷണം നടത്തിയപ്പോൾ ഇത് വരെ രണ്ടു വരിയെങ്കിലും മറുപടി പ്രസ്താവന നടത്താൻ മോഡി തയ്യാറായിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസ്സരിച്ച് ഗുജറാത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 1156 ഡോക്റെർമാരെ ആവശ്യമുണ്ട്. പക്ഷെ,അവിടെ നിയമനത്തിലുള്ളത് നാനൂറിൽ താഴെ മാത്രം.ആരോഗ്യ മേഖലയിൽ ആകമാനം ഈ ജീർണത കാണാനാവും.
റിലയൻസ് ആസ്ഥാനം നില കൊള്ളുന്ന ജാം നഗർ സന്ദർശിച്ച ഒരു കൂട്ടുകാരൻ ഫേസ് ബുക്കിൽ ഇങ്ങിനെ കുറിച്ചിട്ടു. "അംബാനിമാരുടെ സാമ്രാജ്യങ്ങൾക്കിപ്പരതുള്ള ജാം നഗർ തീർത്തും വൃത്തി ഹീനം. പൊട്ടി പൊളിഞ്ഞു യാത്ര ചെയ്യാൻ കഴിയാത്ത വിധം. ഓടകൾ നിറഞ്ഞൊഴുകി എങ്ങും ദുർഗന്ധം വമിക്കുന്നു. അവിടം തെരുവ് കച്ചവടക്കാരും തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവരും. പിന്നെ എവിടെയാണ് ഇവിടെ വികസനം സാധ്യമാക്കിയിട്ടുള്ളത്. ഫേസ് ബുക്ക് കൂട്ടുകാരന്റെ ചോദ്യമാണത്. മുംബൈ കാമാത്തി പുരയെ വെല്ലുന്ന രൂപത്തിൽ സൂറത്തിലെ തെരുവോരങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ മാംസ വിൽപ്പനക്കായി യുവതികൾ നിര നിൽക്കുന്ന കാഴ്ചയും വികസിത ഗുജറാത്തിന്റെ ചിത്രങ്ങൾ തന്നെ.
സംഗ്രഹിച്ചു മനസ്സിലാക്കിയാൽ "വികസനം" എന്ന പദത്തെ തീർത്തും തെറ്റായ രീതിയിൽ മനസ്സിലാക്കിയ ഒരു ആധുനിക ഭരണാധികാരിയാണ് നരേന്ദ്ര മോഡി. താഴെ തട്ടിലുള്ള ജന വിഭാഗങ്ങളെയും ഗ്രാമീണ മേഖലയെയും ഒഴിച്ച് നിറുത്തിയുള്ള വികസനം പണക്കാരെ വീണ്ടും വീണ്ടും പണക്കാരാക്കാനും രാഷ്ട്രീയക്കാർക്ക് പോക്കറ്റ് വീർപ്പിക്കാനും മാത്രമേ ഉതകൂ..സഹകരണ മേഖല,കൃഷി,ജല സേചനം,തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഗുജറാത്ത് മന്ത്രി ബാബു ലാൽ ബുക്രാജി മൂന്നു വർഷത്തെ ശിക്ഷക്കിടെ ജാമ്യത്തിലിറങ്ങിയ വ്യക്തിയാണ്. 2009 ൽ ഗുജറാത്തിലെ തടാകങ്ങളിൽ നിന്നും മത്സ്യ ബന്ധനതിനുള്ള കരാർ ടെണ്ടർ കൂടാതെ വൻ കമ്പനികൾക്ക് മറിച്ചു നല്കി 450 കോടിയുടെ നഷ്ടം സർകാരിനു സമാനിച്ച പുരുഷതൻ സോളങ്കിയാണ് മോഡി മന്ത്രി സഭയിലെ മറ്റൊരു കക്ഷി. ഇങ്ങിനെ 12 വർഷത്തെ ഭരണം കൊണ്ട് തുല്യതയില്ലാത്ത പേരു ദോഷങ്ങൾ സമ്പാദിചെടുത്ത നരേന്ദ്ര മോഡി, രവി ശങ്കറെന്ന ആൾ ദൈവത്തിനു പുണ്യാളനാകുന്നതെവിടെയാണ് ?
എല്ലാത്തിനും പുറമെ 2002 ൽ സ്വതന്ത്രാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത അധ്യായമായി നില നില്ക്കുന്ന മനുഷ്യ കൂട്ട കുരുതിക്ക് നേതൃത്വം കൊടുത്ത നരേന്ദ്ര മോഡി നാല് മരങ്ങൾ നാട്ടപോഴെയ്ക്കും അഗ്നി ശുദ്ധി നേടിയോ?...രവി ശങ്കറെ പോലുള്ളവരുടെ നോട്ടങ്ങളിലെ സൌമ്യതക്കപ്പുറം ചിന്തകളിലെ കുടിലതകൾ പുറത്തു വരുന്നത് ഇത്തരത്തിലുള്ള അധമന്മാർക്ക് കുഴലൂത്ത് നടത്തുമ്പോഴാണ് . ആത്മാവിനെ കളങ്ക രഹിതമാക്കുമ്പോഴാണ് ആത്മീയത സാധ്യമാകുന്നത്. നല്ല ആത്മജ്ഞാനികൾ വിഭാവനം ചെയ്യുന്നതും നില കൊള്ളുന്നതും മനുഷ്യ നന്മയിലും നിഷ്കളങ്കതയിലും കെട്ടിയുയർത്തുന്ന ആത്മീയതക്ക് വേണ്ടിയാണ്. മോഡിയെ പോലുള്ള കറ പുരണ്ട ഭരണാധികാരികൾക്ക് ഇവിടെഎവിടെയുണ്ട് സ്ഥാനം......


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ