സമകാലിക സാഹചര്യങ്ങളോട് വ്യതിരക്തമായി സംവദിക്കുക എന്നത് സാംസ്കാരിക നേതാക്കളുടെയും ബുദ്ധിജീവികളുടെയും ഇടയില്‍ ഒരു പതിവാണ്.
കുപ്രസിദ്ധമായി തീര്‍ന്ന ഡല്‍ഹി പീഡനവും പ്രതിഷേധ ആഘോഷങ്ങളും അരങ്ങു തകര്‍ക്കുമ്പോള്‍ ഒരു ജനകീയ പ്രതിഷേധത്തിന്റെ മുഖാവരണം അതിനു ചാര്‍ത്തി നല്‍കാന്‍ മുഖ്യധാര മാധ്യമങ്ങള്‍ തെല്ലൊന്നുമല്ല പാട് പെട്ടിട്ടുള്ളത് . വ്യതസ്ത കൊണുകളിലെ അഭിപ്രായ
പ്രകടനങ്ങള്‍ നമുക്ക് മനസ്സിലാക്കി തന്നത് ഈ മീഡിയകള്‍ തങ്ങളുടെ അത്യ ധ്വാനതിനു ഫലം കണ്ടു എന്ന് തന്നെയായിരുന്നു.
തനിച്ചാണെന്ന് ബോധ്യമാകുംപോള്‍ എഫ് ടി വി യിലേക്കും ഹോട്ട് മസാലയിലെക്കും റിമോട്ട് നീക്കി അര്‍ദ്ധ മേനികള്‍ കണ്ടാസ്വദിക്കുന്ന ഞരമ്പ് രോഗത്തിന്റെ താഴെ തട്ടില്‍ കിടക്കുന്ന മാന്യന്മാരായ രോഗികള്‍ മുതല്‍ പീഡന കേസുകളില്‍ ഡോക്ട്രറ്റ് നേടിയ പ്രഫഷണല്‍ ഞരമ്പ് രോഗികള്‍ വരെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറ്റവും വലിയ "പീഡന വിരുദ്ധര്‍ " അകാറാണല്ലോ പതിവ് . ഇവിടെയും അത് തന്നെയായിരുന്നു സംഭവിച്ചത്. നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി വരെ ചോദിച്ചു പോയി ....."നമ്മള്‍ കേരളീയര്‍ക്കെന്താ പെട്രോള്‍ വില കൂട്ടിയാല്‍ മാത്രമേ ഹര്‍ത്താല്‍ നടത്താന്‍ അറിയൂ ,...തലസ്ഥാന നഗരി കത്തുമ്പോള്‍ നമ്മള്‍ പീഡിപ്പിക്കപെട്ട പെണ്‍കുട്ടിക്ക് വേണ്ടി എന്തു ചെയ്തു "- സുരേഷ് ഗോപിയുടെ ഡയലോഗിനെ തല്‍ക്കാലം ഒരു ഷിറ്റ് അടിച്ചു നമുക്ക് മുന്നോട്ടു നീങ്ങാം .
വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതില്‍ മുഖവിലക്കെടുക്കേണ്ടത് അരുന്ധതി രോയിയുടെത് തന്നെ ആണെന്നാണ് എനിക്ക് തോന്നുന്നത് .
ഡല്‍ഹി പീഡനം എന്നല്ല എല്ലാ പീഡനങ്ങളും അപലപിക്കപെടെണ്ടത് തന്നെയാണ് .ഇന്ത്യയില്‍ ഓരോ 20 മിനിറ്റിലും ഒരു സ്ത്രീ പീഡിപ്പിക്കപെടുന്നു എന്ന പുതിയ കണക്കുകളാണ് നമ്മെ ചിന്തിപ്പികേണ്ടത് ...
നമ്മുടെ മാധ്യമ ലോകം കാലങ്ങളായി തുടര്‍ന്ന് വരുന്ന ഒരു രീതിയുണ്ടല്ലോ ......അതിന്റെ പരിധിക്കുള്ളിലെ വാര്‍ത്തകളെ ഹൈ ലൈറ്റ് ചെയ്യുക എന്നത് .
"ബംഗ്ലാദേശില്‍ കടത്തു ബോട്ട് മുങ്ങി 130 ആളുകള്‍ മരിച്ച വാര്‍ത്ത ഉള്‍പേജില്‍ നാലു കോളത്തില്‍ ഒതുങ്ങുമ്പോള്‍ നമ്മുടെ നാട്ടിന്‍ പുറത്തു പെട്ടിഓട്ടോ മറിഞ്ഞു രണ്ടു പേര്‍ മരിച്ചത് മുന്‍പേജില്‍ വരുന്നത് ഈ ഒരു പാരമ്പര്യ പത്ര പ്രവര്‍ത്തനത്തിന്റെ ഭാഗമാണല്ലോ ?.....പക്ഷെ , ദല്‍ഹി പീഡന വിശേഷത്തില്‍ ആ പതിവും നമ്മുടെ മീഡിയകള്‍ ഭെദിക്കുകയുണ്ടായി.
കൂട്ട ബാലാത്സംഘവും പീഡന മുറകളും ഒന്നിന് പിറകെ ഒന്നൊന്നായി റിപ്പോര്‍ട്ട് ചെയ്യുന്ന നമ്മുടെ കൊച്ചു കേരളത്തിലെ പീഡന വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനെക്കാള്‍ താല്പര്യം ദല്‍ഹി പീഡന കേസില്‍ പുറത്തെടുത്തിന്റെ ഉദ്ധേശ ശുദ്ധിയെ നമുക്ക് സംശയിക്കുന്നതില്‍ തെറ്റുണ്ടോ?
ദേശീയ ധാരാ മാധ്യമങ്ങളില്‍ ലയിച്ചു ചേരുന്നതിന്റെ ഭാഗമായിരുന്നോ ഇത്?....
പീഡനങ്ങളെ ഒരു ആഘോഷമാക്കുന്ന പതിവ് നമുക്ക് പണ്ടേ ഉണ്ടല്ലോ....
സൂര്യ നെല്ലിയും കിളിരൂരും പറവൂരും തുടങ്ങി കേരളത്തിന്റെ സംഭാവനകള്‍ ഒട്ടും കുറവല്ല .അതിനു പുറമേ ഒറ്റപെട്ട തീര്‍ത്തും ദയാരഹിതമായ മറ്റനേകം പീഡനങ്ങളും നമ്മുടെ കൊച്ചു കേരളത്തില്‍ അരങ്ങേറിയിട്ടുണ്ട് . പക്ഷെ ,അക്കലങ്ങളിലോന്നും പ്രകടമാകാത്ത മാധ്യമ ഇടപെടലുകളും മനുഷ്യാവകാശ ശബ്ദങ്ങളും ഇവിടെ മാത്രം മുഴങ്ങി കേള്‍ക്കുമ്പോഴാണ് അരുന്ധതി റോയിയുടെ അഭിപ്രായപ്രകടനങ്ങളില്‍ കഴമ്പില്ലെ എന്ന് തോന്നി പോകുന്നത് .
ഇന്ത്യന്‍ പട്ടാള വര്‍ഗ്ഗത്തിന്റെ കൊടും പീഡനങ്ങള്‍കിരയായ ഒരു പാടു പെണ്‍കൊടികളുടെ കദന കഥകള്‍ തനിക്കു നേരിട്ട് അറിയാമെന്നു അവര്‍ തുറന്നു പറയുന്നു.പീഡിപ്പിക്കപ്പെട്ട ഒരായിരം ദലിത് പിന്നോക്ക തരുണികളുടെ കഥയും നമുക്കറിയാം.അന്നൊന്നും മുഴങ്ങാത്ത മനുഷ്യാവകാശ നിലവിളിയും ഫെമിനിസ്റ്റ് ശബ്ദവും ഇവിടെ മാത്രം മുഴങ്ങാന്‍ എന്തേ കാരണം?
അതിനു മറുപടിയും റോയ് തന്നെ പറയുന്നുണ്ട്. മറ്റു പീഡനങ്ങളിലെല്ലാം പ്രതിസ്ഥാനത്ത് വരേണ്യ വര്‍ഗമോ അധികാര ഉദ്യോഗസ്ഥ വിഭാഗമോ ആയിരുന്നു.പീഡിപ്പിക്കപ്പെട്ടതാകെട്ടെ ....അധസ്ഥിതരും .
നമ്മുടെ പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലെ ലൈംഗികാതിക്രമാങ്ങളുടെ പുനരാവര്‍ത്തനങ്ങള്‍ .
"തൊട്ടു കൂടാത്തവന്‍ ,തീണ്ടി കൂടാത്തവന്‍ ...പക്ഷെ , ലൈംഗികാ ഭിനിവേശം തീര്‍ക്കാന്‍ ഒരു വിലക്കും ഇല്ലാത്തവര്‍ "....വരേണ്യ വര്‍ഗത്തിന് എന്നും മോഹം ക്ഷമിപ്പിക്കാനുതകുന്ന ഉപകരണങ്ങലായിരുന്നല്ലോ ഈ അധകൃത വര്‍ഗങ്ങള്‍ .,,, ,..പക്ഷെ ലൈംഗികവൃത്തിയിലെ സ്ത്രീ ശരീരം ഒരു മേലാള വര്‍ഗതിന്റെത് ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ .ഇത് തന്നെയാകുമായിരുന്നു അവസ്ഥ. ഇപ്പോള്‍ നമ്മുടെ തലസ്ഥാന നഗരിയില്‍ അരങ്ങേറി കൊണ്ടിരിക്കുന്ന കോലാഹലങ്ങള്‍ .....
പീഡനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും എതിര്‍ക്കപെടെണ്ടാതാണ് .സര്‍ക്കാരിന്റെ കുറെ വസ്തു വഹകള്‍ കത്തി ചമ്പലാക്കിയാല്‍ തുടച്ചു നീക്കാവുന്നതല്ല നമ്മുടെ പീഡന പരമ്പരകള്‍ .കുറെ ഏറെ അസഭ്യ വര്‍ഷങ്ങള്‍ ചൊരിഞ്ഞത് കൊണ്ടോ പ്രതിഷേധ മാര്‍ച്ച് നിയന്ത്രിച്ച നിയമ പാലകരെ ചവിട്ടി കൊന്നത് കൊണ്ടോ നമ്മുടെ രാജ്യത്തെ സ്ത്രീകളെ സുരക്ഷിതത്തിന്റെ ഫയരെട്ടട് ഗ്ലാസിനകത്തു ഒളിപ്പിക്കാംഎന്നത് വ്യാമോഹം മാത്രമാണ് .
ഒരു പ്രതിഷേധ സെലിബ്രെഷന്‍ ആയിരുന്നു വാസ്തവത്തില്‍ ഡല്‍ഹിയില്‍ അരങ്ങേറിയത് .എന്തും ഏതും ആഘോഷമാക്കി തീര്‍ക്കുന്ന നമ്മുടെ യൂത്തിനു മറ്റൊരു ഹസാരെ സമരം കണക്കെ ഒരു സെലെബ്രെട്ടി ....ആര്‍ത്തു വിളിച്ചും പൊട്ടിചിരിച്ചും മാറും ചന്തിയും കുലുക്കിയും കൂട്ടിയുരുമ്മിയുമുള്ള പ്രതിഷേധ മാമാങ്കങ്ങള്‍ ...
ഈ പ്രതിഷേധങ്ങള്‍ക്കിടയില്‍ തന്നെയാണ് തൊട്ടപ്പുറത്ത് മൂന്നു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞു ലൈഗികാതിക്രമാതിനു ഇരയായതും മറ്റൊരിടത്ത് വീട്ടമ്മയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു നഗ്നയാക്കി നടത്തിയതും .ഈ പ്രതിഷേധങ്ങള്‍ എന്തെങ്കിലും ഫലം ചെയ്തിരുന്നെങ്കില്‍ ഒരല്‍പ്പ നേരത്തേക്കെങ്കിലും പീഡനങ്ങള്‍ക്ക് വിരാമമുണ്ടാകുമായിരുന്നു .
കുറ്റവാളികളെ വീശിപ്പിടിക്കാന്‍ കെല്‍പ്പുള്ള വലകളില്‍ തന്നെയാണ് അവര്‍ക്ക് പുറത്തു കടക്കാനുള്ള ദ്വാരവും പണിയുന്നത് .
വഴിപാടു പോലെയുള്ള നമ്മുടെ ശിക്ഷാ മുറകള്‍ ഇതിനെക്കാള്‍ മുന്തിയ സാമൂഹ്യ അവസ്ഥ തീര്‍ക്കുമെന്ന് നിനക്കുന്ന നാമെല്ലേ സത്യത്തില്‍ മൂഡന്മാര്‍ .
പത്തു വയസ്സ് മാത്രം പ്രായമുള്ള പോന്നു മോളെ ആഗ്രഹസഫലീകരനാനന്തരം പൊന്തന്‍ കാടുകളിലുപെക്ഷിച്ചു പോയ കിരാതന് അര്‍ഹമായ ശിക്ഷ നല്‍കാന്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് തന്നെ ആയുധം കയ്യിലെടുക്കേണ്ട നാണിപ്പിക്കുന്ന കഥയാണ് നമ്മുടെ "നീതി കേരളത്തിന്റെത്"
സാമാന്യ ജനത്തെ കൊണ്ട് നിയമവും ആയുധവും കയ്യിലെടുപ്പിക്കുന്നിടത് എത്തി നില്‍ക്കുന്നു നമ്മുടെ നിയമ വ്യവസ്ഥകള്‍ .
കുറ്റവാളികള്‍ രക്ഷപ്പെടുകയും നിരപരാതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന തീര്‍ത്തും ലജ്ജാകരമായ അവസ്ഥാവിശേഷം .
വെന്റിലാട്ടരില്‍ കിടക്കുന്ന പെങ്കൊച്ചിനു വേണ്ടി രാഷ്ട്രപതി ഭവന്റെ മുന്നിലോ സഫദര്‍ജംഗ് ആശുപത്രിക്ക് മുന്‍പിലോ ബഹുജനം അലമുറയിട്ടത് കൊണ്ട് ജീവിതത്തിലേക്ക് അവള്‍ തിരികെ വരുമെന്ന് ആരും കരുതുന്നില്ല .
അതെ സമയം ഇത്തരത്തില്‍ മനുഷ്യാവകാശ ശബ്ദങ്ങള്‍ ഉയരേണ്ട എത്രയോ അവസ്ഥകള്‍ ഇന്നും നമ്മുടെ സമകാലിക ഇന്ത്യയില്‍ നിലവിലുണ്ടെന്ന് ആരും ഓര്‍ക്കാതെ പോകുന്നു .
വിചാരണ തടവുകാരായും അലാതെയും നിരപരാതികളായ ആയിരക്കണക്കിന് ആളുകള്‍ -മദനി ഉള്‍പ്പെടെ , നമ്മുടെ രാജ്യത്തെ പല ജയിലുകളില്‍ ഇത്തരം മനുഷ്യാവകാശ ശബ്ദങ്ങള്‍ മോഹിക്കുന്നുണ്ട് .ഈ പ്രതിഷേധങ്ങള്‍ വേണ്ടത് അവിടെയാണ് ....
പീഡന കഥകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ കുറെ കൂടെ കാര്യ ക്ഷമമായ മാര്‍ഗങ്ങള്‍ തേടുകയും വേണം കൂട്ടത്തില്‍ .
നിയന്ത്രിക്കേണ്ട ഒട്ടനവധി മേഘലകളുണ്ട് നാം .നമ്മുടെ സിനിമ ,സീരിയല്‍ ,സ്ത്രീ ജീവിത രീതികള്‍ ,വസ്ത്ര ധാരണം ,സാമൂഹ്യ ചുറ്റുപാടുകള്‍ ,ജോലിക്ക് വേണ്ടിയുള്ള വിദ്യാഭ്യാസതോടൊപ്പം അനിവാര്യമായ ധാര്‍മിക പഠനങ്ങള്‍ ,ലൈംഗിക സമീപനങ്ങള്‍ -തുടങ്ങി ഒരു പാട് മേഖലകളില്‍ കാതലായ മാറ്റം അനിവാര്യമാണ് .
ഒരു തൂക്കി കൊല കൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ല ഈ പീഡന പരമ്പരകള്‍ .ഇസ്ലാമിക ശരീഅത് പ്രാബല്യത്തിലുള്ള രാജ്യങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ കുറയുന്നതിന് കാരണം കടുത്ത ശിക്ഷാ മുറകള്‍ക്ക് പുറകെ മേല്പറഞ്ഞ എല്ലാ മേഖലകളിലും ശക്തമായ നിയന്ത്രണങ്ങള്‍ അനുവര്‍ത്തിക്കുന്നത് കൊണ്ടും കൂടിയാണ് .
ഈ മേഖലകള്‍ കുറെ കൂടെ സഭ്യ വല്ക്കരിക്കുംപോള്‍ മാനുഷിക മൂല്യങ്ങളും വിചാരങ്ങളും ഉന്നതി പ്രാപിക്കും .അവിടെയാണ് സ്വയം നിയന്ത്രണങ്ങളും വിലക്കുകളും സാധ്യമാകുന്നത് .
വ്യക്തിയും കുടുമ്പവും അത് വഴി സാമൂഹിക മാറ്റവും സാധ്യമാകുംപോഴാണ് അതിന്റെ ഗുണ ഫലങ്ങള്‍ നമ്മുടെ രാജ്യതിനാകമാനം അനുഭവിക്കാന്‍ കഴിയുക ...........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ